ലാവലിന്* കേസ്: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം -ബി.ജെ.പി.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ലാവലിന്* കേസ്: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം -ബി.ജെ.പി.

    ലാവലിന്* കേസ്: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം -ബി.ജെ.പി.



    തിരുവനന്തപുരം: ലാവലിന്* കേസില്* സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്* സുപ്രീംകോടതിയില്* നല്*കിയ റിട്ട് ഹര്*ജി തള്ളിയ സാഹചര്യത്തില്* അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്* പത്രസമ്മേളനത്തില്* ആവശ്യപ്പെട്ടു.

    ഗവര്*ണര്*ക്കെതിരെ പാര്*ട്ടിസെക്രട്ടറി കോടതിയില്* പോകുന്നതിനോട് വിയോജിപ്പുണ്ടായിരുന്ന മുഖ്യമന്ത്രി സുപ്രീംകോടതിയുടെ നടപടിയെക്കുറിച്ച് പ്രതികരിക്കാന്* തയ്യാറാകണം. രണ്ടുരൂപയ്ക്ക് അരിനല്*കല്* പദ്ധതി തിരഞ്ഞെടുപ്പ് കാലത്ത് നടപ്പിലാക്കുന്നത് തടഞ്ഞ സുപ്രീംകോടതി വിധിയെ ബി.ജെ.പി. സ്വാഗതം ചെയ്യുന്നു. പാവങ്ങള്*ക്ക് കുറഞ്ഞ വിലയ്ക്ക് അരി നല്*കുന്നതിനെ ആരും എതിര്*ക്കുന്നില്ല. പക്ഷേ ദാരിദ്ര്യം വിറ്റ് രാഷ്ട്രീയലാഭമുണ്ടാക്കാന്* ശ്രമിക്കുകയാണ് ഭരണകക്ഷി. ട്രാവന്*കൂര്* ടൈറ്റാനിയം പ്രോഡക്ട്*സില്* കോടികളുടെ അഴിമതിക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി കളമൊരുക്കിയെന്ന മുന്*മന്ത്രി കെ.കെ. രാമചന്ദ്രന്റെ പരാതി കോണ്*ഗ്രസിന്റെ അഴിമതിക്കഥകളിലൊന്നുകൂടി പുറത്തുകൊണ്ടു വന്നിരിക്കുകയാണെന്ന് മുരളീധരന്* പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്*ക്ക് മുന്നില്* അദ്ദേഹം വെളിപ്പെടുത്തണം. അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്* തിരഞ്ഞെടുപ്പ് കമ്മീഷന്* ഇക്കാര്യത്തില്* നടപടി സ്വീകരിക്കണമെന്നും ഈ അഴിമതിയെക്കുറിച്ച് വിജിലന്*സന്വേഷണം വേണമെന്നും മുരളീധരന്* ആവശ്യപ്പെട്ടു.

    കാസര്*കോട്ടും മഞ്ചേശ്വരത്തും പരാജയഭീതി കൊണ്ടാണ് സി.പി.എം. ജില്ലാ സെക്രട്ടറി ബി.ജെ.പിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും മുരളീധരന്* പറഞ്ഞു.
Working...
X