ജപ്പാനില്* വീണ്ടും ഭൂചലനം; സുനാമി മുന്നറിയിപ്പ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജപ്പാനില്* വീണ്ടും ഭൂചലനം; സുനാമി മുന്നറിയിപ്പ്

    ഒസാക്ക(ജപ്പാന്*): ഭൂകമ്പവും സുനാമിയും തകര്*ത്തെറിഞ്ഞതിന്റെ കെടുതികള്* മാറും മുമ്പെ രാജ്യത്ത് വീണ്ടും ഭൂകമ്പം. ജപ്പാന്റെ വടക്കു കിഴക്കന്* തീരത്താണ് തിങ്കളാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്* സ്*കെയിലില്* 6.5 തീവ്രത രേഖപ്പെടുത്തിയതിനെത്തുടര്*ന്ന് സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.മാര്*ച്ച് 11നുണ്ടായ ഉഗ്രഭൂകമ്പത്തിലും സുനാമിയിലും പതിനായിരത്തിലധികം പേരാണ് മരിച്ചത്. നൂറു കണക്കിനു പേരെ കാണാതായിരുന്നു. ഈ ഭൂകമ്പത്തില്* തകര്*ന്ന തുറമുഖനഗരമായ സെന്*ഡായിയിലാണ് വീണ്ടും സുനാമിയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവിടെ 50 സെന്റിമീറ്റര്* സൂനാമി ഉണ്ടാവാന്* ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.

    ഫുകുഷിമയില്* നിന്നു 161 കിലോമീറ്റര്* അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 5.9 ആഴത്തിലുള്ള ഭൂചലനം ഇന്ത്യന്* സമയം 7.23നാണ് അനുഭവപ്പെട്ടത്.

    ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്*ട്ടു ചെയ്തിട്ടില്ല. പതിനൊന്നിനുണ്ടായ ഭൂകമ്പത്തെ തുടര്*ന്നു അപകടാവസ്ഥയിലായ ആണവ റിയാക്ടറുകളില്* നിന്നുള്ള വികിരണം നിയന്ത്രാതീതമായി തുടരുമ്പോഴാണ് വീണ്ടും ഭൂകമ്പമുണ്ടായിരിക്കുന്നത്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X