ഭീകരത: വിവരം കൈമാറാന്* ഇന്ത്യ-പാക് ഹോട്ട്*ലൈന്*
ന്യൂഡല്*ഹി: മുംബൈ 26/11 ഭീകരാക്രമണക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്* നിന്നുള്ള കമ്മീഷനെ പാകിസ്താന്* സന്ദര്*ശിക്കുന്നതിനും വിവരം ശേഖരിക്കുന്നതിനും അനുവദിക്കാമെന്ന് പാക് അധികൃതര്* സമ്മതിച്ചു. ഇരു രാജ്യങ്ങളിലെയും ആഭ്യന്തരസെക്രട്ടറിമാര്* തമ്മില്* രണ്ടുദിവസമായി ഡല്*ഹിയില്* നടന്ന ചര്*ച്ചയിലാണ് നിര്*ണായക തീരുമാനമുണ്ടായത്.
മുംബൈ ആക്രമണത്തിനുപിന്നാലെ ഇന്ത്യ ഈ ആവശ്യമുന്നയിച്ചതാണെങ്കിലും ഒഴിഞ്ഞുമാറുന്ന സമീപനമാണ് പാകിസ്താന്* സ്വീകരിച്ചിരുന്നത്. ഭീകരരുടെ ഭീഷണി സംബന്ധിച്ച് വിവരങ്ങള്* കൈമാറാനും മറ്റുമായി ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സെക്രട്ടറിമാര്* തമ്മില്* ഹോട്ട്*ലൈന്* ബന്ധം സ്ഥാപിക്കുന്നതിനും ചര്*ച്ചയില്* തീരുമാനമായി.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനില്* വിചാരണ നേരിടുന്ന പ്രതികളില്* നിന്നും ആസൂത്രകരില്* നിന്നും തെളിവു ശേഖരിക്കുന്നതിനും ചോദ്യംചെയ്യുന്നതിനുമാണ് ഇന്ത്യ കമ്മീഷനെ അയയ്ക്കാന്* ഉദ്ദേശിക്കുന്നത്. എന്നാല്*, ഈ കമ്മീഷന്റെ സ്വഭാവം, ഘടന, അന്വേഷണപരിധി തുടങ്ങിയകാര്യങ്ങള്* നയതന്ത്രതലത്തില്* ഇരുരാജ്യങ്ങളും തീരുമാനിക്കുമെന്ന് ആഭ്യന്തരസെക്രട്ടറിതല ചര്*ച്ചയ്ക്കുശേഷം ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പില്* വക്തമാക്കുന്നു.
മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണയുമായി ബന്ധപ്പെട്ട് വിവരങ്ങള്* ശേഖരിക്കുന്നതിന് പാകിസ്താനില്* നിന്നുള്ള ജുഡീഷ്യല്* കമ്മീഷന് ഇന്ത്യ സന്ദര്*ശിക്കുന്നതിനുള്ള തീയതികള്* ആറാഴ്ചയ്ക്കകം പാകിസ്താനെ അറിയിക്കും. മുംബൈ ഭീകരാക്രമണക്കേസ് ഉള്*പ്പെടെയുള്ള തീവ്രവാദ ക്കേസുകളില്* ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്*സിയും പാകിസ്താന്റെ ഫെഡറല്* ഇന്*വെസ്റ്റിഗേറ്റിങ് ഏജന്*സിയും തുടര്*ന്നും സഹകരിച്ച് പ്രവര്*ത്തിക്കുമെന്ന് സംയുക്ത പ്രസ്താവനയില്* പറയുന്നു.
സംഝോത എക്*സ്പ്രസ്സിലെ സ്*ഫോടനം സംബന്ധിച്ച് അന്വേഷണവിവരങ്ങള്* ഇന്ത്യ പാകിസ്താന് കൈമാറി. കോടതിയില്* കുറ്റപത്രം സമര്*പ്പിച്ചശേഷം ഇതുസംബന്ധിച്ച് കൂടുതല്* വിവരങ്ങള്* കൈമാറാമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. വ്യാജ കറന്*സി തടയുന്നതിനും സൈബര്* കുറ്റകൃത്യങ്ങള്* നേരിടുന്നതിനും സി.ബി.ഐ.യും പാകിസ്താന്റെ ഫെഡറല്* ഇന്*വെസ്റ്റിഗേറ്റിങ് ഏജന്*സിയും സഹകരിക്കും.
മുംബൈ ഭീകരാക്രമണക്കേസില്* പാകിസ്താനില്* കഴിയുന്ന പ്രതികളുടെയും ആസൂത്രകരുടെയും ശബ്ദസാമ്പിള്* കൈമാറുന്നതിന് ഒരു കോടതിവിധി പ്രതിബന്ധമാകുന്നുണ്ടെന്ന് പാക് സംഘം ചര്*ച്ചയില്* അറിയിച്ചു. എന്നാല്*, ഇതിനെതിരെ അപ്പീല്* നല്*കിയിട്ടുണ്ടെന്നും അനുകൂലമായ വിധി പ്രതീക്ഷിക്കുന്നതായും അവര്* വ്യക്തമാക്കി. ചര്*ച്ചകള്* അതീവ സൗഹൃദപരവും അകല്*ച്ച കുറയ്ക്കുന്നതിന് സഹായകവുമായിരുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള വ്യക്തമാക്കി. പാക് ആഭ്യന്തരസെക്രട്ടറി ക്വമാര്* സമാജും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

