ലാവലിന്*: സുപ്രീംകോടതിവിധി ആശ്ചര്യകരമെന്ന് പിണറായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ലാവലിന്*: സുപ്രീംകോടതിവിധി ആശ്ചര്യകരമെന്ന് പിണറായി


    തിരുവനന്തപുരം: ലാവലിന്* കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിധി ആശ്ചര്യകരമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* പറഞ്ഞു. സാധാരണഗതിയില്* മനസ്സിലാക്കാന്* പ്രയാസമുള്ള വിധിയാണതെന്ന് പ്രസ്*ക്ലബ്ബിലെ 'ജനവിധി- 2011' പരിപാടിയില്* അദ്ദേഹം പറഞ്ഞു.

    2009 ആഗസ്ത് 26നാണ് സുപ്രീംകോടതിയില്* പോകുന്നത്. കേസ് നിലനില്*ക്കത്തക്കതാണോയെന്ന് പരിശോധന നടത്തി. മുതിര്*ന്ന ജഡ്ജിമാരും ഇന്ത്യയിലെ പ്രശസ്തരായ അഭിഭാഷകരുമൊക്കെയടങ്ങുന്ന സംഘം കേസ് വിലയിരുത്തി. ഇവരെല്ലാംകൂടിയുള്ള വാദങ്ങള്* കേട്ടശേഷമാണ് സുപ്രീംകോടതിയിലേക്ക് പരിഗണിക്കാമെന്ന് വിധി വന്നത്. പലവട്ടം കേസ് മാറ്റിവെച്ചു. 2009 ആഗസ്ത്, നവംബര്*, 2010 ഫിബ്രവരി, മാര്*ച്ച്,ഏപ്രില്*, ഡിസംബര്* 15, 2011 ഫിബ്രവരി മൂന്ന് എന്നിങ്ങനെ കേസ് പരിഗണിച്ചിട്ട് അവസാനം പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ആദ്യം ചര്*ച്ചചെയ്ത് കേസ് സ്വീകരിച്ച കാര്യം പരിഗണിക്കാതെ പുതിയ ബെഞ്ച് പുതിയ കാര്യത്തിലേക്ക് വന്നുവെന്ന് പിണറായി വിജയന്* പറഞ്ഞു. കോടതിവിധി അനുസരിക്കാം. ഇക്കാര്യത്തില്* എന്തെങ്കിലും ഇടപെടലുണ്ടായോ എന്ന ചോദ്യത്തിന് അന്വേഷണകുതുകികളായ പത്രപ്രവര്*ത്തകര്* അത് കണ്ടെത്തട്ടെയെന്നായിരുന്നു മറുപടി.
Working...
X