ക്രിക്കറ്റ് നയതന്ത്രം: മന്*മോഹന്റെ ക്ഷണം ഗീലാനി സ്വീകരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ക്രിക്കറ്റ് നയതന്ത്രം: മന്*മോഹന്റെ ക്ഷണം ഗീലാനി സ്വീകരിച്ചു

    ക്രിക്കറ്റ് നയതന്ത്രം: മന്*മോഹന്റെ ക്ഷണം ഗീലാനി സ്വീകരിച്ചു
    Posted on: 28 Mar 2011

    * 1987ല്* സിയയും 2005ല്* മുഷറഫും ക്രിക്കറ്റ് കാണാന്* ഇന്ത്യയിലെത്തി
    * ആഭ്യന്തര സെക്രട്ടറിമാരുടെ ചര്*ച്ച ഇന്നു മുതല്*


    ഇസ്*ലാമാബാദ്/ന്യൂഡല്*ഹി: പാകിസ്താനുമായുള്ള ഉഭയകക്ഷി ബന്ധം സുഗമമാക്കാന്* ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഡോ.മന്*മോഹന്* സിങ്ങിന്റെ 'ക്രിക്കറ്റ് നയതന്ത്ര' നീക്കത്തിനു പ്രാഥമിക വിജയം. ഇന്ത്യയില്* ബുധനാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്* മത്സരം കാണാനുള്ള മന്*മോഹന്റെ ക്ഷണം പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി സ്വീകരിച്ചു. പഞ്ചാബിലെ മൊഹാലിയിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കളി നടക്കുന്നത്.

    മുംബൈ ഭീകരാക്രമണത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മില്* ഇന്ത്യന്* മണ്ണില്* നടക്കുന്ന ആദ്യത്തെ ക്രിക്കറ്റ് മത്സരമാണിത്. അതേസമയം, മുംബൈ സംഭവത്തെത്തുടര്*ന്നു നിലച്ചുപോയ ഔപചാരിക സംഭാഷണപ്രക്രിയ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും ആഭ്യന്തര സെക്രട്ടറിമാര്* തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഡല്*ഹിയില്* കൂടിക്കാഴ്ച നടത്തും.

    ക്രിക്കറ്റ് മത്സരം കാണാന്* പാക് പ്രസിഡന്റ് ആസിഫലി സര്*ദാരിയെയും പ്രധാനമന്ത്രി ഗീലാനിയെയും വെള്ളിയാഴ്ചയാണു മന്*മോഹന്* ക്ഷണിച്ചത്. വിദേശസന്ദര്*ശനം കഴിഞ്ഞു ശനിയാഴ്ച രാത്രി ഇസ്*ലാമാബാദില്* മടങ്ങിയെത്തിയ ഗിലാനി രണ്ടു മണിക്കൂറോളം സര്*ദാരിയുമായി ചര്*ച്ച നടത്തുകയുണ്ടായി.

    തുടര്*ന്നാണു മന്*മോഹന്റെ ക്ഷണം സ്വീകരിച്ച് ഗീലാനി കളി കാണാന്* ഇന്ത്യയിലേക്കു പോവുമെന്നു സര്*ദാരിയുടെ വക്താവ് ഫര്*ഹത്തുല്ല ബാബര്* പ്രഖ്യാപിച്ചത്. ബുധനാഴ്ച ഒന്നിച്ചു കളി വീക്ഷിച്ചശേഷം മന്*മോഹനും ഗീലാനിയും ഔപചാരിക കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്* പിന്നീടു റിപ്പോര്*ട്ട് ചെയ്തു. ഉഭയകക്ഷി വിഷയങ്ങള്*ക്കു പുറമേ, ക്രിക്കറ്റ് നയതന്ത്രം മുന്നോട്ടുകൊണ്ടുപോവുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിമാര്* ചര്*ച്ച ചെയ്യുമെന്നു റിപ്പോര്*ട്ടില്* പറയുന്നു.

    ഇരുരാജ്യങ്ങളും ഇതാദ്യമായല്ല 'ക്രിക്കറ്റ് നയതന്ത്രം' പരീക്ഷിക്കുന്നത്. 1987 ഫിബ്രവരിയില്* പാകിസ്താനിലെ സൈനിക ഭരണാധികാരി ജനറല്* സിയാവുള്* ഹഖ് രാജസ്ഥാനിലെ ജയ്പുരില്* ക്രിക്കറ്റ് കാണാനെത്തിയിരുന്നു. തുടര്*ന്ന് ഡല്*ഹിയില്* അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി അദ്ദേഹം ചര്*ച്ച നടത്തുകയും ചെയ്തു.

