സുപ്രീംകോടതി വിധി സര്*ക്കാര്* നിലപാടിനുള്ള തിരിച്ചടി- അഡ്വ. ആസഫലി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സുപ്രീംകോടതി വിധി സര്*ക്കാര്* നിലപാടിനുള്ള തിരിച്ചടി- അഡ്വ. ആസഫലി

    സുപ്രീംകോടതി വിധി സര്*ക്കാര്* നിലപാടിനുള്ള തിരിച്ചടി- അഡ്വ. ആസഫലി



    തലശ്ശേരി: അഴിമതിക്കേസില്* ഉള്*പ്പെട്ട പാര്*ട്ടി സെക്രട്ടറി പിണറായി വിജയനെ രക്ഷിക്കാന്* സര്*ക്കാര്* എടുത്ത നിലപാടിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് ലോയേഴ്*സ് കോണ്*ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ആസഫലി പറഞ്ഞു.

    അഴിമതിക്കേസിലെ പ്രതിക്കുവേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് അഭിഭാഷകനെ നിയമിച്ച് വാദങ്ങള്* നിരത്തുകയാണ് സംസ്ഥാന സര്*ക്കാര്*. ഭരണത്തലവനായ ഗവര്*ണറുടെ തീരുമാനത്തിനെതിരെ ഇത്തരമൊരു നടപടി ചരിത്രത്തിലാദ്യമാണ്. നടപടി സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ലാവലിന്* കേസില്* പിണറായി വിജയനെതിരെ ശക്തമായ തെളിവുകളുണ്ടെന്നതിന്റെ അടിസ്ഥാനത്തില്* സുപ്രീംകോടതി വിധിയെക്കുറിച്ച് മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണം- ആസഫലി ആവശ്യപ്പെട്ടു.

    പ്രോസിക്യൂട്ട് ചെയ്യാന്* ഗവര്*ണര്* നല്*കിയ അനുമതിക്കെതിരെ സുപ്രീംകോടതിയില്* പിണറായി നല്*കിയ ഹരജിക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്*ക്കാര്* സ്വീകരിച്ചത്. സര്*ക്കാര്* നടപടിക്കെതിരെ സുപ്രീംകോടതിയില്* ആസഫലി കക്ഷിചേര്*ന്നിരുന്നു.

    ലാവലിന്* കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ആസഫലി അധ്യക്ഷനായുള്ള പീപ്പിള്*സ് കൗണ്*സില്* ഫോര്* സിവില്* റൈറ്റ്*സ് എന്ന സംഘടന ഹൈക്കോടതിയില്* ഹരജി സമര്*പ്പിച്ചിരുന്നു. ഈ ഹരജിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവായത്.
Working...
X