സേനയുടെ ഏറ്റവും വലിയ മിസൈല്* ഇടപാട്
ബാംഗ്ലൂര്*: ഇന്ത്യന്* കരസേന 2000 ആകാശ് മിസൈലുകള്* വാങ്ങും. സുരക്ഷയ്ക്കായുള്ള കേന്ദ്ര മന്ത്രിസഭായോഗം ഇതിനുള്ള അനുമതി നല്കി. 310 കോടി ഡോളര്* അതായത്, ഏകദേശം 13,950 കോടി രൂപ ചെലവിട്ടാണ് ഇത് വാങ്ങുക. ഇന്ത്യന്* കരസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മിസൈല്* ഇടപാടാണിത്. രാജ്യത്തെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്*.ഡി.ഒ. തദ്ദേശീയമായി വികസിപ്പിച്ച സര്*ഫസ്ടു എയര്* (ഭൂമിയില്*നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന) മിസൈല്* സംവിധാനമാണ് ആകാശ്.
അമേരിക്കയുടെ പാട്രിയോട്ടിനെക്കാള്* പ്രഹര ശേഷിയുള്ള ഇതിന് ഒരേസമയം ഒന്നിലേറെ ലക്ഷ്യങ്ങളെ ആക്രമിക്കാന്* ശേഷിയുണ്ട്. ആവശ്യമെങ്കില്* അണ്വായുധവും വഹിക്കാനാവും. ശബ്ദാതിവേഗത്തില്* സഞ്ചരിക്കുന്ന (സൂപ്പര്* സോണിക്ക്) ആകാശിന് 25 മുതല്* 30 കിലോമീറ്റര്* വരെയാണ് ആക്രമണ പരിധി. വ്യോമസേന നേരത്തേതന്നെ ഇത് കരസ്ഥമാക്കിയിട്ടുണ്ട്.
ഇപ്പോള്* രണ്ട് റെജിമെന്റ് മിസൈലുകള്* വാങ്ങാനാണ് കരസേനയ്ക്ക് അനുമതി നല്കിയിരിക്കുന്നതെന്ന് ഡി.ആര്*.ഡി.ഒ.യുടെ എയ്*റോനോട്ടിക്*സ് വിഭാഗം മേധാവി ഡോ. പ്രഹ്ലാദ് പറഞ്ഞു. ഏകദേശം രണ്ടായിരം എണ്ണം വരുമിത്. മിസൈല്*, വിക്ഷേപിണി, നിയന്ത്രണ കേന്ദ്രം, റഡാര്*, ജനറേറ്റര്* തുങ്ങിയവയുള്*പ്പെടുന്നവയാണ് ആകാശ് മിസൈല്* സംവിധാനം.
പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ വ്യവസായസ്ഥാപനമായ ഹൈദരാബാദിലെ ഭാരത് ഡൈനാമിക്*സ് ലിമിറ്റഡാണ് ആകാശ് നിര്*മിക്കുന്നത്. പ്രതിവര്*ഷം 500 മിസൈലുകള്* നിര്*മിക്കാനുള്ള ശേഷിയാണ് ഇവിടെയുള്ളത്. ഇതനുസരിച്ച് നാലു വര്*ഷംകൊണ്ട് ഇടപാട് പൂര്*ത്തിയാകും. ആദ്യത്തെ അഞ്ഞൂറെണ്ണം 2012 സപ്തംബറില്* കരസേനയ്ക്ക് കൈമാറും. കരസേനയ്ക്കുള്ള ഓര്*ഡര്* ലഭിച്ചിട്ടുണ്ടെന്ന് ഭാരത് ഡൈനാമിക്*സും സ്ഥിരീകരിച്ചു.

