
ലണ്ടന്*: മഹാത്മാഗാന്ധി സ്വവര്*ഗപ്രേമിയും വംശവെറിയനുമായിരുന്നെന്ന് കുറ്റപ്പെടുത്തുന്ന പുസ്തകം വിവാദത്തിലേക്ക്. 'ന്യൂയോര്*ക്ക് ടൈംസ്' പത്രത്തിന്റെ മുന്* എക്*സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്*സര്* സമ്മാനജേതാവുമായ ജോസഫ് ലെവിവെല്*ഡ് രചിച്ച 'ഗ്രേറ്റ് സോള്*: മഹാത്മാഗാന്ധി ആന്*ഡ് ഹിസ് സ്ട്രഗിള്* വിത്ത് ഇന്ത്യ' എന്ന പുസ്തകത്തിലാണ് വിവാദപരാമര്*ശങ്ങളുള്ളത്. ബ്രിട്ടനിലും അമേരിക്കയിലും പുറത്തിറങ്ങിയ പുസ്തകം ഇന്ത്യയില്* എന്നു പ്രസിദ്ധീകരിക്കുമെന്നു വ്യക്തമല്ല.
ദക്ഷിണാഫ്രിക്കന്* വാസക്കാലത്തെ അടുത്ത കൂട്ടുകാരന്* ഹെര്*മന്* കാലെന്*ബാഷുമായി ഗാന്ധി ശാരീരികബന്ധം പുലര്*ത്തിയിരുന്നെന്ന സൂചനകളാണ് പുസ്തകത്തിലുള്ളത്. ജര്*മന്* ജൂതവംശജനായിരുന്ന കാലെന്*ബാഷ് വാസ്തുശില്പിയും മെയ്യഭ്യാസിയുമായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയ അദ്ദേഹം കോടീശ്വരനായി മാറി. 1908-'10 കാലത്തു ഗാന്ധിയും കാലെന്*ബാഷും ഒരേ വീട്ടിലാണു താമസിച്ചിരുന്നത്.
കൂട്ടുകാരനോടൊപ്പം ജീവിക്കാനായി ഗാന്ധി 1908ല്* ഭാര്യ കസ്തൂര്*ബയെ ഉപേക്ഷിച്ചെന്നും പുസ്തകത്തില്* പറയുന്നു. ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ് ബര്*ഗില്* ടോള്*സ്റ്റോയ് ഫാം സ്ഥാപിച്ചതു കാലെന്*ബാഷ് സൗജന്യമായി നല്*കിയ ആയിരമേക്കര്* ഭൂമിയിലായിരുന്നു. കാലെന്*ബാഷിനു ഗാന്ധി അയച്ച ചില കത്തുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരും തമ്മില്* ശാരീരികബന്ധം പുലര്*ത്തിയിരുന്നെന്ന് ഗ്രന്ഥകാരന്* അനുമാനിക്കുന്നത്. ഒരു കത്തില്* ഗാന്ധി ഇങ്ങനെ എഴുതിയിരിക്കുന്നു:
'എത്ര സമ്പൂര്*ണമായാണ് താങ്കള്* എന്റെ ശരീരത്തിന്റെ ഉടമസ്ഥത കൈയടക്കിയിരിക്കുന്നത്? ആരോടോ ഉള്ള പ്രതികാരമാണ് എനിക്ക് ഈ അടിമത്തം.' കത്തുകളില്* തന്റെയും കൂട്ടുകാരന്റെയും പേരുകള്* പരാമര്*ശിക്കുന്നതിനു പകരം രഹസ്യപദങ്ങളാണു ഗാന്ധി ഉപയോഗിച്ചിരിക്കുന്നത്. തന്നെ 'ഉപരിസഭ' എന്നും കാലെന്*ബാഷിനെ 'അധോസഭ' എന്നുമാണ് ഗാന്ധി വിശേഷിപ്പിക്കുന്നത്.
'ഒരു സ്ത്രീയെയും ആഗ്രഹപൂര്*വം നോക്കരുതെ'ന്ന് ഗാന്ധി 'അധോസഭ'യോട് അപേക്ഷിക്കുന്നുണ്ട്. 'ലോകം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്* പരസ്പരം കൂടുതല്* കൂടുതല്* സ്*നേഹിക്കണ'മെന്നും ഇരുവരും നിശ്ചയിക്കുന്നു-പുസ്തകത്തില്* പറയുന്നു. 1914ല്* ഗാന്ധി ഇന്ത്യയിലേക്കു പോന്നതോടെ ഇരുവരും പിരിഞ്ഞെങ്കിലും ആശയവിനിമയങ്ങള്* തുടര്*ന്നിരുന്നെന്നും പുസ്തകത്തില്* പറയുന്നു.
ദക്ഷിണാഫ്രിക്കയിലെ കറുത്ത വംശജര്*ക്കെതിരെ ഗാന്ധിജി വംശവെറിയന്* സമീപനമാണു കൈക്കൊണ്ടിരുന്നതെന്ന ആരോപണവും പുസ്തകത്തിലുണ്ട്. 'കാഫിറുകള്*' എന്നാണ് അദ്ദേഹം ഒരിക്കല്* കറുത്ത വംശജരെ പരാമര്*ശിച്ചു പറഞ്ഞെതെന്നു പുസ്തകത്തില്* ചൂണ്ടിക്കാട്ടുന്നു. 'കാഫിറുകള്*ക്കായുള്ള ജയിലിലാണ് ഞങ്ങളെ പാര്*പ്പിച്ചത്. വെളുത്തവര്*ക്ക് തുല്യമായ പരിഗണന നല്*കാതിരുന്നതു മനസ്സിലാക്കാം. പക്ഷേ, കറുത്ത വംശക്കാര്*ക്കൊപ്പം കണക്കാക്കുകയെന്നത് അസഹനീയം തന്നെ. കാഫിറുകള്* സംസ്*കാരശൂന്യരാണ്'-ഗാന്ധി പറഞ്ഞതായി ഗ്രന്ഥകാരന്* ഉദ്ധരിക്കുന്നു.
പുസ്തകം വിവാദമായതോടെ വിശദീകരണവുമായി ഗ്രന്ഥകാരന്* ലെവിവെല്*ഡ് രംഗത്തെത്തി. ''സ്വവര്*ഗപ്രേമിയെന്നോ വംശവെറിയനെന്നോ ഗാന്ധിയെ പരാമര്*ശിച്ചു ഞാന്* എഴുതിയിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വസ്തുതകള്* ശ്രദ്ധാപൂര്*വമായും ഉത്തരവാദിത്വത്തോടെയും അവതരിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ''-ലെവിവെല്*ഡ് പറഞ്ഞു. Gandhi 'bisexual' furore: Govt to ban the controversial book




Comment