കാസര്*കോട്: ലോട്ടറി രാജാവ് മണികുമാര്* സുബ്ബയാണ് കേരളത്തില്* കോണ്*ഗ്രസിന് വേണ്ടി പണമൊഴുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്* ആരോപിച്ചു. കാസര്*കോട് വാര്*ത്താ സമ്മേളനത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്*കോട് മുസ്*ലിം ലീഗ് മത്സരിക്കുന്ന സീറ്റുകള്* പേമെന്റ് സീറ്റുകളാണെന്ന ആക്ഷേപത്തെക്കുറിച്ച് ലീഗ് നേതൃത്വം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതാദ്യമായാണ് പാര്*ലമെന്ററി പാര്*ട്ടി നേതാവിന് ലീഗ് വീണ്ടും മത്സരിക്കാന്* സീറ്റ് നിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസര്*കോട് എം.എല്*.എ സി.ടി അഹമ്മദലിക്ക് ലീഗ് സീറ്റ് നിഷേധിച്ചത് ഉന്നയിച്ചാണ് കോടിയേരിയുടെ ആരോപണം.
റോഡിലിറങ്ങി പ്രചാരണം നടത്താനാകാത്തതിനാലാണ് യു.ഡി.എഫ് നേതാക്കള്* ഹെലിക്കോപ്റ്റില്* യാത്രതുടങ്ങിയിരിക്കുന്നത്. സിന്ധു ജോയിക്ക് പറ്റിയ പാര്*ട്ടി കോണ്*ഗ്രസ്സാണ്. അവസരവാദികളും അധികാരമോഹികളും വിട്ടുപോയാല്* പാര്*ട്ടി ശക്തിപ്പെടും. മാധ്യമപ്രവര്*ത്തകര്*ക്ക് സ്വതന്ത്രമായി പ്രവര്*ത്തിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് അഭിപ്രായമെന്നും കോടിയേരി ബാലകൃഷ്ണന്* പറഞ്ഞു.

