മുരിങ്ങൂരില്* തുടരന്വേഷണം വേണ്ട

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുരിങ്ങൂരില്* തുടരന്വേഷണം വേണ്ട

    ദില്ലി: മുരിങ്ങൂര്* ധ്യാനകേന്ദ്രം കേസില്* തുടരന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി.. ധ്യാനകേന്ദ്രത്തിന് എതിരായ ആരോപണങ്ങള്* അന്വേഷിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ഡിവൈന്* ധ്യാനകേന്ദ്രം സമര്*പ്പിച്ച ഹര്*ജിയിലാണു നടപടി.ധ്യാനകേന്ദ്രത്തില്* പീഡനവും ചൂഷണവും നടക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട കളര്*കോട് സ്വദേശി വേണുഗോപാലന്* നായര്* സമര്*പ്പിച്ച ഹര്*ജിയും കോടതി തള്ളി. സുപ്രീംകോടതി നിര്*ദേശത്തെ തുടര്*ന്നു വേണുഗോപാലന്* നായര്* ഹര്*ജി പിന്*വലിച്ചു.

    വിചാരണക്കോടതിയില്* പുനരന്വേഷണം തേടി നല്*കിയ അപേക്ഷ എതിര്*കക്ഷിക്കാരന്* പിന്*വലിച്ചില്ലെങ്കില്* ഗുരുതരമായ നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്*കിയിരുന്നു.

    സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്* ധ്യാനകേന്ദ്രത്തിനെതിരെ കേസ് നിലനില്*ക്കുന്നുണ്ടെന്നു സംസ്ഥാന സര്*ക്കാര്* ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു ഗുരുതരമായ പിഴവാണെന്നും സര്*ക്കാര്* ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സുപ്രീംകോടതി വിമര്*ശിച്ചു. തുടര്*ന്ന് ആഭ്യന്തരമന്ത്രിയുടെ നിര്*ദേശാനുസരണം സര്*ക്കാര്* തെറ്റായി നല്*കിയ വിവരം തിരുത്തി നല്*കിയിരുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X