പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ട് സര്*ക്കാര്* ഉദ്യോഗസ്ഥര്* അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ട് സര്*ക്കാര്* ഉദ്യോഗസ്ഥര്* അറസ്റ്റില്*

    ചെറുതോണി: പ്രൈമറി സ്*കൂളില്* പഠിക്കുന്ന പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്* രണ്ട് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ നീലംപേരൂര്* മൂടിയില്* വിശ്വനാഥന്* (49), ഏഴംകുളം പടിഞ്ഞാറ്റിന്*കര പുത്തന്*വീട്ടില്* അലക്*സാണ്ടര്* (52) എന്നിവരാണ് അറസ്റ്റിലായത്. പെണ്*കുട്ടിയുടെയും രക്ഷിതാക്കളുടെയും പരാതിപ്രകാരമാണ് നടപടി.

    ഇടുക്കി ജില്ലാ ആസ്ഥാനത്ത് സര്*ക്കാര്* ക്വാര്*ട്ടേഴ്*സില്* താമസിക്കുന്നവരാണ് പ്രതികള്*. പെണ്*കുട്ടിയുടെ പിതാവുമായി സൗഹൃദത്തിലായ വിശ്വനാഥന്* അവരുടെ വീട്ടില്* പതിവു സന്ദശകനായിരുന്നു. കഴിഞ്ഞവര്*ഷം ജൂണില്* സ്*കൂളില്* പോകാനിറങ്ങിയ പെണ്*കുട്ടിയെ ക്വാര്*ട്ടേഴ്*സില്* കൂട്ടിക്കൊണ്ടുപോയി നീലച്ചിത്രം കാണിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സുഹൃത്തായ അലക്*സാണ്ടറും പീഡിപ്പിച്ചു. പീഡനം തുടര്*ന്നപ്പോള്* പെണ്*കുട്ടി മൂന്ന് മാസം മുമ്പ് ക്ലാസ്ടീച്ചറോട് വിവരം പറഞ്ഞു. ഇതനുസരിച്ച് രക്ഷാകര്*ത്താക്കളെ വിളിച്ച് വിവരം അറിയിച്ചതായി സ്*കൂള്* അധികൃതര്* പറഞ്ഞു.

    ചൊവ്വാഴ്ച സ്*കൂളില്* പരിശീലന പരിപാടിക്കെത്തിയ ശിശുക്ഷേമസമിതി ഭാരവാഹികളോട് പെണ്*കുട്ടി വിവരം അറിയിച്ചു. അവരുടെ നിര്*ദേശപ്രകാരമാണ് രക്ഷിതാക്കളോടൊപ്പമെത്തി പെണ്*കുട്ടി പോലീസില്* പരാതി നല്*കിയത്. സംഭവത്തില്* കൂടുതല്* പ്രതികള്* ഉള്*പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് സി.ഐ. വി. ബാബു, എസ്.ഐ. ടി.ഡി. സുനില്*കുമാര്* എന്നിവര്* പറഞ്ഞു.
    പ്രതികളെ വെള്ളിയാഴ്ച കോടതിയില്* ഹാജരാക്കും.
Working...
X