മുംബൈ ആക്രമണം: പാക് പങ്ക് തെളിയിക്കുന്ന പെട്ടി ഇന്ത്യയ്ക്ക് കിട്ടി - വിക്കിലീക്*സ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മുംബൈ ആക്രമണം: പാക് പങ്ക് തെളിയിക്കുന്ന പെട്ടി ഇന്ത്യയ്ക്ക് കിട്ടി - വിക്കിലീക്*സ്


    വിവരങ്ങള്* അമേരിക്കയുമായി പങ്കുവെച്ചില്ല

    ന്യൂഡല്*ഹി: മുംബൈ ഭീകരാക്രമണത്തില്* പാകിസ്താന്റെ പങ്കിന് നിര്*ണായക തെളിവാകുന്ന പിങ്ക് നിറമുള്ള പെട്ടി സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായി വിക്കിലീക്*സ് വെളിപ്പെടുത്തല്*. എന്നാല്* ഇതുസംബന്ധിച്ച വിവരം അമേരിക്കയുമായി പങ്കുവെക്കാന്* ഇന്ത്യ തയ്യാറായില്ല. പാകിസ്താന്* ഉദ്യോഗസ്ഥര്* സമാനമായ ഒരു പെട്ടി അമേരിക്കയിലെ ഫെഡറല്* ബ്യൂറോ ഓഫ് ഇന്*വെസ്റ്റിഗേഷന് (എഫ്.ബി.ഐ) കൈമാറിയിരുന്നു.

    ഭീകരാക്രമണത്തിന് പിന്നിലുള്ളവരെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട തെളിവാവും ഇത്. ഇരു പെട്ടികളും സൂക്ഷ്മമായി പരിശോധിച്ചിരുന്നെങ്കില്* പാകിസ്താനില്* നടന്ന ഗൂഢാലോചന പുറത്തുവരുമായിരുന്നെന്ന് ഇസ്*ലാമാബാദിലെ യു.എസ്. എംബസി വാഷിങ്ടണിലേക്കയച്ച സന്ദേശത്തില്* പറയുന്നു. മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്* പങ്കെടുത്ത സിന്ധിലെ പരിശീലനക്യാമ്പില്* ഫെഡറല്* ഇന്*വെസ്റ്റിഗേഷന്* ഏജന്*സി സമാനമായ പെട്ടി കണ്ടെത്തിയിരുന്നു.

    എന്നാല്* ക്യാമ്പിന്റെ യഥാര്*ഥ സ്ഥലം ഇതില്* പരാമര്*ശിക്കുന്നില്ല. ഇതുസംബന്ധിച്ച അന്വേഷണം വിജയകരമാക്കാന്* ഇന്ത്യയും പിങ്ക് നിറമുള്ള ആ പെട്ടി കൈമാറണമായിരുന്നു. എന്നാല്* ഇന്ത്യ സര്*ക്കാര്* അതിന് വിസമ്മതിച്ചെന്ന് വിക്കിലീക്*സ് ചൂണ്ടിക്കാട്ടുന്നു. തെളിവുകള്* കൈമാറുന്നെങ്കില്* അത് രഹസ്യമായി വേണമെന്ന് എഫ്.ബി.ഐ. പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച വിവരം ചോരുന്നത് അപകടമാവുമെന്നതിനാലാണ് അത്തരത്തിലുള്ള മുന്നറിയിപ്പ് നല്*കിയത്.

    എന്നാല്* പിങ്ക് പെട്ടിയെക്കുറിച്ച് വിവരം നല്*കാന്* ഇന്ത്യ തയ്യാറായിട്ടില്ല. ലഷ്*കര്*-ഇ-തോയ്ബ ഓപ്പറേഷന്* കമാന്*ഡര്* സാക്കി ഉര്* റഹ്മാന്* ലഖ്*വി, ഹമ്മാദ് അമീന്* സാദിഖ്, മഷാര്* ഇഖ്ബാല്*, അബ്ദുല്* വാജിദ്, ഷഹീദ് ജാമില്* റെയ്*സ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്* ഭീകരാക്രമണം സംബന്ധിച്ച നിര്*ണായക തെളിവുകള്* ഇന്ത്യ കൈമാറണമെന്ന് വിക്കിലീക്*സ് വെളിപ്പെടുത്തലില്* പറയുന്നു.
Working...
X