കൊല്ലം: ഇരട്ടമുഖം കാണണമെങ്കില്* കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി ഇടയ്ക്ക് കണ്ണാടിയില്* ഒന്നു നോക്കിയാല്* മതിയെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്*. കുണ്ടറയില്* എല്*.ഡി.എഫ്. സ്ഥാനാര്*ത്ഥി എം.എ.ബേബിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്* പ്രസംഗിക്കവെയാണ് തനിക്ക് ഇരട്ടമുഖമുണ്ടെന്ന ആന്റണിയുടെ അഭിപ്രായത്തിനെതിരെ വി.എസ്.തിരിഞ്ഞത്.
ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്* ആ മന്ത്രിസഭയില്* അംഗമായിരുന്ന കെ.എം.മാണിയുടെ അനുചരന്മാര്* മതികെട്ടാന്*മല കൈയേറി. അതിനുള്ള സൗകര്യം സര്*ക്കാര്* ചെയ്തുകൊടുത്തു. ഞാന്* മതികെട്ടാന്*മലഭൂമി സന്ദര്*ശിച്ചശേഷം മുഖ്യമന്ത്രിക്ക് കത്തയച്ചു. ജനങ്ങള്*ക്ക് അവകാശപ്പെട്ട ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചില്ലെങ്കില്* മതികെട്ടാനിലേക്കും വേണ്ടിവന്നാല്* മുഖ്യമന്ത്രിയുടെ വീട്ടിലേക്കും ഞങ്ങള്* എത്തുമെന്ന് ആ കത്തില്* സൂചിപ്പിച്ചിരുന്നു. അന്ന് ആന്റണി തന്റെ സെക്രട്ടറിയെ അയച്ച് പരിശോധിച്ചപ്പോള്* പ്രതിപക്ഷനേതാവ് പറഞ്ഞത് ശരിയാണെന്നുകണ്ട് ഒഴിപ്പിക്കേണ്ടിവന്നു. അന്ന് പ്രതിപക്ഷനേതാവെന്ന നിലയില്* എന്റെ മുഖം താങ്കള്* ശരിക്കുകണ്ടതാണല്ലോ-വി.എസ്. ചോദിച്ചു.
മൂന്നരവര്*ഷം താങ്കളും പിന്നെ താങ്കളെ കുത്തിമലര്*ത്തിയശേഷം ഉമ്മന്*ചാണ്ടിയും ഭരിച്ചപ്പോഴുണ്ടായിരുന്ന കേരളമല്ല ഇത്. കൃഷിക്കാരനെ ആത്മഹത്യയില്*നിന്നും ദുഃഖത്തില്*നിന്നും രക്ഷിക്കാന്* ഇവര്*ക്ക് കഴിഞ്ഞില്ല. ആത്മഹത്യ ചെയ്ത കര്*ഷകരുടെ കുടുംബങ്ങള്*ക്ക് ഈ സര്*ക്കാര്* വന്നശേഷം 50,000 രൂപ വീതം നല്*കി. കുറെയേറെ കടങ്ങള്* എഴുതിത്തള്ളി. കര്*ഷകര്*ക്ക് പലിശരഹിത വായ്പ നല്*കി-വി.എസ്. പറഞ്ഞു.
കാര്*ഗില്* രക്തസാക്ഷികളുടെ കുടുംബത്തിനുവേണ്ടി ആന്റണിയുടെ ഭരണത്തില്* മുംബൈയില്* ആദര്*ശ് ഫ്*ളാറ്റ് നിര്*മ്മിച്ചു കഴിഞ്ഞപ്പോള്* മുഖ്യമന്ത്രിയുടെ ബന്ധുക്കള്*ക്കും സഹമന്ത്രിമാര്*ക്കുമൊക്കെയാണ് കിട്ടിയത്. പട്ടാളക്കാരുടെ കുടുംബങ്ങള്*ക്കു മാത്രം ഫ്*ളാറ്റില്ല. അതാണ് ആദര്*ശ് ഫ്*ളാറ്റ്-വി.എസ്. കളിയാക്കി

