രണ്ടുരൂപയ്ക്ക് അരി: വിധി ഫലത്തില്* സര്*ക്കാരിന് ആശ്വാസമായി -ഉമ്മന്*ചാണ്ടി
പാലക്കാട്: എ.പി.എല്*. വിഭാഗക്കാര്*ക്ക് രണ്ടുരൂപയ്ക്ക് അരിനല്*കാനുള്ള ഉത്തരവ് സ്റ്റേചെയ്ത സുപ്രീംകോടതിവിധി യഥാര്*ഥത്തില്* സംസ്ഥാനസര്*ക്കാരിന് ആശ്വാസമായെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടി. പാലക്കാട് പ്രസ്*ക്ലബ്ബിന്റെ 'മീറ്റ് ദ ലീഡര്*' പരിപാടിയില്* സംസാരിക്കയായിരുന്നു അദ്ദേഹം.
എത്ര കിലോഗ്രാം അരി നല്*കുമെന്ന് ഇപ്പോഴും മുഖ്യമന്ത്രി പറയുന്നില്ല. എ.പി.എല്ലുകാര്*ക്ക് വിതരണം ചെയ്യാന്* ഒരു കിലോഗ്രാം അരിപോലും റേഷന്*കടക്കാര്*ക്ക് നല്*കിയിട്ടുമില്ല. ഹൈക്കോടതിവിധി വന്നപ്പോള്* കണ്ണില്* പൊടിയിടാന്* റേഷന്*കടയുടമകളെ നിര്*ബന്ധിച്ച് ചുരുക്കംസ്ഥലങ്ങളില്* മൂന്നുകിലോ അരിവീതം കൊടുപ്പിച്ചു. തന്റെ അറിവില്* ഒരുമാസം മൂന്ന് കിലോഗ്രാം അരിമാത്രമാണ് സര്*ക്കാര്* നല്*കുകയെന്നും ഉമ്മന്*ചാണ്ടി പറഞ്ഞു. തലശ്ശേരി, നെടുമങ്ങാട് താലൂക്കുകളിലെ രണ്ട് റേഷന്*കടകള്* മൂന്നുകിലോഗ്രാം അരിവീതം നല്*കിയ രേഖയും അദ്ദേഹം കാണിച്ചു.
സര്*ക്കാരിന്റെ പിടിപ്പുകേടുകള്*ക്ക് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അരിവിഷയത്തിലെ അതേവീഴ്ചയാണ് സര്*ക്കാര്*ജീവനക്കാര്*ക്ക് പുതുക്കിയ ശമ്പളംനല്*കുന്നതിലും ഉണ്ടായത്. നടപടിക്രമങ്ങള്* പൂര്*ത്തിയാക്കാതെ പ്രഖ്യാപനംകൊണ്ട് കാര്യമില്ല. 2006ല്* യു.ഡി.എഫ്. സര്*ക്കാര്* ഏപ്രില്* ഒന്നുമുതല്* പുതുക്കിയ ശമ്പളം നല്*കിയ കാര്യവും ഉമ്മന്*ചാണ്ടി അനുസ്മരിച്ചു.
സ്റ്റേറ്റ് ഡാറ്റാസെന്*റര്* റിലയന്*സിന് കൈമാറിയ നടപടിയില്* പുകമറ സൃഷ്ടിക്കാന്* ശ്രമിക്കുന്നെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഉമ്മന്*ചാണ്ടി ഖണ്ഡിച്ചു.
ടാറ്റയ്ക്കുവേണ്ടിയല്ല, സംസ്ഥാനത്തിന് വേണ്ടിയാണ് തന്റെ നിലപാട്. 4.9 കോടിയുടെ ടെന്*ഡര്* സമര്*പ്പിച്ച ടാറ്റ കണ്*സള്*ട്ടന്*സി സര്*വീസസിന് നല്*കാതെ 5.9 കോടിക്ക് റിലയന്*സിന് നല്*കിയതിനെയാണ് ചോദ്യം ചെയ്തത്. ചിറ്റൂര്*, ഷൊറണൂര്* സീറ്റുകളുടെ കാര്യത്തില്* ചര്*ച്ചകളുടെ വിശദാംശങ്ങള്* വെളിപ്പെടുത്തി വിവാദം കൊഴുപ്പിക്കാന്* ആഗ്രഹിക്കുന്നില്ല. ഷൊറണൂരില്* എം.ആര്*. മുരളിക്ക് സീറ്റുനല്*കാമെന്ന് വാഗ്ദാനമുണ്ടായിരുന്നോയെന്ന് ചോദിച്ചപ്പോള്* നിഷേധിക്കുന്നില്ലെന്നും ഉമ്മന്*ചാണ്ടി പറഞ്ഞു. പാലക്കാട് ജില്ലയില്* ചിലപ്രശ്*നങ്ങളുണ്ടെന്ന് ശ്രദ്ധയില്*പ്പെട്ടിട്ടുണ്ടെന്നും ചര്*ച്ചചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.