പാര്*ട്ടി ജില്ലാഘടകത്തിന്റ?? ? എതിര്*പ്പ് വി.എസ്. ഇടുക്കിയിലേക്ക് പ്രചാരണത്തിനില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പാര്*ട്ടി ജില്ലാഘടകത്തിന്റ?? ? എതിര്*പ്പ് വി.എസ്. ഇടുക്കിയിലേക്ക് പ്രചാരണത്തിനില്ല

    തൊടുപുഴ:മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടുക്കി ജില്ലയിലേക്കില്ല. സി.പി.എം. സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ള വി.എസ്സിന്റെ തിരഞ്ഞെടുപ്പ് പര്യടനപരിപാടിയില്* 12 ജില്ലയാണുള്*പ്പെട്ടിട്ടുള്ളത്. ഇടുക്കിയും വയനാടുമാണ് ഒഴിവാക്കപ്പെട്ട ജില്ലകള്*.

    എല്ലാ സ്ഥലത്തും മുഖ്യമന്ത്രിക്ക് പ്രചാരണത്തിനെത്താന്* കഴിയില്ല എന്ന വിശദീകരണമാണ് ഇതുസംബന്ധിച്ച് സി.പി.എം. നേതൃത്വത്തിനുള്ളത്. അതേസമയം വി.എസ്സിനെ പ്രചാരണത്തിന് വേണ്ട എന്ന നിലപാട് പാര്*ട്ടി ഇടുക്കി ജില്ലാനേതൃത്വം സ്വീകരിച്ചതിനെ തുടര്*ന്നാണ് ഒഴിവാക്കലെന്ന് സൂചനയുണ്ട്. മൂന്നാര്* കൈയേറ്റം ഒഴിപ്പിക്കല്* വിഷയത്തില്* മുഖ്യമന്ത്രിയുമായി ജില്ലാ നേതൃത്വത്തിന് കടുത്ത അഭിപ്രായഭിന്നത നിലനില്*ക്കുന്നതാണ് കാരണം. വി.എസ്. ഇടുക്കിയില്* പ്രചാരണത്തിനെത്തിയാല്* മൂന്നാര്*വിഷയത്തില്* തന്റെ നിലപാട് പ്രസംഗങ്ങളില്* പരാമര്*ശിക്കുമെന്നും അത് ജില്ലയിലെ പാര്*ട്ടിപ്രവര്*ത്തകര്*ക്കും മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി .പി.ഐ.ക്കും അംഗീകരിക്കാനാവില്ലെന്നും പാര്*ട്ടി ജില്ലാഘടകം നിലപാട് എടുത്തിരിക്കുകയാണ്.

    87 വയസ്സായ മുഖ്യമന്ത്രിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്* സംസ്ഥാനത്ത് എല്ലായിടത്തും ഓടിയെത്തുക ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് കൂടുതല്* ദൂരം സഞ്ചരിക്കേണ്ട ഇടുക്കി ജില്ലയില്* അദ്ദേഹം എത്താനിടയില്ലെന്നുമാണ് രണ്ടുദിവസം മുമ്പ് സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. മണി സൂചിപ്പിച്ചത്. പാര്*ട്ടി സംസ്ഥാന നേതൃത്വമാണ് മുഖ്യമന്ത്രിയുടെ പ്രചാരണപരിപാടി നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൃന്ദാ കാരാട്ട് ജില്ലയില്* പ്രചാരണത്തിനെത്തുമെന്നും മണി സൂചിപ്പിച്ചു.
Working...
X