ആറുതവണ ജീവന്* കിട്ടിയിട്ടും സച്ചിന് നൂറാം സെഞ്ച്വറി സഫലമാക്കാനായില്ല.
രണ്ട് മണിക്കൂര്* നാല്*പ്പത് മിനിറ്റ് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്* സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികള്* നിര്*ത്താതെ ആരവമുയര്*ത്തി. ഇതിനിടയില്* ആറു തവണ ഓരോ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയവും അല്പ നിമിഷങ്ങള്* നിലച്ചു. ക്രിക്കറ്റിന്റെ ദൈവം പതിവില്ലാത്ത വിധം പതറിയാണ് കളിച്ചുകൊണ്ടിരുന്നത്. രണ്ട് രാജ്യങ്ങളിലെ ഭരണാധിപന്മാരാണ് സ്റ്റേഡിയത്തില്* കാണികളായി ഇരിക്കുന്നത്. നൂറ്റിപത്തുകോടി ജനങ്ങളുടെ പ്രതീക്ഷ ഒരേയൊരാളെയാണ് കേന്ദ്രീകരിക്കുന്നത്. സച്ചിന്* രമേഷ് തെണ്ടുല്*ക്കര്*ക്ക് വേണ്ടി ഈ വട്ടം ലോകകപ്പ് നേടുമെന്ന് ഈ ടീമിലെ ഒരോരുത്തരും ആവര്*ത്തിച്ചാണയിടുമ്പോഴും മിക്കപ്പോഴും അതിന്റെ ഉത്തരവാദിത്തം സച്ചിന് മാത്രമാകും. അതിന് പുറമേയാണ് നൂറാം സെഞ്ച്വറിയുടെ ഭാരം. എങ്കിലും ടീമിന്റെ വിജയമുറപ്പിച്ച ഇന്നിങ്*സിലൂടെ സച്ചിന്* ഒരിക്കല്*കൂടി ഇന്ത്യയുടെ കാവലാളായി.
സച്ചിന്* നൂറാം സെഞ്ച്വറിക്കായി കാത്തിരിക്കേണ്ടിവരുമെന്ന പാക് ക്യാപ്റ്റന്* ഷാഹിദ് അഫ്രിഡിയുടെ വാക്കുകളാണ് സെമി ഫൈനല്* മത്സരത്തിന് ചൂടുപിടിപ്പിച്ചത്. അഫ്രീഡിക്ക് സച്ചിന്* തക്കമറുപടി നല്*കണമെന്ന് ക്രിക്കറ്റ് പ്രേമികള്* ആഗ്രഹിച്ചത് സ്വാഭാവികം. ഇന്ത്യന്* ആരാധകര്*ക്കൊപ്പം പാികിസ്താന്* കളിക്കാരും ഇതാഗ്രഹിച്ചിരുന്നുവോ എന്ന് കളിമുന്നേറുന്തോറും സംശയമിരട്ടിച്ചുവന്നു. മൂന്ന് തവണയാണ് അഫ്രീഡിയുടെ പന്തില്* പാക് ഫീല്*ഡര്*മാര്* സച്ചിനെ കൈവിട്ടത്. ഒരുതവണ മുഹമ്മദ് ഹഫീസിന്റെ പന്തിലും. ഒരോ തവണ അതിജീവിക്കുമ്പോഴും നൂറാം സെഞ്ച്വറിക്കുവേണ്ടി കാണികള്* ഉള്ളുരുകി പ്രാര്*ത്ഥിച്ചു. അവസാനം സ്വന്തം വാക്കുരക്ഷിക്കാന്* സയീദ് അജ്മലിന്റെ പന്തില്* ഷോര്*ട്ട് എക്*സ്ട്രാകവറില്* അസാധ്യമെന്നു തോന്നുന്ന ഒരു ക്യാച്ച് കൈക്കലാക്കി സച്ചിനെ അഫ്രീഡി തിരിച്ചയച്ചു.
