
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനപദത്തിലേക്ക് കടക്കുമ്പോള്* ഉയര്*ന്ന കൈയേറ്റ ആരോപണങ്ങള്* തിരഞ്ഞെടുപ്പ് രംഗത്തെ കലുഷിതമാക്കുന്നു. എല്*.ഡി.എഫിലെ ഒരു മന്ത്രിക്കും എം.എല്*.എയ്ക്കുമെതിരെ ഉയര്*ന്ന ആരോപണങ്ങള്* രാഷ്ട്രീയായുധമാക്കി യു.ഡി.എഫ്. രംഗത്തിറങ്ങിയത് എല്*.ഡി.എഫിന് പുതിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഐസ്*ക്രീം പാര്*ലര്* കേസിലെ പുതിയ വെളിപ്പെടുത്തലുകളും ഇടമലയാര്* കേസിലെ വിധിയും ആയുധമാക്കി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* യു.ഡി.എഫിനെതിരെ നടത്തിയ കടന്നാക്രമണം പ്രചാരണരംഗത്ത് ചൂട് പകര്*ന്നതോടൊപ്പം എല്*.ഡി.എഫിന് മേല്*ക്കൈയും സമ്മാനിച്ചിരുന്നു.
വി.എസ്സിന്റെ വ്യക്തികേന്ദ്രിതമായ ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള സുവര്*ണാവസരമായാണ് പി.ജയരാജന്* എം.എല്*.എയ്ക്കും മന്ത്രി സി.ദിവാകരനും എതിരെ ഉയര്*ന്നിരിക്കുന്ന കൈയേറ്റ ആരോപണങ്ങളെ യു.ഡി.എഫ്. വീക്ഷിക്കുന്നത്. പൊതുരാഷ്ട്രീയ - മാധ്യമ ചര്*ച്ചകളില്*നിന്നും സി.പി.എം. അകറ്റിനിര്*ത്താന്* ആഗ്രഹിച്ച പി.ശശി പ്രശ്*നം സജീവമായി എന്നതും ഗുണകരമായി യു.ഡി.എഫ്. കാണുന്നു.
കണ്ണൂരില്* ഏഷ്യാനെറ്റ് സംഘടിപ്പിച്ച ചര്*ച്ചയ്*ക്കൊടുവില്* ലേഖകന്* സി.പി.എം. പ്രവര്*ത്തകരുടെ കൈയേറ്റത്തിന് വിധേയനായി എന്നതിനുപരിയായി പി.ജയരാജന്* ഏഷ്യാനെറ്റ് ലേഖകന്* ഷാജഹാനെതിരെ മുഴക്കിയ ഭീഷണിയാണ് സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. പി.ശശി പ്രശ്*നം പരാമര്*ശിച്ചതിന്റെ പേരിലായിരുന്നു മര്*ദ്ദനവും ഭീഷണിയുമെന്നത് പി.ശശിയെ സി.പി.എം. സംരക്ഷിക്കുന്നുവെന്നതിന്റെ ഉദാഹരണമായാണ് യു.ഡി.എഫ്. നേതൃത്വം അവതരിപ്പിക്കുന്നത്.
സദാചാര പ്രശ്*നങ്ങളും മറ്റും ആയുധമാക്കി വി.എസ്. നടത്തുന്ന കടന്നാക്രമണത്തിന് ഈ സംഭവത്തോടെ മുനയൊടിയുമെന്നും യു.ഡി.എഫ്. കണക്കുകൂട്ടുന്നുണ്ട്. ഹെലികോപ്ടര്* വിവാദം, സ്ഥാനാര്*ഥി പട്ടികയെച്ചൊല്ലി പാര്*ട്ടിയില്* ഉയര്*ന്ന അപസ്വരങ്ങള്*, ചില മണ്ഡലങ്ങളിലെങ്കിലും പത്രികാസമര്*പ്പണത്തിന്റെ അവസാനഘട്ടംവരെ നിന്ന ആശയക്കുഴപ്പം എന്നിവ പ്രചാരണരംഗത്ത് യു.ഡി.എഫിന് തലവേദനയായിരുന്നു.
വി.എസ്സിന്റെ സ്ഥാനാര്*ഥിത്വത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം ഒഴിച്ചാല്* നേരത്തെ സ്ഥാനാര്*ഥിനിര്*ണയം പൂര്*ത്തിയാക്കി രംഗത്തുവന്ന എല്*.ഡി.എഫിന് പ്രചാരണരംഗത്ത് യു.ഡി.എഫിനെ പിന്നിലാക്കാന്* കഴിഞ്ഞിരുന്നു. എന്നാല്*, വോട്ടെടുപ്പിന് ദിവസങ്ങള്* മാത്രം ബാക്കിനില്*ക്കെ, ജനം തീരുമാനം എടുക്കുന്ന ഘട്ടത്തിലാണ് മന്ത്രിയും എം.എല്*.എയും അടക്കമുള്ള പ്രമുഖ നേതാക്കള്*തന്നെ വിവാദങ്ങളില്* അകപ്പെട്ടിരിക്കുന്നത്.

