ഹസ്സന്* അലിഖാന്* കേരളത്തിലെ രാഷ്ട്രീയക്കാരുട?? ? കള്ളപ്പണം വെളുപ്പിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഹസ്സന്* അലിഖാന്* കേരളത്തിലെ രാഷ്ട്രീയക്കാരുട?? ? കള്ളപ്പണം വെളുപ്പിച്ചു


    ന്യൂഡല്*ഹി: കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും ചില രാഷ്ട്രീയക്കാരുടെയും സിനിമാതാരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചിരുന്നത് വിവാദ നായകന്* ഹസ്സന്* അലി ഖാനാണെന്ന് കണ്ടെത്തി. ആന്ധ്രയിലെ മുന്* മുഖ്യമന്ത്രിയുടെയും ഇപ്പോള്* രാഷ്ട്രീയത്തിലുള്ള സിനിമാതാരത്തിന്റെയും കള്ളപ്പണം സൂക്ഷിച്ചിരുന്നത് ഖാനാണെന്ന് എന്*ഫോഴ്*സ്*മെന്റിന്റെ അന്വേഷണത്തില്* കണ്ടെത്തിയതായി സൂചനയുണ്ട്.

    മഹാരാഷ്ട്രയിലെ മൂന്ന് മുന്* മുഖ്യമന്ത്രിമാരുടെ പണം ഹവാല ഇടപാട് വഴി വെളുപ്പിച്ചത് ഖാനാണെന്ന് തെളിഞ്ഞിരുന്നു. കേരളത്തിനും ആന്ധ്രയ്ക്കും പുറമെ തമിഴ്*നാട്ടിലെ ചില രാഷ്ട്രീയക്കാരും കള്ളപ്പണം വെളുപ്പിക്കാന്* ഉപയോഗിച്ചത് ഖാനെയാണെന്ന റിപ്പോര്*ട്ടുകള്* രാഷ്ട്രീയരംഗത്ത് കോളിളക്കമുണ്ടാക്കും.

    ഖാനെ ഏല്*പ്പിക്കുന്ന കള്ളപ്പണം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനും സിനിമാനിര്*മാണത്തിനുമായി തിരികെയെത്തുകയാണ് ചെയ്യുന്നത്. ബാങ്കു പോലെയാണ് ഖാന്* പെരുമാറിയിരുന്നത്. വിദേശ അക്കൗണ്ടുകളിലുള്ള പണം ഖാന്* വഴിയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. എവിടെ വേണമെങ്കിലും പണം എത്തിച്ചു കൊടുക്കും. ഏതു രീതിയിലും പണം ഇന്ത്യയിലെത്തിക്കുന്നതിനും ഖാന് സംവിധാനങ്ങളുണ്ട്. ഉറപ്പായും ലഭിക്കുമെന്നതിനാല്* ഖാനെ എല്ലാവര്*ക്കും വിശ്വാസമാണ്.

    ആന്ധ്രയിലെ മുന്* മുഖ്യമന്ത്രിക്കു പുറമെ, രണ്ടു പ്രാദേശിക പാര്*ട്ടികളുടെയും മറ്റൊരു പ്രാദേശിക നേതാവിന്റെയും ഇടപാടുകള്* നടത്തിയിരുന്നത് വിദേശ അക്കൗണ്ടുകളിലൂടെ ഖാനായിരുന്നു. 2009-ലെ തിരഞ്ഞെടുപ്പില്* ആന്ധ്രയിലെ ഒരു പാര്*ട്ടി 200 കോടി രൂപയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കിയത്. വിദേശത്ത് സൂക്ഷിച്ച പണം ഖാന്* വഴിയാണ് എത്തിച്ചത്.

    മഹാരാഷ്ട്രയിലെ മുന്* മുഖ്യമന്ത്രിമാരുടെ മരുമക്കളുടെ പണം സൂക്ഷിച്ചിരുന്നതും ഖാനാണ്. മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥര്*, റിയല്* എസ്റ്റേറ്റ് രംഗത്തെ പ്രമുഖര്* തുടങ്ങിയവരെല്ലാം ഖാനെയാണ് കള്ളപ്പണം വിദേശത്തു നിന്നു തിരികെയെത്തിക്കുന്നതിന് ആശ്രയിച്ചിരുന്നത്.

    ആന്ധ്രയിലെ പ്രമുഖ സിനിമാ താരത്തിന്റെ കള്ളപ്പണം സിനിമാവ്യവസായത്തില്*ത്തന്നെ തിരികെ കൊണ്ടുവന്നിരുന്നത് ഖാനായിരുന്നെന്നാണ് റിപ്പോര്*ട്ട്. ഇപ്പോള്* രാഷ്ട്രീയത്തില്* സജീവമായ ഈ താരത്തിനു പുറമെ, സംസ്ഥാനത്തു നിന്നുള്ള മറ്റു ചില സിനിമാ താരങ്ങളും ഖാന്റെ സഹായം തേടിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Working...
X