സിന്ധു ജോയ് മഹിള കോണ്*ഗ്രസ് അധ്യക്ഷയായേയ്ക്ക?? ?ം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിന്ധു ജോയ് മഹിള കോണ്*ഗ്രസ് അധ്യക്ഷയായേയ്ക്ക?? ?ം

    തിരുവനന്തപുരം: ഇടതുരാഷ്ട്രീയം വീട്ട് കോണ്*ഗ്രസില്* പ്രവേശിച്ച സിന്ധു ജോയ് മഹിളാകോണ്*ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാകുമെന്ന് റിപ്പോര്*ട്ട്. നിലവിലെ അധ്യക്ഷ ബിന്ദു കൃഷ്ണ തിരഞ്ഞെടുപ്പില്* മത്സരിക്കുന്നുണ്ട്. അവര്* ജയിച്ചാല്* മഹിളാ കോണ്*ഗ്രസിനെ നയിക്കാനുള്ള ചുമതല സിന്ധുവിന് നല്*കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കഴിഞ്ഞ് യുഡിഎഫ് അധികാരത്തിലേറിയാല്* മഹിളാകോണ്*ഗ്രസ് തലപ്പത്തേയ്ക്ക് മാത്രമല്ല പല പ്രമുഖ പദവികളിലേയ്ക്കും സിന്ധുവിനെ പരിഗണിക്കാന്* കോണ്*ഗ്രസിന് പദ്ധതിയുണ്ടെന്നും റിപ്പോര്*ട്ടുകളുണ്ട്.

    അവഗണിക്കപ്പെട്ടുവെന്ന പരാതിയുമായിട്ടാണ് സിന്ധു സിപിഎം വിട്ട് കോണ്*ഗ്രസില്* എത്തിയത്. അതുകൊണ്ടുതന്നെ ആവശ്യത്തിന് പരിഗണനയും പ്രാധാന്യവും നല്*കാനാണത്രേ കോണ്*ഗ്രസ് നേതൃത്വം വിചാരിക്കുന്നത്.

    എന്നാല്* പ്രസ്താനത്തിലേയ്ക്ക് വന്നയുടന്* തന്നെ സിന്ധുവിന് കാര്യമായ സ്ഥാനമാനങ്ങള്* നല്*കാനുള്ള തീരുമാനം ചില നേതാക്കള്*ക്കിടയില്* അഭിപ്രായവ്യത്യാസത്തിനുകാരണമാകുന്നുണ്ടെന്നും സൂചനയുണ്ട്.

    വര്*ഷങ്ങളായി കോണ്*ഗ്രസിന് വേണ്ടി പ്രവര്*ത്തിക്കുകയും അധികാരത്തില്* നിന്ന് മാറ്റിനിര്*ത്തപ്പെടുകയും ചെയ്തവര്*ക്ക് പരിഗണന നല്*കിയിട്ടുമതി സിന്ധു ജോയിയെ സുപ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കാനെന്ന് ചിലര്* നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിലെ പ്രധാനികള്* മഹിളാകോണ്*ഗ്രസിലെ നേതാക്കളാണെന്നും സൂചനയുണ്ട്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X