    ഉഭയകക്ഷി ബന്ധത്തില്* അക്കാലത്തുണ്ടായ അസ്വാരസ്യങ്ങള്* തീര്*ക്കാന്* സിയ മുന്*കൈയെടുത്തു നടത്തിയ നീക്കമായിരുന്നു അത്. 2005 ഏപ്രിലില്* ഡല്*ഹിയിലെ ഫിറോസ് ഷാ കോട്*ല മൈതാനിയില്* ഇന്ത്യ- പാക് മല്*സരം കാണാന്* പാകിസ്താനിലെ അന്നത്തെ സൈനിക ഭരണാധികാരി പര്*വെസ് മുഷറഫ് എത്തുകയുണ്ടായി. പ്രധാനമന്ത്രി മന്*മോഹന്* സിങ്ങിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു അത്.

    തുടര്*ന്ന് ഇരു നേതാക്കളും നടത്തിയ ചര്*ച്ചയാണു കശ്മീര്* പ്രശ്*നം സംബന്ധിച്ച ഗൗരവതരമായ ഉഭയകക്ഷി സംഭാഷണങ്ങള്*ക്ക് അടിത്തറയിട്ടതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കശ്മീരടക്കമുള്ള തര്*ക്ക വിഷയങ്ങള്* ചര്*ച്ച ചെയ്തു പരിഹരിക്കാന്* ലക്ഷ്യമിട്ടുള്ള സമഗ്ര സംഭാഷണപ്രക്രിയ അതിനകം തന്നെ ഇരുരാജ്യങ്ങളും ആരംഭിച്ചിട്ടുമുണ്ടായിരുന്നു. എന്നാല്*, മുംബൈ ഭീകരാക്രമണത്തോടെ ഈ പ്രക്രിയ അലങ്കോലപ്പെട്ടു.

    സമാധാന ചര്*ച്ച പുനരാരംഭിക്കണമെന്നു കഴിഞ്ഞ വര്*ഷം ഭൂട്ടാനിലെ തിമ്പുവില്* മന്*മോഹനും ഗീലാനിയും തമ്മില്* നടന്ന കൂടിക്കാഴ്ചയില്* ധാരണ ഉരുത്തിരിഞ്ഞിരുന്നു. കഴിഞ്ഞ മാസം തിമ്പുവില്* ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്* നടത്തിയ കൂടിക്കാഴ്ചയെത്തുടര്*ന്ന് സമാധാന ചര്*ച്ച പുനരാരംഭിക്കുന്നതായി പ്രഖ്യാപനമുണ്ടായി. ഈ പ്രക്രിയയുടെ ഭാഗമായുള്ള ആദ്യ ചര്*ച്ചയാണു തിങ്കള്*, ചൊവ്വ ദിവസങ്ങളില്* ഡല്*ഹിയില്* നടക്കുന്നത്.

    മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ- വിചാരണ നടപടികളിലെ പുരോഗതി, ഭീകരവിരുദ്ധ പ്രവര്*ത്തനങ്ങള്*, മയക്കുമരുന്നു നിയന്ത്രണം, വിസാ ഉദാരീകരണം എന്നിവയടക്കമുള്ള വിഷയങ്ങള്* ആഭ്യന്തര സെക്രട്ടറിമാര്* ചര്*ച്ച ചെയ്യുമെന്നു കരുതുന്നു. അടുത്ത മാസം വാണിജ്യ സെക്രട്ടറിമാരും തുടര്*ന്നു ജലവിഭവ സെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തും. ജൂലായില്* വിദേശകാര്യ മന്ത്രിമാരുടെ ചര്*ച്ച ഡല്*ഹിയില്* നടക്കും.
  • feelhappy
    • Mar 2011
    • 51

    #2
    Re: ക്രിക്കറ്റ് നയതന്ത്രം: മന്*മോഹന്റെ ക്ഷണം ഗീലാനി സ്വീകരിച്ചു

    thank you for sharing

    Comment

    Working...
    X