തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവിന്റെ ഭാഷ സംസാരിക്കുന്ന വി.എസ്. അച്യുതാനന്ദന് ഇരട്ടവേഷമാണുള്ളതെന്നും ഇത് തുറന്നുകാണിക്കണമെന്നും കോണ്*ഗ്രസ് പ്രവര്*ത്തക സമിതിയംഗം എ.കെ. ആന്*റണി പറഞ്ഞു. വികസന കാര്യത്തില്* കേരളത്തെ പിന്നോട്ടടിച്ച ഭരണത്തിന്റെ പരാജയം പാര്*ട്ടിയുടെമേല്* കെട്ടിവയ്ക്കുന്ന വി.എസ്. കഴിവില്ലായ്മ മറച്ചുവെയ്ക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ഭാഷയില്* സംസാരിക്കുന്നത്. ഈ ഇരട്ടവേഷം കേരളത്തിലെ ജനങ്ങള്* തുറന്നുകാണിക്കും. കേസരി സ്മാരകട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്* സംസാരിക്കുകയായിരുന്നു ആന്*റണി.
സി.പി. ഐ. കേന്ദ്ര കൗണ്*സിലില്* നിന്ന് ഇറങ്ങിപ്പോന്ന് മാര്*ക്*സിസ്റ്റ്പാര്*ട്ടിക്ക് രൂപം നല്*കിയ നേതാക്കളില്* ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്*ന്നയാള്* എന്ന പരിഗണനപോലും നല്*കാതെയാണ് പാര്*ട്ടി അദ്ദേഹത്തെ തരംതാഴ്ത്തിയത്. എന്നാല്* ഉയര്*ത്തിക്കാട്ടാന്* മറ്റൊരു നേതാവില്ലാതെ തിരഞ്ഞെടുപ്പായപ്പോള്* വി.എസിനെ പാര്*ട്ടിക്ക് ഉയര്*ത്തിക്കാട്ടേണ്ടി വന്നു.ഇങ്ങനെ പൊക്കിക്കൊണ്ടുനടക്കുന്നത് എത്രനാള്* ഉണ്ടാവും? കലികാലവൈഭവം എന്നല്ലാതെയെന്ത് പറയാന്* ? ആന്*റണി പറഞ്ഞു. വിശേഷദിവസങ്ങളില്* വലിയ യുദ്ധങ്ങള്*പോലും ശത്രുരാജ്യങ്ങള്* നിര്*ത്തിവെയ്ക്കും. സി.പി.എമ്മില്* അത്തരമൊരു വെടിനിര്*ത്തലാണ് ഇപ്പോള്* നടക്കുന്നത്.
വികസനകാര്യത്തില്* കേരളത്തെ പിന്നോട്ടടിച്ച ഭരണമാണ് നടന്നത്. ഈ കാലയളവില്* ഇന്ത്യ നേടിയ പുരോഗതിയുമായി തട്ടിക്കുമ്പോള്* അതിനനുസൃതമായ നേട്ടം കേരളത്തിന് ഉണ്ടാക്കാനായില്ല. മുഖ്യമന്ത്രിയുടെ കടുംപിടിത്തവും പാര്*ട്ടിയും സര്*ക്കാരും തമ്മിലുള്ള അനൈക്യവുമാണ് വികസന കാര്യത്തില്* കേരളത്തെ പിന്നോട്ടടിച്ചത്. അഞ്ചുവര്*ഷം ഭരിച്ച് തിരഞ്ഞെടുപ്പിലേക്ക് പോകുന്ന മുഖ്യമന്ത്രി ഭരണത്തിലിരുന്ന് എന്തുചെയ്തുവെന്നാണ് പറയേണ്ടത്? ഒന്നും പറയാനില്ലാത്തതിനാല്* അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ സ്വരത്തില്* സംസാരിക്കുകയാണ്.
