ജപ്പാനിലെ അണുവികിരണതോത് ഉയര്*ന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജപ്പാനിലെ അണുവികിരണതോത് ഉയര്*ന്നു

    ടോക്കിയോ: ജപ്പാന്റെ തീരപ്രദേശത്തെ ആണവവികിരണ തോത് ക്രമാതീതമായി ഉയര്*ന്നതായി അധികൃതര്* ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫുകുഷിമ ആണവനിലയത്തിനടുത്തുള്ള കടലില്* അനുവദീയമായതിലും 3355 ഇരട്ടി റേഡിയോ ആക്ടീവ് അയഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി സര്*ക്കാര്* ഏജന്*സിയാണ് വെളിപ്പെടുത്തിയത്. നേരത്തെ ഇത് 1850 ഇരട്ടിയാണെന്നായിരുന്നു അറിയിച്ചിരുന്നത്. തൈറോയിഡ് ക്യാന്*സര്* അടക്കമുള്ള രോഗങ്ങള്*ക്ക് റേഡിയോ ആക്ടീവ് അയഡിന്* ഇടയാക്കും. ശാസ്ത്രീയമായി റേഡിയോ ആക്ടീവ് അയഡിന്റെ അര്*ദ്ധായുസ് എട്ടുദിവസമാണെന്നും മനുഷ്യരിലേക്ക് എത്തുമ്പോഴേക്കും ഇതിന്റെ ശക്തി കുറയുമെന്നാണ് ശാസ്ത്രജ്ഞര്* പറയുന്നു.

    ഫുകുഷിക ആണവനിലയത്തിന് തൊട്ടടുത്തുള്ള ചെടികളിലും മണ്ണിലും പ്ലൂട്ടോണിയത്തിന്റെ അംശങ്ങള്* കണ്ടെത്തിയതായും ശാസ്ത്രജ്ഞര്* വെളിപ്പെടുത്തിയിട്ടുണ്ട്.

    ഒട്ടേറെ ശതാബ്ദങ്ങള്* അര്*ദ്ധായുസുള്ള യുറേനിയവും ചെടികളിലും മനുഷ്യരിലും വളരെ വേഗം അടിഞ്ഞുകൂടുന്ന സീസിയം, റുഥേനിയം, സ്*ടോന്*ഷ്യം തുടങ്ങിയ ആണവലോഹങ്ങും കൂടുതല്* ഭീഷണിയുയര്*ത്താന്* സാധ്യതയുണ്ട്.

    ആണവറിയാക്ടറില്* നിന്നും ചോര്*ന്ന ആണവവികരണമടങ്ങിയ ജലം മറ്റിടങ്ങളിലേക്കും കടലിലേക്കും ഒഴുകാതിരിക്കാനുള്ള നടപടിയും ജപ്പന്* സാങ്കേതിക വിദഗ്ധര്* ചെയ്യുന്നുണ്ട്.

    ജപ്പാന്* പ്രധാനമന്ത്രി നവോട്ടോ കാനും യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മില്* ഫുകുഷിമ ആണവനിലയത്തിലെ കാര്യങ്ങളെക്കുറിച്ച് ചര്*ച്ച നടത്തി.

    ഇതിനിടെ ജപ്പാനില്* ഭൂകമ്പത്തില്* തകര്*ന്ന ഫുകുഷിമ ആണവ നിലയത്തില്* നിന്നുള്ള അണുവികിരണം കാനഡയിലേക്കും വ്യാപിച്ചതായി റിപ്പോര്*ട്ടുകളുണ്ട്. കാനഡയുടെ പടിഞ്ഞാറന്* തീരത്തു ബ്രിട്ടീഷ് കൊളംബിയയില്* മഴവെള്ളത്തിലും കടല്*സസ്യങ്ങളിലും റേഡിയോ ആക്ടീവ് സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്*ട്ട്.

    കാനഡയുടെ പശ്ചിമ തീരം ഫുകുഷിമയില്* നിന്നു 7,000 കിലോമീറ്റര്* അകലെയാണ്. റേഡിയോ ആക്ടീവ് വസ്തുവായ അയഡിന്*131 വാന്*കൂവറിലെ ലോവര്* മെയിന്*ലാന്*ഡിലും കണ്ടെത്തിയതായി ഗവേഷകര്* അറിയിച്ചു. എന്നാല്*, അണുവികിരണം മനുഷ്യ ജീവന് ഭീഷണിയാവുന്ന സ്ഥിതിയിലല്ലെന്നു അധികൃതര്* വ്യക്തമാക്കി.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X