ക്രിക്കറ്റിനൊപ്പ?? ? നയതന്ത്രത്തിലും വിജയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ക്രിക്കറ്റിനൊപ്പ?? ? നയതന്ത്രത്തിലും വിജയം

    മൊഹാലി: പ്രധാമന്ത്രി മന്*മോഹന്* സിങിന് തെറ്റിയില്ല, അദ്ദേഹത്തിന്റെ ക്രിക്കറ്റ് നയതന്ത്രം വിജയത്തിലേയ്ക്ക്. ഇന്ത്യന്* രാഷ്ട്രീയ ചരിത്രത്തിലെ അപൂര്*വ്വമായ ചില കാഴ്ചകള്*ക്കാണ് ബുധനാഴ്ച മൊഹാലിയിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബദ്ധവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവന്മാര്* വിഐപി ഗ്യാലറിയില്* ഒരുമിച്ചിരുന്ന് കളികാണുന്നു. അതും അവരവരുടെ രാജ്യങ്ങള്* തമ്മിലുള്ള ഏറ്റുമുട്ടല്*. ഇന്ത്യയ്ക്കും പാകിസ്താനും അഭിമാനപ്രശ്*നമായി മാറിയ മത്സരം അങ്ങനെ സമാധാനത്തിന്റെ സന്ദേശമായി മാറി. കളിക്കിടെ മന്*മോഹനും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്* നടത്തിയ ചര്*ച്ചയില്* ഇന്ത്യ-പാക് ഉഭയകക്ഷി ചര്*ച്ചകള്* പുനരാരംഭിക്കാന്* തീരുമാനമായി.

    ക്രിക്കറ്റിനും ചര്*ച്ചയ്ക്കുമൊടുവില്* മന്*മോഹന്* സിങ്ങിനെ ഗീലാനി പാക്കിസ്ഥാനിലേക്കു ക്ഷണിച്ചു; മന്*മോഹന്* ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഏപ്രില്* 13നു ചൈനയിലേക്കും കസഖ്സ്ഥാനിലേക്കും പോകുന്ന മന്*മോഹന്* അതു കഴിഞ്ഞാല്* പാക്കിസ്ഥാന്* സന്ദര്*ശനത്തിന് ഒരുങ്ങുമെന്നാണു സൂചന.

    ലോകകപ്പ് ക്രിക്കറ്റിന്റെ ക്ലാസിക് പോരാട്ടം ഇന്ത്യ-പാക് നയതന്ത്രചരിത്രത്തില്* പുതിയ അധ്യായമാണ് രചിച്ചത്. നയതന്ത്രചരിചത്രത്തില്* മന്*മോഹന്*, ഗീലാനി, 2011 ലോകകപ്പിലെ ടീം ഇന്ത്യയും എന്നും ഓര്*മ്മിക്കപ്പെടുന്ന ചിത്രങ്ങളാകും.

    സെമിഫൈനല്* മത്സരത്തിനിടെ ഇരു പ്രധാനമന്ത്രിമാരും അരമണിക്കൂറോളം മാറിയിരുന്ന് സ്വകാര്യചര്*ച്ച നടത്തി. പിന്നീട് വിരുന്നിനിടെയും ചര്*ച്ച നടന്നു. വിരുന്നിന് ശേഷം വിദേശകാര്യ സെക്രട്ടറി നിരുപമ റാവു ഇരു പ്രധാനമന്ത്രിമാരുടെയും സംയുക്ത പ്രസ്താവന മാധ്യമപ്രവര്*ത്തകരോട് വിശദീകരിച്ചു.

    പ്രധാനമന്ത്രി മന്*മോഹന്*സിങ്ങിനെ പാക് പ്രധാനമന്ത്രി ഗീലാനി ഇസ്*ലാമാബാദിലേക്ക് ക്ഷണിച്ചതായി അവാണ് അറിയിച്ചത്. പാക് പാര്*ലമെന്ററി പ്രതിനിധി സംഘം ഇന്ത്യന്* പാര്*ലമെന്റില്* സൗഹൃദ സന്ദര്*ശനുമെത്തുന്നുണ്ട്.

    ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ചണ്ഡീഗഢിലെ പ്രതിരോധ വിമാനത്താവളത്തില്* ഭാര്യ ഫൗസിയയ്*ക്കൊപ്പം എത്തിയ ഗീലാനിയെ കേന്ദ്ര വാര്*ത്താവിനിമയ സഹമന്ത്രി സച്ചിന്*പൈലറ്റാണ് സ്വീകരിച്ചത്. പാക് ആഭ്യന്തരമന്ത്രി റഹ്മാന്* മാലിക്കും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

    തന്നെ ക്ഷണിച്ച പ്രധാനമന്ത്രി മന്*മോഹന്*സിങ്ങിന് ഗീലാനി നന്ദി പറഞ്ഞു. ''ഇന്ത്യപാക് സമാധാനചര്*ച്ച പുനരാരംഭിച്ചതില്* സന്തോഷമുണ്ട്. ഇരു രാജ്യങ്ങളുടെയും ആഭ്യന്തര സെക്രട്ടറി തലത്തില്* നടക്കുന്ന ചര്*ച്ചകള്* മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്''അദ്ദേഹം പറഞ്ഞു. മന്*മോഹന്*സിങ് ഇന്ത്യപാക് ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഗീലാനി പറഞ്ഞു.

    താജ് ഹോട്ടലിലെ വിശ്രമത്തിനുശേഷം രണ്ടുമണിയോടെ സ്*റ്റേഡിയത്തിലെത്തിയ ഗീലാനിയെ 15 മിനിറ്റ് മുമ്പേ അവിടെ എത്തിയിരുന്ന പ്രധാനമന്ത്രി മന്*മോഹന്*സിങ് സ്വീകരിച്ചു. ഇന്ത്യന്* വിക്കറ്റുകള്* ഓരോന്നായി വീഴുമ്പോഴും സച്ചിന്* തെണ്ടുല്*ക്കര്* പായിച്ച ഫോറുകള്*ക്ക് വിഐപി. ഗാലറിയിലിരുന്ന് ഗീലാനി പ്രോത്സാഹനം നല്*കി.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X