ഇന്ത്യ Vs പാക്ക്: പോരാട്ടം കളിക്കളത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്ത്യ Vs പാക്ക്: പോരാട്ടം കളിക്കളത്തില്*

    മൊഹാലി: കളിക്കളം പോര്*ക്കളമായി മാറുന്ന ഇന്ത്യ-പാക് ലോകകപ്പ് സെമി ഫൈനലിന് ഏതാനും മണിക്കൂറുകള്* മാത്രം. പരമ്പരാഗത വൈരികളും അയല്*വാസികളും തമ്മിലുള്ള ഏറ്റുമുട്ടല്* കളിക്കളത്തിന്റെ ബൗണ്ടറികള്* കടന്ന് ലോകം ശ്രദ്ധിയ്ക്കുന്ന പോരാട്ടമായി മാറിയിരിക്കുന്നു. യുദ്ധങ്ങള്* എന്നും വൈരത്തിന് മാറ്റേകിയിട്ടേയുള്ളൂ. എന്നാല്* രാജ്യതന്ത്രത്തിലെ*ക്രിക്കറ്റ് നയതന്ത്രം രാജ്യങ്ങള്* തമ്മിലുള്ള വൈരം ഉരച്ചുകളയുമെന്ന് പ്രതീക്ഷിയ്ക്കാം. കളിക്കളത്തിലെ മഹായുദ്ധത്തിലൂടെ അതാണ് ജനം പ്രതീക്ഷിയ്ക്കുന്നത്.
    പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മൊഹാലി സ്*റ്റേഡിയത്തിലെത്തുന്നത് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരായ മന്*മോഹന്* സിങും യൂസഫ് റാസ ഗിലാനിയുമാണ്. ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ ജനതയെ പ്രതിനിധീകരിച്ചാണ് രാഷ്ട്രനേതാക്കള്* അവിടെയെത്തുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം അറ്റുപോയ ഇന്ത്യപാക് നയതന്ത്രബന്ധം ഇവിടത്തെ കളിക്കളത്തില്* കൂട്ടിയിണക്കപ്പെടുമെന്ന് തന്നെയാണ് നേതാക്കള്* കരുതുന്നത്. ഓരോതവണ ലോകകപ്പില്* മുത്തമിട്ടവരാണ് ഇന്ത്യയും പാകിസ്ഥാനും. 1983ല്* കപിലിന്റെ ചെകുത്താന്മാര്* കപ്പുയര്*ത്തിയതിന് ശേഷം ലോകകപ്പ് എന്നും നമുക്ക് സ്വപ്*നം തന്നെയായിരുന്നു. അതിനൊരറുതി വരുമെന്നാണ് ഇന്ത്യന്* ആരാധകര്* പ്രതീക്ഷിയ്ക്കുന്നത്. ക്രിക്കറ്റിന്റെ ദൈവമായ സച്ചിന് ഒരു ലോകകപ്പ് സമ്മാനിയ്ക്കുമെന്നാണ് ധോണിയും കൂട്ടരും ആരാധകര്*ക്ക് ഉറപ്പു നല്*കിയിരിക്കുന്തന്. ഇന്ത്യക്കൊപ്പമെത്താന്* എന്നും മത്സരയിക്കുന്ന പാകിസ്താന്* 92ല്* ഇമ്രാന്* ഖാനിലൂടെ വിശ്വവിജയികളായി. ഇതിന് ശേഷും അവര്*ക്കും ലോകകപ്പ് മോഹമായി തന്നെ അവശേഷിയ്ക്കുന്നു. ഒത്തുകളിയും കൊഴിഞ്ഞുപോക്കും തമ്മിലടിയും ഭീകരാക്രമണങ്ങളുമെല്ലാം പാക് ക്രിക്കറ്റിനെ വേട്ടയാടുകയാണ്. ലോകം ക്രിക്കറ്റ് കളിയ്ക്കാന്* ഭയക്കുന്ന രാജ്യത്തേക്ക് ലോകകപ്പ് എത്തിയ്ക്കുക. ആഫ്രീദിയുടെയും കൂട്ടരുടെയും സ്വപ്*നം അതാണ്. ലീഗ് മത്സരങ്ങളില്* ശ്രീലങ്ക, ആസ്*ത്രേലിയ എന്നീ കരുത്തരെ തോല്*പ്പിച്ച പാകിസ്ഥാന് മുന്നില്* ക്വാര്*ട്ടറില്* വിന്*ഡീസാണ് വീണത്. ബൗളിങാണ് പാകിസ്താന്* വജ്രായുധം. കാമ്പില്ലാത്ത ബാറ്റിങ് നിര ദൗര്*ബല്യം അതാണ്.

    പ്രതീക്ഷിത ചാമ്പ്യന്*മാരായെത്തിയ ഇന്ത്യ ഗ്രൂപ്പുതലത്തില്* പ്രതീക്ഷയ്*ക്കൊത്തുയര്*ന്നില്ല. എന്നാല്* മൂന്നുവട്ടം ലോകചാമ്പ്യന്മാരായിരുന്ന ആസ്*ത്രേലിയയെ ക്വാര്*ട്ടറില്* കീഴടിക്കിയാണ് ഇന്ത്യ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തത്. മഹാരഥന്മാര്* അണിനിരക്കുന്ന ബാറ്റിനിര അതാണ് ഇന്ത്യയുടെ ശക്തി. കരുത്തില്ലാത്ത ബൗളിങാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാവുക.

    ലോകകപ്പ് വേദികളില്* തങ്ങളെ ഒരിക്കല്*പ്പോലും തോല്*പ്പിക്കാന്* പാകിസ്ഥാന് കഴിഞ്ഞിട്ടില്ല എന്ന ആത്മവിശ്വാസവും ധോണിയ്ക്കും കൂട്ടര്*ക്കുമുണ്ട്. ചരിത്രം ആവര്*ത്തിയ്ക്കാന്* ഇന്ത്യ, തിരുത്താന്* പാകിസ്താനും. ബുധനാഴ്ച* ജയിക്കുന്നവര്* നേടട്ടെ, ക്രിക്കറ്റ് ജയിക്കട്ടെ...





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X