മൊഹാലി: കളിക്കളത്തില്‍* ഒരുമയുടെ ഗീതമായി ആരവം നിറഞ്ഞു. സമാധാനസന്ദേശവുമായി പ്രധാനമന്ത്രി മന്*മോഹന്‍*സിങ്ങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും പിച്ചിലെത്തി. ലോകകപ്പ് ക്രിക്കറ്റിന്റെ ക്ലാസിക് പോരാട്ടം ഇന്ത്യ-പാക് നയതന്ത്രചരിത്രത്തില്‍* പുതിയ അധ്യായം രചിച്ചു. ക്രിക്കറ്റ് ലോകത്തെ ആവേശത്തിന്റെ മുള്*മുനയില്‍* നിര്*ത്തിയ ലോകകപ്പ് സെമിഫൈനല്‍* പോരാട്ടത്തില്‍* ഇന്ത്യ പാകിസ്താനെ 29 റണ്‍*സിന് തകര്*ത്ത് ഫൈനലില്‍* കടന്നു. ശനിയാഴ്ച മുംബൈയില്‍* നടക്കുന്ന കിരീടപോരാട്ടത്തില്‍* ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും.
സെമിഫൈനല്‍* മത്സരത്തിനിടെ ഇരു പ്രധാനമന്ത്രിമാരും അരമണിക്കൂറോളം മാറിയിരുന്ന് സ്വകാര്യചര്*ച്ച നടത്തി. പിന്നീട് വിരുന്നിനിടെയും ചര്*ച്ച നടന്നു. വിരുന്നിന് ശേഷം വിദേശകാര്യ സെക്രട്ടറി നിരുപമ റാവു ഇരു പ്രധാനമന്ത്രിമാരുടെയും സംയുക്ത പ്രസ്താവന മാധ്യമപ്രവര്*ത്തകരോട് വിശദീകരിച്ചു. പ്രധാനമന്ത്രി മന്*മോഹന്‍*സിങ്ങിനെ പാക് പ്രധാനമന്ത്രി ഗീലാനി ഇസ്*ലാമാബാദിലേക്ക് ക്ഷണിച്ചതായി അവര്‍* അറിയിച്ചു. പാക് പാര്*ലമെന്ററി പ്രതിനിധി സംഘം ഇന്ത്യന്‍* പാര്*ലമെന്റില്* സൗഹൃദ സന്ദര്*ശനത്തിനെത്തും.
ബുധനാഴ്ച രാവിലെ മുതല്‍* വന്‍*പുരുഷാരമാണ് മൊഹാലിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയത്. ഉച്ചയോടെ ഗാലറികള്‍* തിങ്ങിനിറഞ്ഞ് പൊട്ടിത്തെറിക്കുന്ന അവസ്ഥയിലായി.രണ്ടാം സെമിഫൈനല്‍* ചരിത്രത്തിന്റെ ഭാഗമാകുന്നതിന് സാക്ഷിയാകാന്‍* യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, എ.ഐ.സി.സി.സി. ജനറല്‍* സെക്രട്ടറി രാഹുല്‍* ഗാന്ധി എന്നിവരുള്*പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ആമിര്‍*ഖാനും പ്രീതിസിന്റയുമുള്*പ്പെടെയുള്ള ബോളിവുഡ് താരങ്ങളും അടക്കം ഒട്ടേറെ പ്രമുഖരും മൊഹാലിയിലെത്തിയിരുന്നു.
സ്റ്റേഡിയത്തില്‍* വി.വി.ഐ.പി. ഗ്യാലറിയില്‍* ഇരുന്ന ഇരു പ്രധാനമന്ത്രിമാരും മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ-പാക് കളിക്കാരെ പരിചയപ്പെടാനും ആശംസ നേരാനും ഗ്രൗണ്ടിലെത്തി. മുംബൈ ഭീകരാക്രമണത്തിനുശേഷം വിള്ളല്‍*വീണിരുന്ന ഇന്ത്യ-പാക് ബന്ധത്തില്‍* സൗഹൃദത്തിന്റെ പുതിയ പാലങ്ങള്‍* തീര്*ക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മന്*മോഹന്‍*സിങ് പാക് പ്രധാനമന്ത്രി ഗീലാനിയെ മൊഹാലിയിലേക്ക് ഇന്ത്യ-പാക് സെമിഫൈനല്‍* മത്സരം കാണാന്‍* ക്ഷണിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ചണ്ഡീഗഢിലെ പ്രതിരോധ വിമാനത്താവളത്തില്‍* ഭാര്യ ഫൗസിയയ്*ക്കൊപ്പം എത്തിയ ഗീലാനിയെ കേന്ദ്ര വാര്*ത്താവിനിമയ സഹമന്ത്രി സച്ചിന്*പൈലറ്റാണ് സ്വീകരിച്ചത്. പാക് ആഭ്യന്തരമന്ത്രി റഹ്മാന്* മാലിക്കും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തന്നെ ക്ഷണിച്ച പ്രധാനമന്ത്രി മന്*മോഹന്‍*സിങ്ങിന് ഗീലാനി നന്ദി പറഞ്ഞു. ''ഇന്ത്യ-പാക് സമാധാനചര്*ച്ച പുനരാരംഭിച്ചതില്‍* സന്തോഷമുണ്ട്. ഇരു രാജ്യങ്ങളുടെയും ആഭ്യന്തര സെക്രട്ടറി തലത്തില്‍* നടക്കുന്ന ചര്*ച്ചകള്* മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്''-അദ്ദേഹം പറഞ്ഞു. മന്*മോഹന്‍*സിങ് ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഗീലാനി പറഞ്ഞു.
താജ് ഹോട്ടലിലെ വിശ്രമത്തിനുശേഷം രണ്ടുമണിയോടെ സ്റ്റേഡിയത്തിലെത്തിയ ഗീലാനിയെ 15 മിനിറ്റ് മുമ്പേ അവിടെ എത്തിയിരുന്ന പ്രധാനമന്ത്രി മന്*മോഹന്‍*സിങ് സ്വീകരിച്ചു. ഇന്ത്യന്‍* വിക്കറ്റുകള്‍* ഓരോന്നായി വീഴുമ്പോഴും സച്ചിന്* തെണ്ടുല്*ക്കറുടെ ലക്ഷണമൊത്ത ഫോറുകള്‍*ക്ക് വി.ഐ.പി. ഗാലറിയിലിരുന്ന് കൈകൊട്ടി പ്രോത്സാഹിപ്പിക്കാന്‍* ഗീലാനി മറന്നില്ല. എന്നാല്‍*, സ്വതഃസിദ്ധമായ പുഞ്ചിരിയോടെ ആവേശമൊന്നും പ്രകടിപ്പിക്കാതെയാണ് പ്രധാനമന്ത്രി മന്*മോഹന്‍*സിങ് ഇരുന്നത്. ഏഴരയോടെ സ്റ്റേഡിയത്തിന് അകത്തുതന്നെ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നില്‍* പങ്കെടുക്കാനായി ഇരുനേതാക്കളും ഒരുമിച്ച് പോയി.

Comment