റിക്കി പോണ്ടിങ് നായക പദവിയൊഴിഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റിക്കി പോണ്ടിങ് നായക പദവിയൊഴിഞ്ഞു

    മെല്*ബണ്*: ക്വാര്*ട്ടര്* ഫൈനലില്* ഇന്ത്യയോട് പരാജയപ്പെട്ട് ലോകകപ്പ് ക്രിക്കറ്റില്* നിന്നും പുറത്തായതിന് പിന്നാലെ ആസ്*ത്രേലിയന്* ക്യാപ്റ്റന്* റിക്കി പോണ്ടിങ് രാജിവെച്ചു. എന്നാല്* ഏകദിനത്തിലും ടെസ്റ്റിലും തുടര്*ന്ന് കളിയ്ക്കുമെന്നും പോണ്ടിങ് വ്യക്തമാക്കി. ചൊവ്വാഴ്ച എസ്*സിജിയിലാണ് പോണ്ടിങ് രാജി തീരുമാനം പ്രഖ്യാപിച്ചത്. വൈസ് ക്യാപ്റ്റന്* പദവിയിലുള്ള മൈക്കല്* ക്ലാര്*ക്ക് ക്യാപ്റ്റനായി ചുമതലയേല്*ക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. ഇന്ത്യയ്*ക്കെതിരായ ക്വാര്*ട്ടര്* മത്സരത്തിലെ തോല്*വിയെ തുടര്*ന്ന് പോണ്ടിങിനെതിരെ രാജ്യത്തിനകത്തും പുറത്തും വിമര്*ശനം ഉയര്*ന്നിരുന്നു. ലോകകപ്പില്* നിന്നും പുറത്തായ സാഹചര്യത്തിലാണ് രാജിയെന്നും തനിയ്ക്ക് മേല്* മറ്റൊരു സമ്മര്*ദ്ദവും ഉണ്ടായില്ലെന്നും പോണ്ടിങ് വ്യക്തമാക്കി. ടെസ്റ്റ് ഏകദിന ടീമിന്റെ ക്യാപ്റ്റന്* പദവിയില്* നിന്നാണ് രാജിവെയ്ക്കുന്നത്. എന്നാല്* രണ്ട് ടീമുകളിലും തുടര്*ന്നും കളിയ്ക്കും. ഓസീസ് ക്രിക്കറ്റിന് പുതിയ നായകനെ തേടേണ്ട സമയമായിരിക്കുന്നു. ശരിയായ സമയത്തു തന്നെയാണ് ഞാന്* രാജിവെയ്ക്കുന്നത്. പുതിയ ടീമിനെ വാര്*ത്തെടുക്കാനുള്ള സമയവും സൗകര്യവും ക്യാപ്റ്റന് ലഭിയ്ക്കും. 2013-14ലെ ആഷസ്സും അടുത്ത ലോകകപ്പും നേടി ഓസീസ് ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും രാജി പ്രഖ്യാപിച്ചു കൊണ്ട് പോണ്ടിങ് പറഞ്ഞു.

    ഏറ്റവും കൂടുതല്* ഏകദിനങ്ങളില്* ഓസീസിനെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റനാണു റിക്കി പോണ്ടിങ്. ആസ്*ത്രേലിയ രണ്ടു ലോകകപ്പുകള്* തുടര്*ച്ചയായി നേടിയതു പോണ്ടിങ്ങിന്റെ കീഴിലായിരുന്നു. സ്റ്റീവോയുടെ നേതൃത്വത്തിലുള്ള ടീം കപ്പ് നേടിയപ്പോഴും പോണ്ടിങ് ടീമിലുണ്ടായിരുന്നു. ടീമില്* കടിച്ചുതൂങ്ങി നില്*ക്കാതെയുള്ള പോണ്ടിങിന്റെ രാജി അഭിനന്ദനം നേടുമെന്നാണ് കരുതപ്പെടുന്നത്. ക്വാര്*ട്ടര്* ഫൈനലില്* തോറ്റു പുറത്തായെങ്കിലും പോണ്ടിങ് സെഞ്ചുറി നേടിയിരുന്നു. നായകനായി കളിച്ച അവസാന മത്സരത്തില്* മുപ്പതാം ഏകദിന സെഞ്ചുറിയാണു പോണ്ടിങ് കുറിച്ചത്. ലോകകപ്പില്* പോണ്ടിങ്ങിന്റെ അഞ്ചാം സെഞ്ചുറിയാണ് ഇന്ത്യക്കെതിരായ ക്വാര്*ട്ടര്* ഫൈനലില്* നേടിയത്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
  • appus
    • Jan 2011
    • 4377

    #2
    Re: റിക്കി പോണ്ടിങ് നായക പദവിയൊഴിഞ്ഞു

    hail ponting..........the 2d best captain of australia.......
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X