തിരുവനന്തപുരം: സി. പി. എമ്മില്* നിന്ന് കോണ്*ഗ്രസിലെത്തിയ സിന്ധു ജോയിക്ക് ടെലഫോണിലൂടെ വധഭീഷണി. ഇതേത്തുടര്*ന്ന് കെ. പി.സി.സി.നേതൃത്വം ഡി.ജി.പിക്ക് പരാതി നല്*കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള സിന്ധുവിന് സംരക്ഷണം നല്*കണമെന്നും കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് തലേക്കുന്നില്* ബഷീര്* നല്*കിയ പരാതിയില്* ആവശ്യപ്പെട്ടിട്ടുണ്ട്.
സി.പി. എം. വിട്ടതിന് പിന്നാലെ സിന്ധുജോയിയെ മൊബൈല്* ഫോണില്* നിരന്തരം വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും അശ്ലീല മെസേജുകള്* അയയ്ക്കുന്നതായുമാണ് പരാതി. ഡി.ജി.പിക്ക് ലഭിച്ച പരാതി അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്.
അതേ സമയം ചൊവ്വാഴ്ച കോട്ടയം ജില്ലയില്* പ്രചാരണ യോഗങ്ങളില്* പങ്കെടുത്ത തനിക്ക് പോലീസ് സംരക്ഷണമൊന്നും ലഭിച്ചില്ലെന്ന് സിന്ധുജോയി പറഞ്ഞു.
ഇപ്പോള്* കേരള സര്*വകലാശാലയുടെ കാര്യവട്ടം ടീച്ചേഴ്*സ് ഹോസ്റ്റലില്* താമസിക്കുന്ന തനിക്ക് ഹോസ്റ്റലില്* നിന്ന് ഭക്ഷണം നിഷേധച്ചിരിക്കുകയാണെന്നും അവര്* പറഞ്ഞു. റിസര്*ച്ച് ഹോസ്റ്റലില്* നിന്നാണ് സിന്ധുജോയിക്ക് ഭക്ഷണം നല്*കിയിരുന്നത്. സി. പി. എം. വിട്ടതിന്റെ പകവീട്ടാനാണ് എസ്.എഫ്.ഐ. ആധിപത്യമുള്ള ഹോസ്റ്റലില്* നിന്നും ഇത്തരം നടപടി ഉണ്ടായതെന്ന് അവര്* പറഞ്ഞു.

