കാസര്*കോട്:യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചില കോര്*പ്പറേറ്റുകളും അസമിലെ ലോട്ടറി രാജാവ് മണികുമാര്* സുബ്ബയും പണമൊഴുക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്* ആരോപിച്ചു. കാസര്*കോട് പ്രസ് ക്ലബ്ബില്* മീറ്റ് ദ പ്രസ് പരിപാടിയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തല ഹെലികോപ്റ്ററില്* പറന്ന് പ്രചാരണം നടത്തുന്നത് വോട്ടുപിടിക്കാന്* താഴെയിറങ്ങിയാല്* ജനം കൈകാര്യം ചെയ്യുമെന്ന് അറിയാവുന്നതുകൊണ്ടാണ്. ഹെലികോപ്റ്ററില്* പറക്കുന്നവര്*ക്കാണ് കള്ളപ്പണത്തിന്റെ ആവശ്യമെന്നും കോടിയേരി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്* കേരളക്കാര്യം മാത്രം വിഷയമാക്കണമെന്നാണ് കേന്ദ്രമന്ത്രി എ.കെ.ആന്റണി പറയുന്നത്. കേന്ദ്രത്തിലെ അഴിമതിക്കഥകള്* ജനങ്ങളറിഞ്ഞാല്* തോല്*ക്കുമെന്ന പേടികൊണ്ടാണിത്.
കാസര്*കോട്ടെയും മഞ്ചേശ്വരത്തെയും മുസ്*ലിം ലീഗിന്റെ സിറ്റുകള്* പെയ്*മെന്റ് സീറ്റുകളാണെന്ന് കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണം ഉന്നയിച്ച ആള്*ക്ക് പ്രത്യുപകാരമായാണ് മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്*ത്ഥിത്വം നല്*കിയത്. ലീഗിന്റെ നിയമസഭാ കക്ഷി നേതാവായ സി.ടി.അഹമ്മദലിക്ക് സീറ്റ് നല്*കാത്ത സംഭവം ആദ്യത്തേതാണ്. ബി.ജെ.പി. ഇത്തവണ അക്കൗണ്ട് തുറക്കില്ലെന്നും അവര്*ക്ക് ധാരാളം പണം വരുന്നതിനാല്* ബാങ്കിലായിരിക്കാം ബി.ജെ.പി. അക്കൗണ്ട് തുറക്കുകയെന്നും കോടിയേരി പരിഹസിച്ചു.
ഇടതുമുന്നണിക്ക് അനുകൂലമായി കാറ്റടിക്കുകയാണ്. എത്ര സീറ്റ് നേടുമെന്ന് പത്താം തീയതിക്കകം പറയാം. സിന്ധുജോയിക്ക് പറ്റിയ പാര്*ട്ടിയാണ് കോണ്*ഗ്രസ്. ഇത്തരം ആള്*ക്കാര്* പോയാല്* പാര്*ട്ടി ശുദ്ധമാകും.
ഏഷ്യാനെറ്റ് ലേഖകന്* ഷാജഹാനെ കണ്ണൂരില്* ആക്രമിച്ച സംഭവത്തില്* ആവശ്യമായ നടപടിയെടുക്കും. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നതാണ് ഇടതുമുന്നണി നയം. ഇത്തരം ചാനല്* പരിപാടികളില്* രാഷ്ട്രീയ നേതാക്കള്* പങ്കെടുക്കേണ്ടതുണ്ടോ എന്നും പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു.
ഇതുവരെ ചേരിചേരാനയം സ്വീകരിച്ചിരുന്ന ഇന്ത്യ ഇപ്പോള്* അമേരിക്കയ്ക്ക് വഴങ്ങിയതും ഇസ്രായേലുമായി ചങ്ങാത്തം കൂടിയതും വിദേശ മലയാളികളെ ബാധിക്കുന്ന പ്രശ്*നങ്ങളാണെന്നും ഇതൊക്കെ തിരഞ്ഞെടുപ്പില്* ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

