സെമിഫൈനല്*: എങ്ങും തൊടാതെ ശ്രീയുടെ ട്വീറ്റ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സെമിഫൈനല്*: എങ്ങും തൊടാതെ ശ്രീയുടെ ട്വീറ്റ്

    ബാംഗ്ലൂര്*:* ഇന്ത്യ പാകിസ്താന്* ലോകകപ്പ് സെമിഫൈനല്* മത്സരത്തില്* മലയാളി പേസ് ബൗളര്* ശ്രീശാന്ത് കളിയ്ക്കുന്നില്ല. മലയാളികളിലെ ക്രിക്കറ്റ് പ്രേമികളും ആരാധകരുമെല്ലാം ശ്രീശാന്ത് കളിയ്ക്കുമോയെന്ന കാര്യമറിയാന്* ഉറ്റുനോക്കുകയായിരുന്നു.
    നായകന്* മഹേന്ദ്രസിങ് ധോണി ശ്രീയെ ടീമില്* ഉള്*പ്പെടുത്താന്* സാധ്യതയുണ്ടെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു.*അതിനിടെ ശ്രീശാന്ത്* എങ്ങും തൊടാതൊരു പ്രസ്താവനയും നടത്തിയിരുന്നു.. ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് ഇക്കാര്യത്തില്* പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ശ്രീയുടെ ആദ്യ ട്വീറ്റ് മലയാളത്തിലാണ്. ഒന്നും കിട്ടാത്തതിലും നല്ലതാണ് കുറച്ചെങ്കിലും കിട്ടുന്നത്. ഒരിക്കലും കിട്ടാത്തതിലും നല്ലതാണ് അവസാനമെങ്കിലും കിട്ടുന്നത്(onnum kittathathilum nallathanu kurachengilum kittunnathu;orikkalum kittathathilum nallathanu avasanamengilum kittunnathu...) എന്നാണ് ശ്രീയുടെ ആദ്യ ട്വീറ്റ്. മലയാളം ഇംഗ്ലീഷിലാക്കി എഴുതിയിരിക്കുന്ന ഈ ട്വീറ്റ് ശ്രീശാന്ത് ഒരുപക്ഷേ മലയാളികളെ മാത്രം ഉദ്ദേശിച്ചാവും ഇട്ടിരിക്കുന്നത്. ഇതിന് പിന്നാലെ മറ്റു ചില ട്വീറ്റുകളും സെമിഫൈനല്* മത്സരത്തിലെ തന്റെ ഭാഗധേയത്തെ സംബന്ധിച്ച് ശ്രീ അപ്*ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ കാര്യങ്ങളും സംഭവിക്കുന്നതിന് പിന്നില്* എന്തെങ്കിലും കാരണങ്ങളുണ്ടാകും. എനിയ്ക്ക് കിട്ടുന്ന അവസരം എത്ര ചെറുതായാലും അതൊരു പ്രശ്*നമേയല്ല- എന്നാണ് മറ്റൊരു ട്വീറ്റ്. ദൈവം മഹാനാണ്, ഞാന്* അദ്ദേഹത്തിലെന്നപോലെ എന്റെ കഴിവുകളിലും വിശ്വസിക്കുന്നു ഇതെല്ലാം സമയത്തിന്റെ കാര്യമാണ്. എന്തായാലും ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും- എന്ന് മറ്റൊരു ട്വീറ്റ്.അവസാനം എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്ന ശ്രീ എന്നെങ്കിലും ഒരിക്കല്* എന്റെ പേരില്* അഭിമാനിക്കാന്* ഞാന്* നിങ്ങള്*ക്കെല്ലാം അവസരം നല്*കും. എന്നുപറഞ്ഞ് ട്വീറ്റ് അവസാനിപ്പിക്കുന്നു.*പാകിനെതിരെ കളിയ്ക്കാന്* സാധിയ്ക്കുമെന്ന വിശ്വാസത്തിലായിരുന്നു ശ്രീയെന്ന് ഈ ട്വീറ്റുകളില്* നിന്നും വ്യക്തമാണ്. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്*ക്കുള്ള ഇന്ത്യന്* ടീമിനെ പ്രഖ്യാപിച്ചപ്പോള്* ശ്രീശാന്തിന് ഇടം കണ്ടെത്താനായിരുന്നില്ല. പിന്നീട് ആശിഷ് നെഹ്*റയ്ക്ക് പരുക്കുകാരണം കളിയ്ക്കാന്* കഴിയില്ലെന്ന അവസ്ഥ വന്നപ്പോഴാണ് ശ്രീശാന്തിനെ ടീമില്* ഉള്*പ്പെടുത്തിയത്.

    ധാക്കയില്* ബംഗ്ലാദേശിനെ നേരിട്ട ആദ്യ കളിയില്* ശ്രീശാന്തിന് കളിയ്ക്കാന്* അവസരം ലഭിച്ചു. എന്നാല്* ഈ അവസരം മികച്ച രീതിയില്* ഉപയോഗപ്പെടുത്താന്* ശ്രീയ്ക്ക് കഴിഞ്ഞിരുന്നില്ല. ശ്രീയുടെ പ്രകടനം ഇന്ത്യയ്ക്ക് കയ്*പേറിയ അനുഭവമായിരുന്നു.

    രണ്ട് സ്*പെല്ലിലായി അഞ്ചോവര്* എറിഞ്ഞ ശ്രീശാന്ത് 53 റണ്*സാണ ്*വിട്ടുകൊടുത്തത്. ബംഗ്ലാ ബാറ്റ്*സ്മാന്*മാര്* ശ്രീയുടെ ഒരോവറില്* 24 റണ്*സ് സ്*കോര്* ചെയ്തത് ഇന്ത്യയെ ഞെട്ടിയ്ക്കുക തന്നെ ചെയ്തിരുന്നു. ഇതിന്*ശേഷം ഒരൊറ്റ മത്സരത്തിലും ശ്രീയെ ഇറക്കാന്* നായകന്* മഹേന്ദ്രസിങ് ധോണി തയ്യാറായിരുന്നില്ല. എന്തായാലും സെമിഫൈനല്* മത്സരത്തിലെങ്കിലും ശ്രീയ്ക്കുകളിയ്ക്കാന്* അവസരം ലഭിക്കുമോയെന്നകാര്യം ഉച്ചതിരിയുന്നതോടെ അറിയാം.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
  • twinkledt
    • Mar 2011
    • 81

    #2
    Re: സെമിഫൈനല്*: എങ്ങും തൊടാതെ ശ്രീയുടെ ട്വീറ്റ്

    sammathichillallo. finalil kittunnu prateeksikkam
    Ads Not Allowed...

    admin

    Comment

    • twinkledt
      • Mar 2011
      • 81

      #3
      Re: സെമിഫൈനല്*: എങ്ങും തൊടാതെ ശ്രീയുടെ ട്വീറ്റ്

      sammathichillallo. finalil chance kittumarikkum
      Ads Not Allowed...

      admin

      Comment

      Working...
      X