മുഖ്യമന്ത്രിയുടെ കാര്യത്തില്* തര്*ക്കമില്ല: ആന്റണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുഖ്യമന്ത്രിയുടെ കാര്യത്തില്* തര്*ക്കമില്ല: ആന്റണി

    തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് പറയാന്* പ്രത്യേകിച്ച് ഭരണനേട്ടങ്ങളൊന്നുമില്ലെന്ന് കേന്ദ്രമന്ത്രി എ.കെ.ആന്റണി. പറയാന്* നേട്ടങ്ങളൊന്നുമില്ലാത്തതിനാലാണ് അദ്ദേഹം ഇപ്പോഴും അഴിമതിക്കാരെയും പെണ്*വാണിഭക്കാരെയും കയ്യാമം വെയ്ക്കുമെന്ന് ആവര്*ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം പ്രസ്*ക്ലബിന്റെ 'ജനവിധി 2011' പരിപാടിയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.

    അഞ്ച് വര്*ഷത്തെ ഭരണത്തിനിടയ്ക്ക് എത്ര അഴിമതിക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയായിരുന്നപ്പോഴും അച്യുതാനന്ദന്* പ്രതിപക്ഷനേതാവിന്റെ ശൈലിയാണ് സ്വീകരിച്ചത്. അഞ്ച് വര്*ഷം മിണ്ടാതിരുന്നിട്ട് ഇപ്പോള്* യുദ്ധപ്രഖ്യാപനം നടത്തുന്ന മുഖ്യമന്ത്രി സാക്ഷരകേരളത്തിന് അപമാനമാണ്. വീണ്ടും അധികാരത്തില്* വന്നാല്* അദ്ദേഹം ഇതുതന്നെ ആവര്*ത്തിക്കും- ആന്റണി പറഞ്ഞു.

    ഭരണവീഴ്ചയ്ക്ക് മറ്റുള്ളവരുടെമേല്* പഴിചാരുകയാണ് വിഎസ് ചെയ്യുന്നത്. അഞ്ച് വര്*ഷം പാര്*ട്ടി സെക്രട്ടറിയും പാര്*ട്ടിയും ഭരിക്കാന്* അനുവദിച്ചില്ലെന്ന് പരാതി പറഞ്ഞുനടക്കുകയായിരുന്നു അദ്ദേഹംആന്റണി ചൂണ്ടിക്കാട്ടി.

    പാര്*ട്ടി പറഞ്ഞാല്* കേള്*ക്കാത്ത മുഖ്യമന്ത്രിയാണെന്നും തുടര്*ച്ചയായി അച്ചടക്കലംഘനം നടത്തുകയാണ് വി.എസ്സെന്നും പരാതിപ്പെട്ടിരുന്ന സിപിഎം നേതൃത്വം ഇപ്പോള്* അദ്ദേഹത്തെ ഒരേയൊരു നേതാവായി ഉയര്*ത്തിക്കാണിക്കുകയാണ്. ഭരണം നേടാനുള്ള കുതന്ത്രമാണിത-അദ്ദേഹം ആരോപിച്ചു.

    കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ഒരു ശക്തിയ്ക്കും യുഡിഎഫിനെ ഭരണത്തില്* വരുന്നതില്* നിന്ന് തടഞ്ഞുനിര്*ത്താനാകില്ല. വികസനം മാത്രമാണ് യുഡിഎഫിന്റെ അജണ്ട. കേന്ദ്രസര്*ക്കാരുമായി കൈകോര്*ത്ത് പോകുന്ന സര്*ക്കാര്* കേരളത്തിലുണ്ടായാല്* നമ്മുക്ക് അതിവേഗം മുന്നേറാനാകും-ആന്റണി പറഞ്ഞു.

    യുഡിഎഫിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെക്കുറിച്ച് ആര്*ക്കും സംശയമില്ല. എല്ലാവര്*ക്കും അതറിയാം. എന്നാല്* പാര്*ട്ടിയെ മറികടന്ന് തനിക്കത് പ്രഖ്യാപിക്കാനാവില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോണ്*ഗ്രസില്* ചില നടപടികളുണ്ട്. അല്ലാതെ അക്കാര്യത്തില്* യാതൊരു തര്*ക്കവുമില്ല-ആന്റണി വ്യക്തമാക്കി.






    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X