കോണ്*ഗ്രസ് കോപ്ടറില്*, ഞങ്ങള്* ജനങ്ങള്*ക്കിടയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്*ഗ്രസ് കോപ്ടറില്*, ഞങ്ങള്* ജനങ്ങള്*ക്കിടയില്*

    തിരുവനന്തപുരം: ആയിരം ഹെലികോപ്ടറുകളില്* പറന്നാലും നിയമസഭ തെരഞ്ഞെടുപ്പില്* ഇടതു മുന്നണിയെ തോല്*പ്പിക്കാനാവില്ലെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്*. ഹെലികോപ്റ്ററിലും വിമാനത്തിലും പറന്നു നടക്കുന്നവര്*ക്ക് അവസാനം താഴെ ഇറങ്ങേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഹെലികോപ്റ്റര്* പ്രചരണത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.ഉമ്മന്* ചാണ്ടിക്കെതിരെ സഹപ്രവര്*ത്തകരായിരുന്നവരെല്ലാം അഴിമതി ആരോപണവുമായി വന്നിരിക്കുകയാണ്. ഇതിനെല്ലാം നല്ല ഗുണമുണ്ടാകുമെന്ന് കരുതിയാണ് രമേശ് ചെന്നിത്തല സ്ഥാനാര്*ത്ഥിയാവാനിറങ്ങിയത്. അയാള്* പോക്ക് തന്നെ, അപ്പോള്* ഒരു കരുതല്* വേണം എന്നാണ് ചെന്നിത്തലയുടെ ചിന്ത.

    തിരഞ്ഞെടുപ്പു കമ്മിഷനെ ഉപയോഗിച്ചു കഞ്ഞിക്കലത്തില്* മണ്ണിടുന്ന പണിയാണ് ഉമ്മന്*ചാണ്ടി നടത്തിയതെന്നു രണ്ടു രൂപ അരി പദ്ധതി മരവിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടി വിഎസ് പറഞ്ഞു.

    തിരുവനന്തപുരം ചെറിയതുറയില്* എല്*ഡിഎഫ് സ്ഥാനാര്*ഥി വി. സുരേന്ദ്രന്* പിള്ളയുടെ തെരഞ്ഞെടുപ്പ് കണ്*വെന്*ഷന്* ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X