ലാവലിന്*: 'ശക്തനായ പാര്*ട്ടി സെക്രട്ടറി'ക്ക് കനത്ത തിരിച്ചടി
കൊച്ചി: ''മന്ത്രിയല്ലെങ്കിലും സര്*ക്കാരിന്റെ ഗതി നിയന്ത്രിക്കുന്ന ശക്തനായ പാര്*ട്ടി സെക്രട്ടറി''ക്ക് സുപ്രീം കോടതിയില്* നിന്ന് കിട്ടിയത് കനത്ത തിരിച്ചടി.
ലാവലിന്* അഴിമതി കേസില്* സി.ബി.ഐ. സമര്*പ്പിച്ച കുറ്റപത്രം റദ്ദാക്കാന്* പിണറായി വിജയന്* ഒന്നര വര്*ഷം മുമ്പാണ് സുപ്രീം കോടതിയില്* നേരിട്ട് ഹര്*ജി നല്*കിയത്. അഴിമതി കേസില്* പ്രതിയായ ഒരാള്* കുറ്റപത്രം റദ്ദാക്കാന്* നേരിട്ട് സുപ്രീം കോടതിയില്* ഹര്*ജി നല്*കുക വിരളമാണ്. എങ്കിലും ഭാഗ്യപരീക്ഷണത്തിന് സി.പി.എം. മുതിര്*ന്നിരുന്നു. ലക്ഷങ്ങള്* ഫീസ് നല്*കിയാണ് പിണറായിക്കു വേണ്ടി സീനിയര്* അഡ്വ. എഫ്.എസ്. നരിമാനെ ചുമതലപ്പെടുത്തിയത്.
ജസ്റ്റിസ് ആര്*.വി. രവീന്ദ്രനും ജസ്റ്റിസ് സുദര്*ശന്* റെഡ്ഡിയും ഉള്*പ്പെട്ട ഡിവിഷന്* ബെഞ്ച് മുമ്പാകെ ഹര്*ജി ആദ്യം പരിഗണിച്ചപ്പോള്* ഭരണഘടനാ പ്രശ്*നങ്ങളാണ് നരിമാന്* ഉന്നയിച്ചത്. എറണാകുളം സി.ബി.ഐ. കോടതിയിലുള്ള ലാവലിന്* കേസ് വിചാരണ തടയണമെന്ന് ഹര്*ജിയില്* പിണറായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അഡ്വ. എഫ്.എസ്. നരിമാന്* അതേക്കുറിച്ച് ശബ്ദിച്ചതേയില്ല. ഒടുവില്*, ഹര്*ജി സുപ്രീം കോടതി ഫയലില്* സ്വീകരിച്ചു. അതിനിടയിലാണ് പിണറായിയെ കുറിച്ചും കേസിനെ കുറിച്ചും നരിമാന്* പരാമര്*ശിച്ചത്.
പ്രോസിക്യൂഷനുള്ള ഗവര്*ണറുടെ അനുമതി നിയമവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി ഇപ്പോള്* മന്ത്രിയല്ലെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് ''മന്ത്രിയല്ലെങ്കിലും ശക്തനായ പാര്*ട്ടി സെക്രട്ടറിയല്ലേ'' എന്ന് കോടതി തിരിച്ച് ചോദിച്ചത്. പ്രോസിക്യൂഷന് ക്യാബിനറ്റ് അനുമതി നിഷേധിച്ചതായിരുന്നു കോടതി ശ്രദ്ധിച്ചിരുന്നത്.
ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോള്* ഇത്തരമൊരു അഴിമതിക്കേസ് റദ്ദാക്കാന്* ബംഗാളില്* നിന്നുള്ള ഒരു ഉദ്യോഗസ്ഥന്* സുപ്രീം കോടതിയില്* നേരിട്ട് ഹര്*ജി നല്*കിയപ്പോള്* അത് മറ്റൊരു ബെഞ്ച് ഫയലില്* സ്വീകരിക്കാതെ തള്ളുകയും ചെയ്തു. ഒരാളുടെ മൗലികാവകാശം ലംഘിക്കപ്പെട്ടാല്* സുപ്രീം കോടതിയില്* നേരിട്ട് ഹര്*ജി നല്*കാന്* വ്യവസ്ഥയുണ്ട്. എന്നാല്*, അഴിമതിക്കേസിലെ പ്രതിയുടെ മൗലികാവകാശം സി.ബി.ഐ. നല്*കിയ കുറ്റപത്രത്തിലൂടെ എങ്ങനെ ലംഘിക്കപ്പെടും എന്നുള്ളതായിരുന്നു പ്രശ്*നം. പിണറായി നല്*കിയിട്ടുള്ള ഹര്*ജി നിലനില്*ക്കില്ലെന്ന് സുപ്രീം കോടതി ബുധനാഴ്ച വ്യക്തമാക്കിയതോടെ ഇത്തരത്തിലുള്ള പ്രതികള്*ക്ക് അത് പൊള്ളുന്ന പാഠമായി മാറും. കുറ്റപത്രമോ കേസ് അന്വേഷണമോ റദ്ദാക്കാനുള്ള ഹര്*ജികളില്* സുപ്രീം കോടതി ഇടപെടുക അത്യപൂര്*വമാണ്.
കഴിഞ്ഞ തവണ കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോള്* നരിമാന്* ഹാജരായിരുന്നില്ല. നരിമാന്* തിരക്കിലായിരുന്നു എന്നാണ് പിണറായി പക്ഷം ഉന്നയിച്ചിരുന്നത്. എന്നാല്*, നരിമാനെ തല്*ക്കാലം മാറ്റുക എന്നതായിരുന്നു പാര്*ട്ടിയുടെ ലക്ഷ്യം. കേസ് ആദ്യം പരിഗണിച്ചപ്പോള്*, സി.ബി.ഐ. കോടതി നടപടികള്*ക്ക്*സ്റ്റേ ചോദിക്കാതിരുന്ന നരിമാനോട് പാര്*ട്ടിക്കുള്ള അതൃപ്തി മറനീക്കി പുറത്തുവന്നിരുന്നു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്* സീനിയര്* അഡ്വ. കെ.കെ. വേണുഗോപാല്* പിണറായിക്കുവേണ്ടി ഹാജരായി. കുറ്റപത്രം റദ്ദാക്കാന്* നേരിട്ട് ഹര്*ജി നല്*കിയത് സുപ്രീം കോടതിക്ക് ബോധ്യപ്പെടാതെ പോകുകയും ചെയ്തു. ഗവര്*ണര്* പക്ഷപാതപരമായി പെരുമാറിയാണ് പ്രോസിക്യൂഷന്* അനുമതി നല്*കിയതെന്ന പിണറായിയുടെ വാദവും പൊളിഞ്ഞു. ക്യാബിനറ്റ്, പ്രോസിക്യൂഷന്* കാര്യത്തില്* അനുമതി നിഷേധിച്ചാലും ഗവര്*ണര്*ക്ക് അത് തള്ളിക്കൊണ്ട് അനുമതി നല്*കാമെന്ന സുപ്രീം കോടതിയുടെ 2004 ലെ ചരിത്രപ്രസിദ്ധമായ വിധി ഇന്നും നിലനില്*ക്കുന്നു. പ്രസ്തുത വിധി ഉദ്ധരിച്ച് പൊതു താല്പര്യവും കേരളത്തിന്റെ താല്പര്യവും സംരക്ഷിക്കാന്* പിണറായിയെ സി.ബി.ഐ. കോടതി വിചാരണ ചെയ്യണമെന്ന ഗവര്*ണറുടെ ഉത്തരവിന് അതോടെ അത്യുന്നത നീതിപീഠത്തിന്റെ അംഗീകാരവുമായി.
പിണറായി ഇനി വിചാരണ നേരിടണം. അതിനിടയില്* കേസില്* കൂടുതല്* അന്വേഷണം സി.ബി.ഐ. നടത്തും. പിണറായിയുടെ കോടികളുടെ പണമിടപാടുകളാണ് ഇപ്പോള്* അന്വേഷണ വിധേയം. കൂടുതല്* അന്വേഷണത്തിന് സി.ബി.ഐ. കോടതി അനുമതി നല്*കിയിരുന്നു.