പതിവുപോലെ സെവാഗിനൊപ്പം ഇന്നിങ്്*സ് തുടങ്ങിയപ്പോള്* എല്ലാം ഭദ്രമായിരുന്നു. ഒരു വശത്ത് സെവാഗ് ഉമര്* ഗുല്ലിനെ നിഷ്*കരുണം പ്രഹരിച്ച് മുന്നേറുന്നു. മറുവശത്ത് സച്ചിന്* ശാന്തന്*. സെവാഗ് പോയതോടെ സച്ചിന് പിഴച്ചു തുടങ്ങി. പതിനൊന്നാം ഓവറിലെ നാലാം പന്ത്. സയീദ്് അജ്മലിന്റെ ഏറ് കുത്തി തിരിഞ്ഞ് സച്ചിന്റെ കാലില്* കൊണ്ടതോടെ പതിനൊന്ന് പാകിസ്താന്* കളിക്കാരും ഒരുമിച്ച് ആര്*ത്തുവിളിച്ചു. അമ്പയര്* ഇയാന്* ഗൗള്*ഡ് സംശയലേശമന്യേ വിരലുയര്*ത്തി. ഇതിഹാസതാരമപ്പോള്* 25 പന്തില്* നിന്ന് 23 റണ്*സെടുത്ത് നില്*ക്കുകയാണ്. സ്റ്റേഡിയം നിശബ്ദം. അയ്യായിരത്തിലധികം വരുന്ന പാക് കാണികള്* പോലും ആര്*പ്പുവിളിക്കാന്* മറന്നിരിക്കുന്നു. ഗംഭീറിനോട് അഭിപ്രായം ചോദിച്ച് സച്ചിന്* റിവ്യൂവിന് ബാറ്റില്* കൈമുട്ടി. കോടിക്കണക്കിനു ഹൃദയമിടിപ്പുകള്*ക്കിടയില്* പന്തിന്റെ ദിശ തലനാരിഴ വ്യത്യാസത്തില്* വിക്കറ്റിന് പുറത്തേയ്ക്കായിരുന്നുവെന്ന് വ്യക്തമാക്കിയുള്ള റിപ്ലേ തെളിഞ്ഞു. കാണികളുടെ ശ്വാസം നേരെ വീണില്ല, അതിന് മുമ്പ് അടുത്ത പന്തില്* കനമ്രാന്* അക്മല്* പിടിച്ചെടുത്ത് സ്റ്റമ്പ് ചെയ്തു. ലെഗ് അമ്പയര്* ടോഫല്* ടി.വി.റിവ്യൂ വിധിച്ചു. അവിശ്വസിനീയതോടെയാണ് കാണികള്* റീപ്ലേയക്ക് കാത്തത്. പാക് കളിക്കാര്* ആത്മവിശ്വാസത്തിലായിരുന്നു. സച്ചിന്റെ മുഖത്താകട്ടെ അത് തീരെയില്ലായിരുന്നു. ഒരിക്കല്* കൂടി സച്ചിന്* ലൈഫ് നല്*കിക്കൊണ്ട് റീപ്ലേ തെളിഞ്ഞു.
പതിമൂന്നാം ഓവര്* ഓവര്* എറിയാനെത്തിയത് പാകിസ്താന്* ക്യാപ്റ്റന്*. സച്ചിന്* 38 പന്തിന്* നിന്ന് 27 റണ്*സുമായി നില്*ക്കുന്നു. അഫ്രീഡിയുടെ ആദ്യ പന്ത് ഉയര്*ത്തിയടിച്ച സച്ചിനെ മിഡ്*വിക്കറ്റില്* മിസ്ബയാണ് കൈവിട്ടത് ഞെട്ടലോടെയാണ് അഫ്രീദി നോക്കി നിന്നത്. അഫ്രിഡിയെറിഞ്ഞ 20-ാം ഓവറിലായിരുന്നു സച്ചിന്റെ അടുത്ത ലൈഫ്. ഇത്തവണ രക്ഷകനായത് യൂനിസ് ഖാന്*. സച്ചിനപ്പോള്* 45-ല്* ആയിരുന്നു. അവിശ്വസനീയതായിരുന്നു സ്റ്റേഡിയത്തിലും ഗ്രൗണ്ടിലും. പത്തോവറുകള്* സുരക്ഷിതമായി കടന്നുപോയി. വിക്കറ്റിന് പിന്നില്* കനമ്രാന്* അക്മാലിന്റേതായിരുന്നു അടുത്ത ഊഴം.
സച്ചിന്* 70-ലെത്തിയിരുന്നു അപ്പോള്*. അഫ്രീഡി 30-ാം ഓവര്* എറിയുകയായിരുന്നു. 35-ാം ഓവറില്* മുഹമ്മദ് ഹഫീസിനായിരുന്നു സച്ചിന്റെ വിക്കറ്റ് നഷ്ടപ്പെടാനുള്ള അടുത്ത ചാന്*സ്. 81-ല്* എത്തിനിന്നിരുന്ന സച്ചിനെ മിഡ്*വിക്കറ്റില്* എളുപ്പത്തില്* കൈക്കുള്ളില്* ആക്കാവുന്ന ഒരു ക്യാച്ച് കൈവിട്ടു കളഞ്ഞത് കനമ്രാന്റെ സഹോദരന്* ഉമര്* അക്മല്*. അവസാനം സയീദ് അജമല്* എറിഞ്ഞ 37-ാം ഓവറില്* അപകടങ്ങള്* നിറഞ്ഞ സച്ചിന്റെ ഇന്നിങ്*സ് അഫ്രീദി തന്നെ അവസാനിപ്പിച്ചു.
ആറുതവണ പുതുജീവിതം കിട്ടിയപ്പോള്*, നൂറാം സെഞ്ച്വറി സഫലമാകുമെന്ന വിശ്വാസത്തിലെത്തിയിരുന്നു സച്ചിനും. ഏറെ കരുതലോടെ മുന്നേറിയ സച്ചിന്* അഫ്രിഡിയുടെ ആക്രോശങ്ങള്*ക്കിടയിലൂടെ പവലിയനിലേക്ക് നടന്നുനീങ്ങുമ്പോള്*, മുഖത്ത് നിരാശ പ്രകടമായിരുന്നു. സച്ചിന്റെ കരിയറില്*, അത്തരമൊരു മടക്കവും അപൂര്*വം. [STU]
[/STU]

