കണ്ണൂര്*: ഹെലികോപ്ടറിലുള്ള കോണ്*ഗ്രസ് നേതാക്കളുടെ പ്രചാരണം എല്*ഡിഎഫ് തിരഞ്ഞെടുപ്പ് ആയുധമാക്കിയതോടെ പറന്നുള്ള പ്രചാരണം കോണ്*ഗ്രസ് ഉപേക്ഷിച്ചു. ദില്ലിയില്* നിന്ന് പ്രചാരണത്തിനായി തിരുവനന്തപുരത്ത് എത്തിച്ച രണ്ട് ഹെലിക്കോപ്റ്ററുകള്* വേണ്ടെന്ന് വച്ച കെപിസിസി.പ്രസിഡന്റ് രമേശ് ചെന്നിത്തല തീവണ്ടിയിലാണ് കാസര്*കോട്ട് എത്തിയത്. രാവിലെ തിരുവനന്തപുരം മംഗലാപുരം എക്*സ്പ്രസില്* കാസര്*കോട്ട് എത്തിയ അദ്ദേഹം പിന്നീട് കാര്* മാര്*ഗ്ഗം കണ്ണൂരേക്ക് പോയി.
ചെന്നിത്തലയ്ക്കും ഉമ്മന്*ചാണ്ടിക്കും പ്രചാരണത്തിന് ഉപയോഗിക്കാനായി എത്തിയ ഹെലിക്കോപ്റ്റര്* തിരിച്ചയച്ചിട്ടില്ല. കെപിസിസിയുടെ നിയന്ത്രണത്തില്* ഇപ്പോഴും അവ തിരുവനന്തപുരത്തുതന്നെയുണ്ട്. ഹെലിക്കോപ്റ്റര്* തല്*ക്കാലം കേന്ദ്ര നേതാക്കളുടെ പ്രചാരണത്തിന് ഉപയോഗിച്ചാല്* മതിയെന്നാണ് തീരുമാനം. ഹെലിക്കോപ്റ്റര്* പ്രചാരണത്തിനുള്ള ഫണ്ടിനെപ്പറ്റി അന്വേഷണം നടത്തണമെന്ന ഇടതുമുന്നണിയുടെ ആവശ്യത്തെ തുടര്*ന്നാണ് പറന്നുള്ള പ്രചാരണം വേണ്ടെന്നു വെക്കാന്* കെ.പി.സി.സി തയ്യാറായത്.
വെള്ളിയാഴ്ചയാണ് ഏഴു സീറ്റുള്ള രണ്ട് ഹെലിക്കോപ്റ്റര്* കേരളത്തില്* എത്തിയത്. ശനിയാഴ്ച പാലായില്* കെ. എം.മാണിയുടെ തിരഞ്ഞടുപ്പ് കണ്*വെന്*ഷനില്* സംബന്ധിച്ച ശേഷം കോട്ടയം പൊലീസ് പരേഡ് ഗ്രൌണ്ടില്*നിന്ന് ഹരിപ്പാട്ടേക്ക് രമേശ് ഹെലിക്കോപ്റ്ററില്* എത്തിയതോടെയാണ് സംഭവം വിവാദമായത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins

Comment