ഇന്ത്യന്* വീടുകളില്* 18,000 ടണ്* സ്വര്*ണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഇന്ത്യന്* വീടുകളില്* 18,000 ടണ്* സ്വര്*ണം



    ബാംഗ്ലൂര്*: ലോകത്ത് ഏറ്റവും കൂടുതല്* സ്വര്*ണത്തിന്റെ ശേഖരം ഇന്ത്യയിലെ വീടുകളിലാണെന്ന് വേള്*ഡ് ഗോള്*ഡ് കൗണ്*സിലിന്റെ കണക്കുകള്* വെളിപ്പെടുത്തുന്നു. 18,000 ടണ്* സ്വര്*ണം ഇന്ന് ഇന്ത്യയിലെ വീടുകളില്* ആഭരണരൂപത്തിലുണ്ട്. ഇതിന്റെ മൂന്നില്* രണ്ടുഭാഗവും ഗ്രാമങ്ങളിലാണ്. സ്വര്*ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളും ഗ്രാമീണര്* തന്നെ. പഠനറിപ്പോര്*ട്ട് പ്രകാശനം ചെയ്തുകൊണ്ട് ഗോള്*ഡ് കൗണ്*സില്* ഇന്ത്യ മിഡില്* ഈസ്റ്റ് മേഖല മാനേജിങ് ഡയറക്ടര്* അജയ്മിത്ര പറഞ്ഞു.

    വിലകൂടുന്ന പ്രവണത തുടര്*ന്നാലും അടുത്ത ഒന്*പത് വര്*ഷംകൊണ്ട് രാജ്യത്ത് മഞ്ഞലോഹത്തിന്റെ ഉപഭോഗം മുപ്പതുശതമാനം വര്*ധിക്കുമെന്നും കൗണ്*സില്* നടത്തിയ പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ സ്വര്*ണവിപണിയുടെ മൂന്നില്* രണ്ടുപങ്കും കല്യാണക്കച്ചവടമാണ്.

    ജനസംഖ്യയുടെ പകുതിയും 25 വയസ്സില്* താഴെയുള്ളവരായതിനാല്* വിവാഹവിപണിയെന്ന വലിയ അവസരം സ്വര്*ണത്തിനായി കാത്തിരിക്കുകയാണ്. അടുത്ത പത്തുവര്*ഷത്തിനുള്ളില്* ഇന്ത്യയില്* 15 കോടി വിവാഹം നടക്കുമെന്നും ഇതിനു മാത്രമായി പ്രതിവര്*ഷം 500 ടണ്* സ്വര്*ണം വേണമെന്നും ഗോള്*ഡ് കൗണ്*സില്* പ്രതീക്ഷിക്കുന്നു. 2010ല്* രാജ്യത്ത് 963.1 ടണ്* സ്വര്*ണമാണ് അധികമായി വിറ്റഴിഞ്ഞത്. 2020ല്* ഇത് 1200 ടണ്ണായി ഉയരുമെന്നും അജയ് മിത്ര ചൂണ്ടിക്കാട്ടി.
  • satheesh07
    • Dec 2010
    • 22

    #2
    Re: ഇന്ത്യന്* വീടുകളില്* 18,000 ടണ്* സ്വര്*ണം

    very good indians

    Comment

    Working...
    X