പീഡനം: പി ശശിയ്*ക്കെതിരെ പൊലീസില്* പരാതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പീഡനം: പി ശശിയ്*ക്കെതിരെ പൊലീസില്* പരാതി

    നീലേശ്വരം: സിപിഎം മുന്* കണ്ണൂര്* ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി ലഭിച്ചു. നീലേശ്വരം സി.ഐ കെ.പി.സുരേഷ്ബാബുവിനാണ് പരാതി ലഭിച്ചിരിക്കുന്നത്. ക്രൈം മാസിക പത്രാധിപര്* ടിപി നന്ദകുമാറാണ് രജിസ്*ട്രേഡ് തപാലില്* പരാതി അയച്ചത്.

    നീലേശ്വരത്തെ പ്രകൃതിചികിത്സാ കേന്ദ്രത്തില്* നടന്നതായി പറയപ്പെടുന്ന പീഡനത്തിന്റെ പശ്ചാത്തലത്തില്* ശശിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

    സി.ഐ.ക്ക് പുറമെ കണ്ണൂര്* ജില്ലാ പോലീസ് സൂപ്രണ്ടിനും കണ്ണൂര്* സി.ഐ.ക്കും സംസ്ഥാന പോലീസ് മേധാവിക്കും നന്ദകുമാര്* പ്രത്യേകം പരാതി അയച്ചിട്ടുണ്ട്.

    പരാതി അടങ്ങുന്ന തപാല്*കവര്* കഴിഞ്ഞ ദിവസമാണ് സി.ഐ.ക്ക് ലഭിച്ചത്. പരാതിയെക്കുറിച്ച് അന്വേഷിച്ച് കഴമ്പുണ്ടെന്ന് തെളിഞ്ഞാല്* ശശിക്കെതിരെ കേസെടുക്കാനാണ് തീരുമാനംമെന്ന് പൊലീസ് വൃത്തങ്ങള്* അറിയിച്ചു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X