ന്യൂഡല്*ഹി: മുരിങ്ങൂര്* ധ്യാനകേന്ദ്രത്തെക്കുറിച്ച് തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ധ്യാനകേന്ദ്രത്തില്* പീഡനവും ചൂഷണവും നടക്കുന്നുണ്ടെന്നും ഇതേക്കുറിച്ച് തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളര്*കോട് ഗോപാലന്* നായര്* എന്ന വ്യക്തി നല്*കിയ പരാതിയിലാണ് വിധി. നേരത്തെ ധ്യാനകേന്ദ്രത്തിനെതിരെ കേസ് നിലനില്*ക്കുന്നുണ്ടെന്ന തെറ്റായ വിവരം നല്*കി ഹൈക്കോടതിയെ സംസ്ഥാന സര്*ക്കാര്* തെറ്റിദ്ധരിപ്പിച്ചെന്ന് സുപ്രീം കോടതി അഭിപ്രായപ്പെടുകയുണ്ടായി.
ധ്യാനകേന്ദ്രത്തിനെതിരെ ഹൈക്കോടതി നിര്*ദേശപ്രകാരം നടത്തിയ അന്വേഷണം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവു നിലനില്*ക്കെയാണ് തെറ്റായി നല്*കിയ വിവരത്തിന്റെ അടിസ്ഥാനത്തില്* ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവിനെ തുടര്*ന്ന് ആഭ്യന്തരമന്ത്രിയുടെ നിര്*ദേശാനുസരണം സര്*ക്കാര്* തെറ്റായി നല്*കിയ വിവരം തിരുത്തി നല്*കിയിരുന്നു.
വിചാരണക്കോടതിയില്* പുനരന്വേഷണം തേടി നല്*കിയ അപേക്ഷ എതിര്*കക്ഷിക്കാരന്* പിന്*വലിച്ചില്ലെങ്കില്* ഗുരുതരമായ നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പു നല്*കുകയും തുടര്*ന്ന് പരാതിക്കാരന്* ഹര്*ജി പിന്*വലിച്ചു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
മുരിങ്ങൂരിലെ 'ഡിവൈന്* റിട്രീറ്റ് സെന്ററി'നെതിരെ ഹൈക്കോടതി നിര്*ദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം 2007ലാണ് സുപ്രീം കോടതി റദ്ദാക്കിയത്. അന്വേഷണ റിപ്പോര്*ട്ട് മുദ്രവെച്ച കവറില്* ഹാജരാക്കാന്* സുപ്രീം കോടതി അന്നു നിര്*ദേശിച്ചിരുന്നു. ഊമക്കത്തിന്റെ അടിസ്ഥാനത്തില്* അന്വേഷണ ഉത്തരവിറക്കിയത് ശരിയല്ലെന്നു കണ്ടാണ് അന്വേഷണം റദ്ദ് ചെയ്തത്. 2006 മാര്*ച്ചിലെ ഹൈക്കോടതി ഉത്തരവ് ധ്യാന കേന്ദ്രം ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെത്തിയതിനെ തുടര്*ന്നാണ്, 2007ല്* പ്രഥമ വിവര റിപ്പോര്*ട്ട് പോലീസ് എടുത്തത്. ഇതാണ് പിന്നീട് സുപ്രീം കോടതി റദ്ദാക്കിയത്്.
ഇതിനു ശേഷം, എതിര്*കക്ഷിക്കാരനായ കളര്*കോട് വേണുഗോപാലന്* നായര്* ചാലക്കുടി മജിസ്*ട്രേട്ട് കോടതിയില്* നല്*കിയ അപേക്ഷയില്*, പീഡനക്കേസു മാത്രമേ സുപ്രീം കോടതി റദ്ദാക്കിയിട്ടുള്ളൂവെന്നും 2007ലെടുത്ത പ്രഥമ വിവര റിപ്പോര്*ട്ടു പ്രകാരം അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ടു. എന്നാല്*, കേസില്* ഇടപെടാന്* വേണുഗോപാലന്* നായര്*ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് മജിസ്*ട്രേട്ട് കോടതി അപേക്ഷ തള്ളി. ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്* കേസ് എത്തിയപ്പോള്* അന്നത്തെ പ്രോസിക്യൂഷന്* ഡയറക്ടര്* ജനറല്* പീഡനക്കേസ് മാത്രമാണ് റദ്ദാക്കിയതെന്നും പൊതുവായ പ്രഥമ വിവര റിപ്പോര്*ട്ടു പ്രകാരം അന്വേഷണം തുടരാമെന്നും അഭിപ്രായപ്പെട്ടു. ഇതു കണക്കിലെടുത്ത് ഹൈക്കോടതി ഉത്തരവുമിറക്കി.
ധ്യാനകേന്ദ്രത്തിനു വേണ്ടി മുതിര്*ന്ന അഭിഭാഷകന്* അനില്* ദിവാന്*, അഡ്വ: റോമി ചാക്കോ, കളര്*കോട് വേണുഗോപാലന്* നായര്*ക്കു വേണ്ടി വി. ഗിരി, അഡ്വ: എം. പി. വിനോദ്, സര്*ക്കാറിനു വേണ്ടി സ്റ്റാന്*ഡിങ് കോണ്*സല്* ജി. പ്രകാശ് എന്നിവരും ഹാജരായി.

