കളിക്കളത്തിലെ യുദ്ധത്തില്* ഇന്ത്യ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കളിക്കളത്തിലെ യുദ്ധത്തില്* ഇന്ത്യ

    മൊഹാലി: ചരിത്രം ഒരിയ്ക്കലും അതേപടി ആവര്*ത്തിയ്ക്കാറില്ല, എന്നാല്* ലോകകപ്പില്* പാകിസ്താന് മുന്നിലുള്ള ഇന്ത്യയുടെ അജയ്യമായ ചരിത്രം തിരുത്തപ്പെടുന്നത് മൊഹാലിയില്* ധോണിപ്പടയ്ക്ക് ചിന്തിയ്ക്കാന്* കഴിയുമായിരുന്നില്ല. ആവേശം അതിരുകള്* മായ്ച്ച ലോകകപ്പ് സെമി ഫൈനലില്* കരുത്തരായ പാകിസ്താനെ 29 റണ്*സിന് വീഴ്ത്തി ഇന്ത്യ അന്തിമപോരാട്ടത്തിന് മുംബൈയിലേക്ക് ടിക്കറ്റെടുത്തു.
    261 റണ്*സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്* 49.4 ഓവറില്* എല്ലാവരും പുറത്തായി. തകര്*പ്പന്* ബാറ്റിഗോടെയാണ് പാക് ഇന്നിംഗ്*സ് തുടങ്ങിയതെങ്കിലും പിന്നീട് ഇന്ത്യന്* ബൌളിംഗിന് മുന്നില്* തകരുകയായിരുന്നു. മിസ്ബ ഉള്* ഹഖ്(56), മുഹമ്മദ് ഹഫീസ്(43) ആസാദ് ഷഫീക്ക്(30), ഉമര്* അക്മല്*(29), ഷാഹിദ് അഫ്രീദി(19) എന്നിവര്* പാക് നിരയില്* പൊരുതിനോക്കിയെങ്കിലും അനിവാര്യമായ തോല്*വി അവര്* ഏറ്റുവാങ്ങി. വ്യക്തിപ്രഭാവത്തിനപ്പുറം കൂട്ടായ്മയുടെ വിജയമായിരുന്നു ഇന്ത്യയെ തുണച്ചത്. പന്തെറിഞ്ഞ യുവരാജ് സിങ്ങ്, സഹിര്* ഖാന്*, മുനാഫ് പട്ടേല്*, ആശിഷ് നെഹ്*റ, ഹര്*ഭജന്* സിങ്ങ് എന്നിവര്* രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പാക് പടയെ തുരത്തി.

    നേരത്തേ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞടുത്ത ഇന്ത്യ 50 ഓവറില്* 9 വിക്കറ്റ് നഷ്ടത്തില്* 260 റണ്*സ് എടുത്തു. ആറ് തവണ ജീവന്* ലഭിച്ച സച്ചിന്* തെന്*ഡുല്*ക്കറുടെ(85) അര്*ധശതകമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്*കോര്* നേടാന്* സഹായകമായത്. വീരേന്ദര്* സേവാഗ്(38), ഗൌതം ഗംഭീര്*(27), ധോണി(25), സുരേഷ് റെയ്*ന(36) തുടങ്ങിയവരും ഇന്ത്യന്* നിരയില്* തിളങ്ങി. പാക്കിസ്ഥാന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ വഹാബ് റിയാസ് ആണ് ഇന്ത്യയെ വരിഞ്ഞു കെട്ടിയത്. സജീദ് അജ്മല്* രണ്ടും മുഹമ്മദ് ഹഫീസ് ഒന്നും വിക്കറ്റുകള്* വീഴ്ത്തി. (സ്*കോര്* കാര്*ഡ്)ലോകകപ്പ് പെരുങ്കളിയാട്ടത്തിലെ വിജയം ഇന്ത്യയെ ആവേശത്തിലാഴ്ത്തുക തന്നെ ചെയ്തു. പടക്കം പൊട്ടിച്ചും മധുരപ്പലഹാരങ്ങള്* വിതരണം ചെയ്തും ഇന്ത്യക്കാര്* ഒറ്റമനസ്സോടെയാണ് വിജയം ആഘോഷിച്ചത്. അടുത്താണെങ്കിലും മനസ്സ് കൊണ്ട് ഇരുധ്രുവങ്ങളിലുള്ള രാജ്യങ്ങള്* തമ്മിലുള്ള മത്സരം സൗഹൃദത്തിന്റെ പുതിയ പാതകള്* തുറക്കുമ്പോള്* അന്തിമജയം ക്രിക്കറ്റിന്റേത് മാത്രമാണ്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X