ഏഷ്യാനെറ്റ് ലേഖകനെ സിപിഎമ്മുകാര്* മര്*ദ്ദിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഏഷ്യാനെറ്റ് ലേഖകനെ സിപിഎമ്മുകാര്* മര്*ദ്ദിച്ചു

    കോഴിക്കോട്: തിരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണത്തിനിടയ്ക്ക് മാധ്യമ പ്രവര്*ത്തകന് മര്*ദ്ദനം. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനാണ് മര്*ദ്ദനമേറ്റത്. ചാനലിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ 'പോര്*ക്കള'ത്തിന്റെ ചിത്രീകരണത്തിനോടുവിലാണ് പ്രകോപിതരായ ഒരു വിഭാഗം സിപിഎം പ്രവര്*ത്തകര്* ഷാജഹാനെ കയ്യേറ്റം ചെയ്തത്. മുതിര്*ന്ന സി.പി.എം നേതാവ് പി.ജയരാജന്റെ സാന്നിദ്ധ്യത്തിലായിരുന്നു മര്*ദ്ദനം. ഇതു സംബന്ധിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്* എം.എല്*.എ.യ്ക്കും മുപ്പതോളം എല്*.ഡി.എഫ്. പ്രവര്*ത്തകര്*ക്കുമെതിരെ ടൗണ്* പോലീസ് കേസെടുത്തു. സംഘം ചേര്*ന്ന് ആക്രമിക്കാന്* ശ്രമിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ജയരാജന്* ഷാജഹാനെ ഫോണില്* വിളിച്ച് ഭീഷണിപ്പെടുത്തിയതായും ചാനല്* റിപ്പോര്*ട്ട് ചെയ്യുന്നു.

    എന്നാല്*, താന്* ഷാജഹാനെ കൈയേറ്റം ചെയ്തുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് പി.ജയരാജന്* എം.എല്*.എ. വാര്*ത്താക്കുറിപ്പില്* അറിയിച്ചു. ജില്ലയിലെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയം പി.ശശിയുമായി ബന്ധപ്പെട്ടതാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് ഷാജഹാന്* നടത്തിയത്. കോണ്*ഗ്രസുകാരുമായി ഒത്താണ് ഷാജഹാന്* ഇത് ചെയ്തതെന്നും ജയരാജന്* ആരോപിച്ചു. പക്ഷപാതപരമായി ചര്*ച്ച അവസാനിപ്പിക്കാനുള്ള ഷാജഹാന്റെ ശ്രമം പ്രതിഷേധത്തിനിടയാക്കി. ഷാജഹാനെ അതില്* നിന്ന് രക്ഷപ്പെടുത്താനാണ് താന്* ഇടപെട്ടതെന്നും ജയരാജന്* പറഞ്ഞു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
  • feelhappy
    • Mar 2011
    • 51

    #2
    Re: ഏഷ്യാനെറ്റ് ലേഖകനെ സിപിഎമ്മുകാര്* മര്*ദ്ദിച്ചു

    thanks for the updated news. The politicians can deny the truth also without shame

    Comment

    • reni_shin2
      • Aug 2007
      • 9595

      #3
      Re: ഏഷ്യാനെറ്റ് ലേഖകനെ സിപിഎമ്മുകാര്* മര്*ദ്ദിച്ചു

      thanks for the news

      Comment

      Working...
      X