കൊളംബോ: സിംഹക്കൂട്ടില്* കയറാനൊരുങ്ങുന്ന കിവികള്*ക്ക് വീണ്ടും അദ്ഭുതങ്ങള്* കാണിയ്ക്കാനാവുമോ? ലോകം കാത്തിരിയ്ക്കുന്നത് അതാണ്. ലങ്കയിലെത്തി അവരെ തോല്*പ്പിയ്ക്കുകയെന്നാല്* സിംഹക്കൂട്ടില്* കയറി സിംഹത്തെ കീഴടക്കുന്നതിന് തുല്യമാണെന്ന് വെട്ടോറിയുടെ ടീമിന് അറിയാം. സ്വന്തം തട്ടകത്ത് ലങ്കക്കാര്* അജയ്യരാണ് അത് തകര്*ക്കാന്* പറ്റുമോ? ഈ ചോദ്യത്തിനുത്തരം കിട്ടാന്* ഏതാനും മണിക്കൂറുകള്*
അഞ്ച് തവണ സെമി ഫൈനലിലെത്തിയിട്ടുംം ഒരിയ്ക്കല്* പോലും കലാശക്കളിയ്ക്ക് യോഗ്യത നേടാന്* കഴിയാത്തവരെന്ന ദുഷ്*പേരാണ് മായ്ച്ചുകളയുകയാണ് കിവികളുടെ ലക്ഷ്യം. ഒന്നരപ്പതിറ്റാണ്ടിന് മുമ്പ് രണതുംഗയുടെ ക്യാപ്റ്റന്*സിയില്* വെട്ടിപ്പിടിച്ച ലോകകിരീടം ഒരിയ്ക്കല്* കൂടി കൈയ്യിലൊതുക്കാന്* വെമ്പുകയാണ് ലങ്ക. പത്താമത് ലോകകപ്പിന്റെ ആദ്യസെമിയില്* ഇരുടീമും ഏറ്റുമുട്ടുമ്പോള്* ആരുടെ സ്പ്*നമാവും സാക്ഷാത്ക്കരിയ്ക്കപ്പെടുക. ഗ്രൂപ്പില്* ഇരുടീമും ഏറ്റുമുട്ടിയപ്പോള്* 112 റണ്ണിന്റെ വമ്പന്* ജയം നേടിയ ശ്രീലങ്കയ്ക്ക് സെമി പോരാട്ടത്തില്* മാനസികമായ മുന്*തൂക്കമുണ്ട്. കണക്കുകളും ലങ്കക്കാര്*ക്കൊപ്പം നില്*ക്കുന്നു. എന്നാല്* ലീഗില്* പാക്കിനെയും ക്വാര്*ട്ടറില്* പ്രതീക്ഷിത ചാമ്പ്യന്*മാരായിരുന്ന ദക്ഷിണാഫ്രിക്കയെയും അട്ടിമറിച്ചെത്തുന്ന ന്യൂസിലാന്റിനെ ഈ കണക്കുകളൊന്നും ഭയപ്പെടുത്തില്ല. മധ്യനിരയുടെ കരുത്താണ് കിവീസിന്റെ നട്ടെല്ല്. മുന്*നിര പരാജയപ്പെട്ട പല മത്സരങ്ങളും അവര്*ക്ക് അനുകൂലമാക്കിയത് മധ്യനിരയാണ്. ജെസി റൈഡര്*, റോസ് ടെയ്*ലര്*, സ്*കോട്ട് സ്*റ്റൈറിസ്, ജേക്കബ് ഓറം എന്നിവരുടെ മികച്ച ഫോം. ഡാനിയല്* വെട്ടോറി നയിക്കുന്ന സ്പിന്* ബൗളിംഗ് വിഭാഗത്തിന്റെ മികവും അവര്*ക്ക് ആത്മവിശ്വാസമേകുന്നു. ബാറ്റിങ് ഓപ്പണിങിലെ ദൗര്*ബല്യങ്ങളാണ് കിവീസിനെ കുഴയ്ക്കുന്നത്. ഓപ്പണര്*മാരായ ഗുപ്ടിലിനും മക്കല്ലത്തിനും ഇതുവരെ മികച്ച തുടക്കം സമ്മാനിക്കാനായിട്ടില്ല. പേസര്*മാരുടെ മങ്ങിയ പ്രകടനവും അവര്*ക്ക് വിനയായേക്കും.
സ്വന്തം മണ്ണില്* കളിക്കുന്നതിന്റെ ആത്മവിശ്വാസം മുതല്*ക്കൂട്ടായുള്ള ലങ്കക്കാര്*ക്ക് രണ്ട് ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്*ത്തിയ ഓപ്പണര്*മാരാണുള്ളത്. അവസാന ഓവറുകളില്* ലസിത് മലിംഗയെന്ന പേസറുടെ മികച്ച റെക്കോഡ്. വൈവിധ്യമുള്ള ബൗളിങ് നിര ലോകത്തെ ഏത് ടീമിനും വെല്ലുവിളിയാവും. അതേ സമയം അപ്രതീക്ഷിതമായി തകരുന്ന മധ്യനിരയും ചമര സില്*വ, സമരവീര എന്നിവരുടെ സ്ഥിരതയില്ലായ്മയും ലങ്കയ്ക്ക് വെല്ലുവിളിയാവും. ചൊവ്വാഴ്ച ന്യൂസിലാന്റ് പുറത്തായാല്* ലോകകപ്പ് ഏഷ്യാ കപ്പായി മാറുമെന്ന പ്രത്യേകതയുമുണ്ട്.
Powered By WizardRSS.com | Full Text Feeds | Amazon Plugins