ഇന്ത്യന്* ജനസംഖ്യ 121 കോടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇന്ത്യന്* ജനസംഖ്യ 121 കോടി

    ദില്ലി: രാജ്യത്തെ ജനസംഖ്യ 121.02 കോടിയായി ഉയര്*ന്നു. കഴിഞ്ഞ സെന്*സസിനെക്കാള്* 18 കോടിയുടെ വര്*ദ്ധനയാണ് ജനസംഖ്യയിലുണ്ടായിട്ടുള്ളത്. ലോക ജനസംഖ്യയുടെ 17 ശതമാനം വരുമിതെന്ന് സെന്*സസ് കമ്മീഷണര്* സി.ചന്ദ്രമൌലിയുടെ റിപ്പോര്*ട്ടില്* പറയുന്നു. അമേരിക്ക, ബ്രസീല്*, ഇന്*ഡോനേഷ്യ, പാകിസ്ഥാന്*, ബംഗ്*ളാദേശ് എന്നീ രാജ്യങ്ങളിലെ മുഴുവന്* ജനങ്ങളെക്കാള്* മുന്നിലാണ് ഇന്ത്യയിലെ ജനസംഖ്യ. പുരുഷന്*മാരുടെ എണ്ണം 62 കോടി 32 ലക്ഷവും സ്ത്രീകളുടെ എണ്ണം 58 കോടി 62 ലക്ഷവുമാണ്. ദേശീയ ജനസംഖ്യയെക്കുറിച്ച് 201011 കാലയളവില്* നടത്തിയ സെന്*സസ് വിവരങ്ങള്* പുറത്തുവിട്ടുകൊണ്ട് ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയും രജിസ്ട്രാര്* ജനറല്* ഡോക്ടര്* ടി ചന്ദ്രമൗലിയുമാണ് ഇക്കാര്യങ്ങള്* അറിയിച്ചത്.

    അതേസമയം ജനസംഖ്യ വര്*ദ്ധനയുടെ നിരക്കില്* കുറവുണ്ടായതായും റിപ്പോര്*ട്ടില്* പറയുന്നു. 2001ല്* 21.15 ശതമാനമായിരുന്ന നിരക്ക് 2011ല്* 17.64 ശതമാനം ആയാണ് കുറഞ്ഞിരിക്കുന്നത്. ജനസംഖ്യാ നിരക്ക് വര്*ദ്ധന കുറയുന്ന സംസ്ഥാനങ്ങളില്* കേരളവുമുണ്ട്. കുട്ടികളുടെ എണ്ണം കുറയുന്ന ജില്ലകളില്* പത്തനംതിട്ടയും കൊല്*ക്കത്തയുമുണ്ട്. കേരളത്തില്* 1000 പുരുഷന്*മാര്*ക്ക് 1084 സ്ത്രീകള്* എന്ന നിരക്കിലാണ് ജനസംഖ്യയുള്ളത്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X