സോണിയയ്ക്ക് പ്രിയം ഇടതുപക്ഷത്തോട് : വിക്കിലീക്*സ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സോണിയയ്ക്ക് പ്രിയം ഇടതുപക്ഷത്തോട് : വിക്കിലീക്*സ്

    ദില്ലി: പ്രാദേശിക രാഷ്ട്രീയ കക്ഷികളേക്കാള്* കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് പ്രിയം ഇടതുപക്ഷത്തോടാണെന്ന് വിക്കിലീക്*സ് വെളിപ്പെടുത്തല്*. ഇന്ത്യയിലെ അമേരിക്കന്* അംബാസഡര്* ഡേവിഡ് മുള്*ഫോര്*ഡ് വാഷിങ്ടണിലേക്കയച്ച സന്ദേശത്തെ ഉദ്ധരിച്ചുകൊണ്ടാണ് വിക്കിലീക്*സിന്റെ ഈ അവകാശവാദം. പ്രാദേശിക കക്ഷികളേക്കാല്* കൂടുതല്* വിശ്വസിക്കാന്* പറ്റുന്നവര്* ഇടതുപക്ഷമാണെന്നാണ് സോണിയ കരുതുന്നതെന്നാണ് സന്ദേശത്തില്* പറയുന്നത്.

    ഒന്നാം യു.പി.എ. സര്*ക്കാറിന്റെ കാലത്ത് യുപിഎ നേതൃയോഗത്തേക്കാള്* കമ്യൂണിസ്റ്റുകാരുമായുള്ള യോഗത്തിനായിരുന്നു സോണിയ പ്രാധാന്യം നല്*കിയത്. സാമ്പത്തിക നയങ്ങളിലും മറ്റും ഇടതുപക്ഷത്തിന്റെ അനുമതിയില്ലാതെ തീരുമാനമെടുക്കാനാവില്ലെന്ന് കോണ്*ഗ്രസ് നേതാക്കള്*ക്കറിയാമായിരുന്നു. പ്രധാന യോഗങ്ങള്*ക്ക് മുമ്പ് ഇടതുനേതാക്കളെ സോണിയ വീട്ടിലേക്ക് പ്രാതലിന് ക്ഷണിക്കാറുണ്ടായിരുന്നു-റിപ്പോര്*ട്ടില്* പറയുന്നു.

    കോണ്*ഗ്രസിന്റെ നയങ്ങള്* നടപ്പാക്കുന്നതില്* കമ്യൂണിസ്റ്റ് പാര്*ട്ടികള്* തടസ്സംനിന്നതായി സോണിയയും പാര്*ട്ടിയിലെ മറ്റ് നേതാക്കളും കരുതിയിരുന്നു. എന്നാല്* പ്രത്യയശാസ്ത്രപരമായ ഭിന്നതയുണ്ടെങ്കിലും കമ്യൂണിസ്റ്റുകാര്* വിശ്വസിക്കാന്* കൊള്ളുന്നവരാണെന്ന് കോണ്*ഗ്രസ് നേതൃത്വം കരുതുന്നു.

    കമ്യൂണിസ്റ്റുകാരില്* നല്ലൊരു വിഭാഗം നേതാക്കളും പ്രായോഗിക കാഴ്ചപ്പാടുള്ളവരും പാവപ്പെട്ടവരുടെ പ്രശ്*നങ്ങളില്* താത്പര്യമുള്ളവരുമാണെന്നാണ് കോണ്*ഗ്രസ് നേതാക്കള്* കരുതുന്നതെന്നും മുള്*ഫോര്*ഡ് പറയുന്നു.

    കോണ്*ഗ്രസിലെ പലര്*ക്കും കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പവും അവരോടൊന്നിച്ച് പ്രവര്*ത്തിക്കാന്* ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്*, സഖ്യകക്ഷികളായ പ്രാദേശികപാര്*ട്ടികളോട് ഇവര്*ക്ക് പുച്ഛമായിരുന്നു. പ്രാദേശിക കക്ഷികളെ അകറ്റിനിര്*ത്താന്* കോണ്*ഗ്രസ് നേതാക്കള്* ശ്രമിച്ചു. ലാലുപ്രസാദ് യാദവിനെയും രാംവിലാസ് പാസ്വാനെയുമൊന്നും കോണ്*ഗ്രസ് നേതാക്കള്*ക്ക് വിശ്വാസം ഉണ്ടായിരുന്നില്ല- വിക്കിലീക്*സ് വ്യക്തമാക്കുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X