മലയാളികള്* 3.3 കോടി, ഇന്ത്യയുടെ ജനസംഖ്യ 121 കോടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മലയാളികള്* 3.3 കോടി, ഇന്ത്യയുടെ ജനസംഖ്യ 121 കോടി

    ഇന്ത്യയുടെ ജനസംഖ്യ 121 കോടി


    ലോക ജനസംഖ്യയുടെ 17.5 ശതമാനം ഇന്ത്യക്കാര്*
    ഒന്നാംസ്ഥാനം യു.പി.ക്ക്
    സാക്ഷരതയില്* മുന്നില്* കേരളംതന്നെ




    ന്യൂഡല്*ഹി: ഇന്ത്യയുടെ ജനസംഖ്യ 121 കോടി. കഴിഞ്ഞ പത്തുവര്*ഷംകൊണ്ട് 18.1 കോടിയാണ് രാജ്യത്തെ ജനസംഖ്യയിലുണ്ടായ വര്*ധന.2011-ലെ സെന്*സസ് സംബന്ധിച്ച ഇടക്കാലറിപ്പോര്*ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 121,01,93,422 ആണ് രാജ്യത്തെ ജനസംഖ്യ. ലോക ജനസംഖ്യയുടെ 17.5 ശതമാനം വരും ഇത്. ലോക ജനസംഖ്യയുടെ 19.4 ശതമാനം വരുന്ന ചൈന തന്നെയാണ് ഇപ്പോഴും ഒന്നാമത്. അമേരിക്ക, ഇന്*ഡൊനീഷ്യ, ബ്രസീല്*, പാകിസ്താന്*, ബംഗ്ലാദേശ്, ജപ്പാന്* എന്നീ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയ്ക്ക് ഏറെക്കുറെ തുല്യമാണ് ഇന്ത്യയിലെ ജനസംഖ്യ.

    പുരുഷന്മാരാണ് രാജ്യത്ത് കൂടുതലുള്ളത്- 62,37,24,248. സ്ത്രീകള്*-58,64, 69,174. ജനസംഖ്യ ഗണ്യമായി വര്*ധിച്ചിട്ടുണ്ടെങ്കിലും വര്*ധനയുടെ തോത് കുറഞ്ഞിട്ടുണ്ട്. 2011-ല്* 17.64 ശതമാനമാണ് ജനസംഖ്യാ വളര്*ച്ചനിരക്ക്. 2001-ല്* ഇത് 21.15 ശതമാനമായിരുന്നു.ഉത്തര്*പ്രദേശ് തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്* ജനസംഖ്യയുള്ള സംസ്ഥാനം-19.9 കോടി. ജനസംഖ്യയില്* ലോകത്ത് അഞ്ചാംസ്ഥാനമുള്ള ബ്രസീലിലേതിനേക്കാള്* കൂടുതലാണ് ഉത്തര്*പ്രദേശിലെ ജനസംഖ്യ. രാജ്യത്ത് ഏറ്റവും കുറവ് ജനസംഖ്യയുള്ള പ്രദേശം ലക്ഷദ്വീപാണ്-64,429. ജനസംഖ്യയില്* രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്-11,23,72, 972.

    ഉത്തര്*പ്രദേശിലെയും മഹാരാഷ്ട്രയിലെയും ജനസംഖ്യ ഒരുമിച്ചെടുത്താല്* അമേരിക്കയുടേതിനേക്കാള്* കൂടുതല്* വരും. ബിഹാറാണ് രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനം- 10,38,04,637. ശിശുക്കളിലെ ആണ്*-പെണ്* അനുപാതം 1,000 ആണ്*കുട്ടികള്*ക്ക് 914 പെണ്*കുട്ടികള്* എന്ന നിലയിലാണ്. ആറുവയസ്സുവരെയുള്ള കുട്ടികളിലെ ആണ്*-പെണ്* അനുപാതത്തില്* ഏറ്റവും പിന്നില്* നില്*ക്കുന്നത് ഹരിയാണയും പഞ്ചാബുമാണ്. ഹരിയാണയില്* 1000 ആണ്*കുട്ടികള്*ക്ക് 830 പെണ്*കുട്ടികളും പഞ്ചാബില്* 846ഉം ആണ് അനുപാതം. ഇക്കാര്യത്തില്* ഏറ്റവും മുന്നില്* മിസോറമാണ് - 971. ജനസംഖ്യയില്* 74 ശതമാനം സാക്ഷരരാണ്.



