തിരുവനന്തപുരം: അഞ്ചു വര്*ഷമായി സേവി മനോമാത്യുവിന്റെ വീട്ടില്* താമസിക്കുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്* ഇറങ്ങിപ്പോകുന്നതിനു തൊട്ടുമുമ്പ് മെര്*ക്കിസ്റ്റണ്* ഭൂമി കേസ് എഴുതിത്തള്ളി പ്രത്യുപകാരം ചെയ്യാന്* ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി ആരോപിച്ചു. അഴിമതിയെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്ന മുഖ്യമന്ത്രിക്ക് കേരളം സമീപകാലത്തു കണ്ട ഏറ്റവും വലിയ ഈ ഭൂമാഫിയ ഇടപാടിനെക്കുറിച്ച് എന്താണു പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
സര്*ക്കാരിന്റെ ഔദ്യോഗിക വസതികളില്* താമസിക്കാതെ ആഭ്യന്തരമന്ത്രി ആരോപണവിധേയനായ വ്യക്തിയുടെ ടാഗോര്* നഗറിലുള്ള വീട്ടില്* താമസം തുടങ്ങിയ ശേഷമാണ് മെര്*ക്കിസ്റ്റണ്* ഇടപാടു നടന്നത്. ഇന്നും വിനീതവിധേയനായി അദ്ദേഹം പ്രവര്*ത്തിക്കുന്നത് കേരളത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണെന്ന് ഉമ്മന്* ചാണ്ടി പറഞ്ഞു.
2007 ജൂലായ് 20നാണ് 81.5 ഏക്കര്* സ്ഥലം ഐ.എസ്.ആര്*.ഒയ്ക്ക് നിയമവിരുദ്ധമായി സേവി മനോമാത്യു വിറ്റത്. ഇതിനെതിരെ പ്രതിപക്ഷം അന്ന് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ഉയര്*ത്തിയെങ്കിലും സര്*ക്കാര്* ഇതേക്കുറിച്ച് അന്വേഷിക്കാനോ നടപടി എടുക്കാനോ തയാറായില്ല. സ്വകാര്യവ്യക്തി നല്*കിയ കേസില്* കോടതി നിര്*ദേശ പ്രകാരമാണ് കേസെടുത്തത്. തുടര്*ന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ശംഖുംമുഖം അസിസ്റ്റന്*റ് പോലീസ് കമ്മീഷണര്* തെളിവില്ലാത്തതിനാല്* കേസ് എഴുതിത്തള്ളണമെന്നാണ് റിപ്പോര്*ട്ട് ചെയ്തിരിക്കുന്നത്.
മെര്*ക്കിസ്റ്റണ്* എസ്റ്റേറ്റിന്റെ യഥാര്*ത്ഥ ഉടമ സേവി മനോ മാത്യുവാണെന്നും അതു പരിസ്ഥിതി ദുര്*ബല പ്രദേശമല്ലെന്നും റിപ്പോര്*ട്ട് ചെയ്തിരിക്കുന്നു. അന്വേഷണം വെറും പ്രഹസനമാണെന്നാണ് വനംമന്ത്രി ബിനോയ് വിശ്വം ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയത്. ആഭ്യന്തരമന്ത്രിയുടെ നിലപാട് കേസിനു ദോഷകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സേവി മനോ മാത്യുവിന്റെ വെറുമൊരു വാടകക്കാരന്* എന്ന നിലയിലേക്ക് ആഭ്യന്തരമന്ത്രി തരംതാഴ്*ന്നെന്ന് ഉമ്മന്* ചാണ്ടി കുറ്റപ്പെടുത്തി.
ഇപ്പോള്* ഇടപാടില്*നിന്ന് കൈകഴുകിയ വനംമന്ത്രിയുടെ ചേംബറില്* 2007 മെയ് 16നു ചേര്*ന്ന ഒന്നേകാല്* മണിക്കൂര്* ഉന്നതതലയോഗത്തിലാണ് മെര്*ക്കിസ്റ്റണ്* ഇടപാട് പിറന്നത്. പരിസ്ഥിതി ദുര്*ബല പ്രദേശങ്ങളുടെ നിക്ഷിപ്തമാക്കല്* ഓര്*ഡിനന്*സ് 2000 (ഇ.എല്*.എഫ്) പ്രകാരം ഏറ്റെടുത്ത 707 ഏക്കര്* മെര്*ക്കിസ്റ്റണ്* ഭൂമി ഡീനോട്ടിഫൈ ചെയ്ത് പരിസ്ഥിതി ദുര്*ബല പ്രദേശമല്ലാതാക്കാന്* അന്നാണു തീരുമാനമെടുത്തത്.
വെറും എട്ടു ദിവസംകൊണ്ട് റിപ്പോര്*ട്ട് തല്ലിക്കൂട്ടി. 27 ദിവസം കൊണ്ട് സര്*ക്കാരിന്റെ 707 ഏക്കര്* ഭൂമി സേവി മനോമാത്യുവിന് നല്*കാന്* നടപടിക്രമം പൂര്*ത്തിയാക്കി. ഇതിനെ നോട്ടപ്പിശകായാണ് പിന്നീട് വനംമന്ത്രിയുടെ പാര്*ട്ടി വിശേഷിപ്പിച്ചത്. ഇതില്* നിന്നാണ് 81.5 ഏക്കര്* ഭൂമി 3.26 കോടി രൂപയ്ക്ക് സേവി മനോ മാത്യു ഐ.സ്.ആര്*.ഒയ്ക്കു വിറ്റത്. 707 ഏക്കര്* വാങ്ങിയത് 4.55 കോടി രൂപയ്ക്കും.
ഭൂമാഫിയയ്*ക്കെതിരേ പ്രചാരണം നടത്തി അധികാരത്തിലേറിയ ഇടതുസര്*ക്കാര്* ഒരു വര്*ഷം പൂര്*ത്തിയാക്കും മുമ്പാണ് ഈ ഇടപാട് നടത്തിയത്. യു.ഡി.എഫ് എം.എല്*.എ.മാരായ തിരുവഞ്ചൂര്* രാധാകൃഷ്ണന്*, ജോസഫ്. എം പുതുശേരി, കെ.ബി. ഗണേഷ് കുമാര്*, യു.സി.രാമന്*, കെ.കെ. ഷാജു എന്നിവര്* അന്ന് നിയമസഭയില്* നിരാഹാര സത്യഗ്രഹം വരെ നടത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ടവര്*ക്കെതിരെ നടപടിയെടുക്കാന്* തയാറാകാതിരുന്ന സര്*ക്കാര്* തെരഞ്ഞെടുപ്പിനു മുമ്പ് കേസും പിന്*വലിക്കാനാണു ശ്രമിക്കുന്നതെന്ന് ഉമ്മന്* ചാണ്ടി പറഞ്ഞു.