യു.പി.എയുമായി വഴിപിരിഞ്ഞത് തിരിച്ചടിയായെന്ന?? ? യെച്ചൂരി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    യു.പി.എയുമായി വഴിപിരിഞ്ഞത് തിരിച്ചടിയായെന്ന?? ? യെച്ചൂരി



    ന്യൂഡല്*ഹി: 2009 ല്* കോണ്*ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുമായി തെറ്റിപ്പിരിഞ്ഞത് ബംഗാളില്* പാര്*ട്ടിയെ സംബന്ധിച്ച് തിരിച്ചടിയായെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ഏഷ്യന്* ഏജ് ദിനപത്രത്തിന് നല്*കിയ അഭിമുഖത്തിലാണ് യെച്ചൂരി ഇങ്ങനെ പറഞ്ഞത്. ഇതാദ്യമായാണ് യു.പി.എയ്ക്ക് നല്*കി വന്ന പിന്തുണ പിന്*വലിച്ചത് തിരിച്ചടിയായെന്ന് സി.പി.എം അംഗീകരിക്കുന്നത്. പശ്ചിമ ബംഗാളില്* ഭിന്നിച്ചുനിന്നിരുന്ന തൃണമൂലും-കോണ്*ഗ്രസും വീണ്ടും കൈകോര്*ക്കാനിടയായത് സി.പി.എമ്മിന്റെ ഈ തീരുമാനം മൂലമായിരുന്നുവെന്ന് യെച്ചൂരി പറയുന്നു.

    ഈ തിരഞ്ഞെടുപ്പില്* ഇടതുപക്ഷത്തിന് എതിരായ എല്ലാ കക്ഷികളും ഒന്നിച്ചിരിക്കുകയാണ്. ബംഗാളില്* നാലില്* മൂന്ന് ഭൂരിപക്ഷം ലഭിച്ച 2006 ലെ തിരഞ്ഞെടുപ്പില്* പോലും 52 ശതമാനത്തില്* താഴെ വോട്ടാണ് ഇടതുകക്ഷികള്*ക്ക് ലഭിച്ചത്. അന്ന് പോലും 49 ശതമാനം പേര്* എതിര്*ത്ത് വോട്ട് ചെയ്തിരുന്നു. പ്രതിപക്ഷം പരസ്​പരം മത്സരിച്ചിരുന്നപ്പോള്* യാതൊരു പ്രശ്*നവുമില്ലായിരുന്നു. പക്ഷേ പ്രതിപക്ഷം ഒന്നിച്ചത് പ്രതിസന്ധി തന്നെയാണ്.

    കേരളത്തില്* വി.എസ്സിന് ആദ്യം സീറ്റ് നിഷേധിച്ച തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഏറെ പേരും വി.എസ് വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹിച്ചവരാണ്. സി.പി.എം ഒരു സ്ഥാനാര്*ഥി പട്ടിക മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. അതില്* വി.എസിന്റെ പേരുമുണ്ട്-യെച്ചൂരി പറഞ്ഞു.

    2009 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ആണവകരാര്* പ്രശ്*നം ഉന്നയിച്ചാണ് യു.പി.എയ്ക്കുള്ള പിന്തുണ സി.പി.എം പിന്*വലിക്കുന്നത്
Working...
X