    2001-2011 ദശാബ്ദത്തില്* ജനസംഖ്യാ വളര്*ച്ചനിരക്കില്* ഉണ്ടായ ഗണ്യമായ കുറവ് ശ്രദ്ധേയമാണ്. 2001-ലെ 21.54-ല്*നിന്ന് വളര്*ച്ചനിരക്ക് 2011 ആയപ്പോള്* 17.64 ശതമാനമായി. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ഉത്തര്*പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്*, ബിഹാര്*, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിങ്ങനെ ജനസംഖ്യയില്* മുന്നില്* നില്ക്കുന്ന സംസ്ഥാനങ്ങളിലും ജനസംഖ്യാ വളര്*ച്ചനിരക്ക് കുറഞ്ഞിട്ടുണ്ട്.

    ലക്ഷദ്വീപ്, ഡാമന്* ആന്*ഡ് ഡിയു, ദാദ്രാ നഗര്* ഹവേലി, ആന്*ഡമാന്*-നിക്കോബാര്* ദ്വീപുകള്*, സിക്കിം എന്നിവ ജനസംഖ്യ ഏറ്റവും കുറഞ്ഞ പ്രദേശങ്ങളാണ്. കേന്ദ്ര ആഭ്യന്തരസെക്രട്ടറി ജി.കെ. പിള്ളയുടെ സാന്നിധ്യത്തില്* രജിസ്ട്രാര്* ജനറലും ഇന്ത്യയുടെ സെന്*സസ് കമ്മീഷണറുമായ സി. ചന്ദ്രമൗലിയാണ് ഇതുസംബന്ധിച്ച കാര്യങ്ങള്* വിശദീകരിച്ചത്.

    മലയാളികള്* 3.3 കോടി

    എണ്ണത്തില്* മുന്നില്* സ്ത്രീകള്*


    ന്യൂഡല്*ഹി: കേരളത്തിലെ ജനസംഖ്യ 3,33,87,677. ഇതില്* 1,60,21,290 പുരുഷന്*മാരും 1,73,66,387 സ്ത്രീകളുമാണ്. 2011ലെ ഇടക്കാല സെന്*സസ് റിപ്പോര്*ട്ടിലാണ് ഈ കണക്കുകള്* ഉള്ളത്.2001-2011 ദശാബ്ദത്തില്* കേരളത്തിലെ ജനസംഖ്യാ വളര്*ച്ചനിരക്ക് 4.86 ശതമാനം മാത്രമാണ്. രാജ്യത്ത് ജനസംഖ്യാ വളര്*ച്ചനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്* ഒന്നാണ് കേരളം. 17.64 ശതമാനമാണ് ദേശീയ ശരാശരി.സാക്ഷരതയുടെ കാര്യത്തില്* രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന് തന്നെ.

    കേരളത്തിലെ സാക്ഷരതാ നിരക്ക് 93.91 ശതമാനമാണ്. ഇതില്* പുരുഷന്*മാരുടെ സാക്ഷരത 96.02 ശതമാനവും സ്ത്രീകളുടേത് 91.98 ശതമാനവുമാണ്. സാക്ഷരതയില്* ലക്ഷദ്വീപാണ് കേരളത്തിന് തൊട്ടുപിന്നില്*-92.28 ശതമാനം. ഏറ്റവും പിന്നില്* ബിഹാറും - 63.82 ശതമാനം.

    സ്ത്രീ-പുരുഷ അനുപാതത്തിലും കേരളം രാജ്യത്തെ പൊതുശരാശരിയെ അപേക്ഷിച്ച് മുന്നിലാണ്. 1000 പുരുഷന്*മാര്*ക്ക് 1084 സ്ത്രീകള്* എന്ന നിലയിലാണ് കേരളത്തിലെ ആണ്*-പെണ്* അനുപാതം. എന്നാല്* ദേശീയ തലത്തില്* ഇത് 940 മാത്രമാണ്.ജനസാന്ദ്രതയുടെ കാര്യത്തില്* ദേശീയ ശരാശരി 382 ആണെങ്കില്* കേരളത്തില്* ഇത് 859 ആണ്. ആറുവയസ്സില്* താഴെയുള്ള കുട്ടികളുടെ അനുപാതം ഏറ്റവും കുറഞ്ഞ ജില്ലകളില്* പത്തനംതിട്ടയും ഉള്*പ്പെടുന്നു. 7.65 ശതമാനമാണ് ജില്ലയിലെ അനുപാതം.

Working...
X