മന്*മോഹന്*-ഗീലാനി ചര്*ച്ച ഇന്ന്
ജയാപചയങ്ങള്*ക്കപ്പുറം കളിയിലൂടെ അതിര്*ത്തിക്കപ്പുറത്തേക്ക് സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വീണ്ടും പ്രസരിക്കുകയാണ്. മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്* സ്റ്റേഡിയത്തില്* ബുധനാഴ്ച ഇന്ത്യ-പാക് ക്രിക്കറ്റ് ടീമുകള്* ലോകകപ്പിന്റെ രണ്ടാം സെമിയില്* ക്ലാസ്സിക് പോരാട്ടത്തിനിറങ്ങുമ്പോള്* ഗാലറിയില്* നയതന്ത്രത്തിന്റെ ഒലീവുചില്ല ഉയരും.
ക്രിക്കറ്റ് മത്സരം കാണാനെത്തുന്ന പാകിസ്താന്* പ്രധാനമന്ത്രി യൂസഫ്*റാസ ഗീലാനിയും പ്രധാനമന്ത്രി ഡോ. മന്*മോഹന്*സിങ്ങുംതമ്മില്* ബുധനാഴ്ച മൊഹാലിയില്* ഉന്നതതല ചര്*ച്ച നടക്കും. വി.വി.ഐ.പി. സന്ദര്*ശക ഗാലറിയില്* ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്*ക്കു പുറമേ കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും രാഹുല്*ഗാന്ധിയും ഉള്*പ്പെടെയുള്ള പ്രമുഖരുമുണ്ടാകും.
ഗീലാനി ബുധനാഴ്ച രാവിലെ ചണ്ഡീഗഢിലാണ് വിമാനമിറങ്ങുക. തുടര്*ന്ന് ഇന്ത്യന്* വ്യോമസേനയുടെ ഹെലികോപ്റ്ററില്* മത്സരവേദിയായ മൊഹാലിയിലേക്ക് പോകും.അതിനിടെ, ഗീലാനിയുടെ മകനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലെ ആസ്പത്രിയില്* പ്രവേശിപ്പിച്ചിട്ടുണ്ട്. ലണ്ടനിലേക്ക് പോകാന്* ആലോചന നടന്നെങ്കിലും ഇന്ത്യന്*സന്ദര്*ശനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അത് മാറ്റിവെക്കുകയായിരുന്നു.
ബുധനാഴ്ച രാത്രിതന്നെ അദ്ദേഹം പാകിസ്താനിലേക്ക് മടങ്ങി മകനെ കാണാന്* ലണ്ടനിലേക്ക് പുറപ്പെടുമെന്ന് അധികൃതര്* പറഞ്ഞു.മൊഹാലിയില്* ഉച്ചയ്ക്ക് 2.30ന് ക്രിക്കറ്റ് മത്സരം തുടങ്ങും. ക്രിക്കറ്റ് കണ്ടശേഷം രാത്രി പ്രധാനമന്ത്രി മന്*മോഹന്*സിങ് ഗീലാനിക്ക് അത്താഴവിരുന്ന് നല്*കും. സ്റ്റേഡിയത്തില്*തന്നെയാകും വിരുന്ന്. അതിനിടയിലാണ് ഇരുപ്രധാനമന്ത്രിമാരും തമ്മില്* ചര്*ച്ച നടത്തുക.
പിച്ചിലേക്ക് നീളുന്ന സൗഹൃദഹസ്തം
മൊഹാലി ക്രിക്കറ്റ് സ്*റ്റേഡിയത്തില്* ഇന്ത്യ-പാക് ക്രിക്കറ്റ് ടീമുകള്* പോരാട്ടത്തിനിറങ്ങും മുമ്പ് ഇരുരാജ്യങ്ങളുടെയും ആശംസയുമായി പ്രധാനമന്ത്രിമാര്* അവര്*ക്കു ഹസ്്തദാനം നല്*കും. പ്രധാനമന്ത്രി മന്*മോഹന്*സിങ്ങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും പിച്ചിലെത്തി കളിക്കാര്*ക്ക് ആശംസയര്*പ്പിക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്* അറിയിച്ചു.
എല്ലാ വഴികളും മൊഹാലിയിലേക്ക്
കളിക്കമ്പക്കാരുടെ പ്രവാഹമാണ് മൊഹാലിയിലേക്ക്. അതിര്*ത്തിക്കപ്പുറത്തുനിന്ന് പാക് ടീമിന്റെ നൂറുകണക്കിന് ആരാധകരും കളി കാണാനെത്തിയിട്ടുണ്ട്. കരിഞ്ചന്തയില്* ടിക്കറ്റിന് ഒന്നര ലക്ഷം രൂപവരെയാണ് നിരക്ക്.