ഈ അഞ്ചുവര്*ഷം എത്ര അഴിമതിക്കേസുകള്* ചാര്*ജ് ചെയ്തുവെന്നും അതില്* എത്ര പേര്* ജയിലിലായെന്നും വി. എസ്. പറയണം.എത്ര സ്ത്രീപീഡനക്കേസുകള്* ഇക്കാലയളവില്* എടുത്തെന്നും അതില്* എത്ര പേര്*ക്ക് ശിക്ഷ ലഭിച്ചെന്നും പറയണം. ഭൂമാഫിയ, ക്വട്ടേഷന്* സംഘം, വ്യാജച്ചാരായം തുടങ്ങിയ ശക്തികള്*ക്കെതിരെ വി.എസ്. എന്തുചെയ്തുവെന്നും പറയണം - ആന്*റണി ആവശ്യപ്പെട്ടു. സ്വന്തം മന്ത്രിസഭയിലെ അംഗത്തിനെതിരെവരെ സി.ബി. ഐ. അന്വേഷണം കേന്ദ്രത്തോട് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി ഇത്തരം കേസുകളില്* എന്ത് നടപടിയാണെടുത്തതെന്ന് വ്യക്തമാക്കണം.
കേന്ദ്രത്തെ എതിര്*ക്കുന്ന ഭരണം ഇവിടെ നിലനിന്നിട്ടും രാഷ്ട്രീയഭേദമില്ലാതെ കേന്ദ്രം പദ്ധതികള്* നല്*കി. കേന്ദ്ര പദ്ധതികളും പാക്കേജുകളും ഇല്ലാത്ത ജില്ലകള്* കേരളത്തിലില്ലെന്നായി. പല സംസ്ഥാന വകുപ്പുകളും ഭരണനേട്ടമായി മേനി നടിക്കുന്നത് കേന്ദ്രപദ്ധതിയിലെ പണം ഉപയോഗിച്ചുള്ള പരിപാടികള്* നടത്തിയാണ്.എന്നാല്* കേന്ദ്രവുമായി കൈകോര്*ക്കുന്ന ഭരണം നിലവില്*വന്നാല്* എത്രമാത്രം കൂടുതല്* ആനുകൂല്യങ്ങള്* ലഭിക്കുമെന്ന് ജനങ്ങള്* ചിന്തിക്കും. ഇടിമുഴക്കത്തോടെ യു.ഡി.എഫ്. അധികാരത്തില്* തിരിച്ചുവരുമെന്നും ആന്*റണി പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒറ്റപ്പേര് മാത്രം
യു.ഡി.എഫ്. അധികാരത്തില്* വന്നാല്* മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒറ്റപ്പേര് മാത്രമേ ഉയര്*ന്നുവരികയുള്ളൂവെന്നും ഇതുസംബന്ധിച്ച് ചില ധാരണകളൊക്കെയുണ്ടെന്നും എ.കെ. ആന്റണി. എന്നാല്* ആരാകും മുഖ്യമന്ത്രിയെന്ന് നേരത്തെ തനിക്ക് പറയാന്* കഴിയാത്തത് അതിന് പാര്*ട്ടിയില്* ചില നടപടി ക്രമങ്ങളുള്ളതിനാലാണ്. എം.എല്*.എ.മാര്* യോഗം ചേര്*ന്ന് ഹൈക്കമാന്*ഡിന്റെ അനുമതിയോടെയാണ് അക്കാര്യം തീരുമാനിച്ച് പ്രഖ്യാപിക്കേണ്ടത്. കോണ്*ഗ്രസ് നേതാക്കള്*ക്കും പ്രവര്*ത്തകര്*ക്കും തങ്ങള്*ക്ക് വോട്ട് ചെയ്യുന്നവര്*ക്കും ഇക്കാര്യത്തില്* സംശയമില്ലെന്നും ആന്റണി പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്റ് മത്സരിക്കാന്* ഇറങ്ങിയത് കൂട്ടായി ആലോചിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ്.ഉമ്മന്* ചാണ്ടിയും രമേശും കൂടിയെടുത്ത തീരുമാനത്തിന് ഹൈക്കമാന്*ഡ് അംഗീകാരം നല്*കുകയായിരുന്നു. കോണ്*ഗ്രസ് വന്നാല്* വീണ്ടും തമ്മില്* ത്തല്ലും അഴിമതിയും ഉണ്ടാകുമോയെന്ന ചോദ്യത്തിന് അതില്* നിന്ന് തങ്ങള്* പാഠം പഠിച്ചെന്നും അഴിമതിയുടെ കാര്യത്തില്* കേന്ദ്രസര്*ക്കാര്* സ്വീകരിച്ച ശക്തമായ നടപടിയും അന്വേഷണവും ഇടതുപക്ഷം സ്വീകരിക്കാന്* തയ്യാറുണ്ടോയെന്നും ആന്റണി ചോദിച്ചു.

