കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കുവൈത്ത് മന്ത്രിസഭ രാജിവെച്ചു


    കുവൈത്ത്: രാഷ്ട്രീയ പ്രതിസന്ധികള്*ക്കിടെ കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. അല്*-സബ രാജകുടുംബത്തില്*പ്പെട്ട മൂന്നു മന്ത്രിമാര്*ക്കെതിരെ ചില പാര്*ലമെന്*റംഗങ്ങള്* പരാതി ഉന്നയിച്ച സാഹചര്യത്തിലാണിത്. അഞ്ചുവര്*ഷം മുമ്പ് അധികാരമേറ്റ പ്രധാനമന്ത്രി നാസര്* മുഹമ്മദ് അല്* അഹമ്മദ് അല്* സബയുടെ നേതൃത്വത്തിലുള്ള ആറാമത്തെ മന്ത്രിസഭയാണ് രാജിവെക്കുന്നത്. കുവൈത്തിലെ രാഷ്ട്രീയ പ്രതിസന്ധി ഇത് രൂക്ഷമാക്കുമെന്നാണ് സൂചന.

    ഇപ്പോള്* അറബ് ലോകത്ത് നടന്നുവരുന്ന പ്രക്ഷോഭങ്ങളുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്* പറഞ്ഞു. മോശം പ്രകടനം, അഴിമതി എന്നിവ ഉന്നയിച്ച് സഭയിലെ ചില ലിബറല്* എം.പി. മാരാണ് ഇന്ധനമന്ത്രി ശൈഖ് അഹമ്മദ് അല്* സബ ഉള്*പ്പെടെയുള്ള മൂന്നു മന്ത്രിമാര്*ക്കെതിരെ പരാതി നല്*കിയത്.

    പ്രധാനമന്ത്രിയും അമീര്* ശൈഖ് സബ അല്* അഹമ്മദ് അല്* സബയുടെ ബന്ധുവുമായ നാസര്* മുഹമ്മദ് അല്* അഹമ്മദ് അല്* സബയ്*ക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രചാരണങ്ങളുടെ ഫലംകൂടിയാണ് രാജി.അതിനിടെ ചാരപ്പണിയെടുത്തെന്ന ആരോപണത്തെത്തുടര്*ന്ന് മൂന്ന് ഇറാന്* നയതന്ത്രോദ്യോഗസ്ഥരെ കുവൈത്ത് പുറത്താക്കി. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അല്* സലിം അല്* സബയാണ് ഇക്കാര്യം അറിയിച്ചത്.
Working...
X