കോണ്*ഗ്രസിന് വേണ്ടി പണമിറക്കുന്നത് സുബ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്*ഗ്രസിന് വേണ്ടി പണമിറക്കുന്നത് സുബ

    കാസര്*കോട്: ലോട്ടറി രാജാവ് മണികുമാര്* സുബ്ബയാണ് കേരളത്തില്* കോണ്*ഗ്രസിന് വേണ്ടി പണമൊഴുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്* ആരോപിച്ചു. കാസര്*കോട് വാര്*ത്താ സമ്മേളനത്തില്* സംസാരിക്കവെയാണ് കോടിയേരി യുഡിഎഫിനെതിരെ ആഞ്ഞടിച്ചത്. അസമില്*നിന്ന് മൂന്നു പ്രാവശ്യം പാര്*ലമെന്റിലെത്തിയ വ്യക്തിയാണ് അദ്ദേഹം. ഒരു വര്*ഷം കോണ്*ഗ്രസിന് നാലായിരം കോടി രൂപയോളം സംഭാവന നല്*കാറുണ്ടെന്ന് സുബ്ബ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ പ്രചാരണച്ചെലവ് വഹിയ്ക്കുന്നത് സാന്റിയാഗോ മാര്*ട്ടിനാണെന്ന ആരോപണത്തിനുള്ള മറുപടിയാണ് കോടിയേരി നല്*കിയത്.

    കാസര്*കോട് മുസ്*ലിം ലീഗ് മത്സരിക്കുന്ന സീറ്റുകള്* പേമെന്റ് സീറ്റുകളാണെന്ന ആക്ഷേപത്തെക്കുറിച്ച് ലീഗ് നേതൃത്വം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതാദ്യമായാണ് പാര്*ലമെന്ററി പാര്*ട്ടി നേതാവിന് ലീഗ് വീണ്ടും മത്സരിക്കാന്* സീറ്റ് നിഷേധിക്കുന്നത്. കാസര്*കോട് എം.എല്*.എ സി.ടി അഹമ്മദലിക്ക് ലീഗ് സീറ്റ് നിഷേധിച്ചത് ഉന്നയിച്ചാണ് കോടിയേരിയുടെ ആരോപണം.

    റോഡിലിറങ്ങി പ്രചാരണം നടത്താനാകാത്തതിനാലാണ് യുഡിഎഫ് നേതാക്കള്* ഹെലിക്കോപ്റ്റില്* യാത്രതുടങ്ങിയിരിക്കുന്നത്. സിന്ധു ജോയിക്ക് പറ്റിയ പാര്*ട്ടി കോണ്*ഗ്രസ്സാണ്. അവസരവാദികളും അധികാരമോഹികളും വിട്ടുപോയാല്* പാര്*ട്ടി ശക്തിപ്പെടും.

    മാധ്യമപ്രവര്*ത്തകര്*ക്ക് സ്വതന്ത്രമായി പ്രവര്*ത്തിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് അഭിപ്രായമെന്നും കോടിയേരി ബാലകൃഷ്ണന്* പറഞ്ഞു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X