ചെങ്ങന്നൂര്*: പോലീസ് സ്റ്റേഷനുസമീപം റോഡരികില്* പാര്*ക്കു ചെയ്തിരുന്ന കാറിന്റെ ചില്ലുപൊട്ടിച്ച് സ്റ്റിയറിങ് ഒടിച്ച് മുന്* ചക്രത്തിലെ കാറ്റും അഴിച്ചുവിട്ടു. അതിക്രമം കാട്ടിയതാവട്ടെ, ചെങ്ങന്നൂര്* ട്രാഫിക് പോലീസും.സംഭവം വിവാദമായതിനെത്തുടര്*ന്ന് പോലീസ്തന്നെ കാറു നന്നാക്കിച്ച് ഉടമയ്ക്കു കൈമാറി. അടൂര്* ഇളമണ്ണൂര്* വൊക്കേഷണല്* ഹയര്* സെക്കന്*ഡറി സ്*കൂള്* അധ്യാപിക മണക്കാല സ്വദേശിനി എം.എച്ച്. ഗീതയുടെ കാറിനു നേര്*ക്കായിരുന്നു പോലീസ് അതിക്രമം.
വ്യാഴാഴ്ച പകല്* 11.30-ഓടെ അധ്യാപിക കാറുമായി പോലീസ് സ്റ്റേഷനു സമീപം സിവില്* സ്റ്റേഷന്* വളപ്പില്* എത്തിയപ്പോള്* കാര്* പാര്*ക്കു ചെയ്യുന്നതു ഫ്*ളൈയിങ് സ്*ക്വാഡ് തടഞ്ഞു. അവര്* നിര്*ദ്ദേശിച്ച പ്രകാരം വഴിയോരത്തു വണ്ടി പാര്*ക്കു ചെയ്യുകയും ചെയ്തു.

ശമ്പള ബില്* കാര്യവുമായി ബന്ധപ്പെട്ട് മകളുമൊത്ത് വൊക്കേഷണല്* അസിസ്റ്റന്റ് ഡയറക്ടര്* ഓഫീസില്* പോയി ഒരുമണിക്ക് മടങ്ങിവന്ന അധ്യാപിക കാര്* തകര്*ത്തിട്ടിരിക്കുന്നതാണു കണ്ടത്. കാറിന്റെ ഗ്ലാസിലും സ്റ്റിയറിങ്ങിലും എട്ടാം തീയതിക്കു മുമ്പ് ട്രാഫിക് പോലീസില്* നേരിട്ട് ഹാജരാകണമെന്ന അറിയിപ്പും പതിച്ചിരുന്നു.
നടുറോഡില്* അധ്യാപിക പൊട്ടിക്കരയുന്നതുകണ്ട് തടിച്ചുകൂടിയ നാട്ടുകാര്* സംഭവം പ്രശ്*നമാക്കിയപ്പോഴാണ് പോലീസ് വിശദീകരണവുമായെത്തിയത്. റോഡില്* ഗതാഗത തടസ്സമുണ്ടാക്കി കിടക്കുകയായിരുന്നു കാറെന്നും കാറിന്റെ ഗ്ലാസ്സ് ഇളക്കി ഉരുട്ടി മാറ്റുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പോലീസ് വിശദീകരണം. മോഷ്ടിച്ച കാറായിരിക്കുമെന്ന് നാട്ടുകാര്* പറഞ്ഞതുകൊണ്ടാണ് കാറ്റഴിച്ചു വിട്ടതത്രേ.സംഭവത്തെപ്പറ്റി സി.ഐ.ക്കും എസ്.ഐ.ക്കും പരാതി നല്*കിയതിനെത്തുടര്*ന്നാണ് കാര്* നന്നാക്കിക്കൊടുത്ത് പോലീസ് തലയൂരിയത്. നന്നാക്കിയ കാര്* രാത്രി എട്ടരയോടെ അധ്യാപികയ്ക്കു നല്*കി.

