യു.ഡി.എഫിന് 80 മുതല്* 90 സീറ്റ് കിട്ടുമെന്ന് ഏഷ്യനെറ്റ് സര്*വേ
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്* യു.ഡി.എഫ്. അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്* സര്*വേ. 80 മുതല്*90 വരെ സീറ്റില്* യു.ഡി.എഫ്. വിജയിക്കുമെന്നാണ് ഫലം. എല്*.ഡി.എഫിന് 50 മുതല്* 60 വരെ സീറ്റുകള്* ലഭിക്കാം. അതേസമയം മുഖ്യമന്ത്രിയാകാന്* ഏറ്റവും യോഗ്യന്* വി.എസ് തന്നെയാണെന്ന് സര്*വേ വ്യക്തമാക്കുന്നു.
കോണ്*ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി 46 ശതമാനം വോട്ടുകള്* നേടും. ആകെയുള്ള 140 സീറ്റുകളില്* യു.ഡി.എഫ്. 80 മുതല്* 90 സീറ്റുകള്* വരെ നേടാം. സി.പി.എം. നയിക്കുന്ന ഇടതുമുന്നണിക്ക് 41 ശതമാനം വോട്ടുകള്* ലഭിക്കും. 50 മുതല്* 60 വരെ സീറ്റുകള്* ആണ് എല്*.ഡി.എഫിന് ലഭിക്കുക. ബി.ജെ.പിക്ക് 2 സീറ്റുകള്* സര്*വേപ്രവചിക്കുന്നു. അതേസമയം ബി.ജെ.പി.ക്ക് ഒരു സീറ്റും ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. 9 ശതമാനം വോട്ടുകളാകും ബി.ജെ.പി. നേടുക. മറ്റുകക്ഷികള്* 4 ശതമാനം വോട്ട് നേടും.
സര്*വേയില്* പങ്കെടുത്ത 7 ശതമാനം പേര്* ആര്*ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നില്ല. മലബാര്* മേഖലയില്* എല്*.ഡി.എഫ്. ആധിപത്യം പുലര്*ത്തുമെന്നാണ് സര്*വേയില്* വ്യക്തമായിരിക്കുന്നത്. ഈ മേഖലയിലെ 49 സീറ്റുകളില്* 28 മുതല്* 32 വരെ സീറ്റുകള്* എല്*.ഡി.എഫ്. നേടും . 16 മുതല്* 20 വരെ സീറ്റുകളാകും യു.ഡി.എഫിന് ലഭിക്കുക. സര്*വേ പ്രകാരം മധ്യകേരളത്തിലും തെക്കന്* കേരളത്തിലും യു.ഡി.എഫിന്റെ സര്*വാധിപത്യമാകും ഉണ്ടാകുക.
മധ്യകേരളത്തിലെ 44 സീറ്റുകളില്* 33 മുതല്* 36 സീറ്റുകള്* വരെ യു.ഡി.എഫിന് ലഭിക്കുമെന്നാണ് സര്*വേ പ്രവചിക്കുന്നത്. ഇടതുമുന്നണി 8 മുതല്* 11 സീറ്റുകളില്* വിജയിക്കാം. മധ്യകേരളത്തില്* ബി.ജെ.പിക്ക് സീറ്റില്ല. തെക്കന്* കേരളത്തിലെ 47 സീറ്റുകളില്* യു.ഡി.എഫ്. നേട്ടമുണ്ടാക്കുക 31 മുതല്* 34 വരെ സീറ്റുകളിലാകും. എല്*.ഡി.എഫിന് 14 മുതല്* 17 വരെ സീറ്റുകള്* വരെ കിട്ടും.
സര്*വേ പ്രകാരം വി.എസ്. അച്യുതാനന്ദന്* മുഖ്യമന്ത്രിയാകണമെന്നാണ് കൂടുതല്* പേര്* ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയാകാന്* യോഗ്യന്* ആര് എന്ന ചോദ്യത്തോട് 48 ശതമാനം പേര്* വി.എസ്. അച്യുതാന്ദനനുകൂലമായാണ് പ്രതികരിച്ചത്. 36 ശതമാനം പേര്* ഉമ്മന്* ചാണ്ടിയെ അനുകൂലിച്ചു. 13 ശതമാനം പേര്* രമേശ് ചെന്നിത്തലക്കനുകൂലമായും, 3 ശതമാനം പേര്* കോടിയേരി ബാലകൃഷ്ണനും അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തി.
തിരഞ്ഞടുപ്പില്* അച്യുതാന്ദന്* മത്സരിക്കുന്നത് എല്*.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് 43 ശതമാനം പേര്* അഭിപ്രായപ്പെട്ടത്. അതേസമയം 36 ശതമാനം പേര്* വി.എസിന്റെ സാന്നിധ്യം ഗുണം ചെയ്യില്ലെന്ന അഭിപ്രായക്കാരാണ്. 21 ശതമാനം പേര്* ചോദ്യത്തോട് പ്രതികരിച്ചില്ല. സര്*വേയില്* പങ്കെടുത്തവരുടെ അഭിപ്രായം അനുസരിച്ച് തിരഞ്ഞെടുപ്പില്* ഏറ്റവും കൂടുതല്* ചര്*ച്ച ചെയ്യപ്പെടുക നാടിന്റെ വികസനം തന്നെയാകും. 36 ശതമാനം പേരാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. 32 ശതമാനം പേര്* വിലക്കയറ്റവും 21 ശതമാനം പേര്* അഴിമതിയും പ്രധാന വിഷയങ്ങളായി കാണുന്നു. സര്*ക്കാരിന്റെ പ്രവര്*ത്തനം വോട്ടിങ്ങിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് സ്വാധീനിക്കും എന്ന മറുപടി നല്*കിയത് 68 ശതമാനം പേരാണ്. 32 ശതമാനം പേര്* ഇല്ല എന്നഭിപ്രായപ്പെട്ടു. സ്ഥാനാര്*ഥിയുടെ യോഗ്യത നോക്കി വോട്ട് ചെയ്യുമെന്ന് 62 ശതമാനം പേര്* അഭിപ്രായപ്പെട്ടു. അതേസമയം 32 ശതമാനം പേര്* തങ്ങള്* പിന്തുണയ്ക്കുന്ന രാഷ്ട്രിയപാര്*ട്ടിക്കൊപ്പം നില്*ക്കും.
സെന്റര്* ഫോര്* ഫോര്*ക്കാസ്റ്റിങ് ആന്*ഡ് റിസേര്*ച്ചും ഏഷ്യാനെറ്റ് ന്യുസും ചേര്*ന്ന് ഫിബ്രവരി 20നും മാര്*ച്ച് 27 നും ഇടയ്ക്കാണ് സര്*വേ നടത്തിയത്. കേരളത്തിലെ വിവിധ മണ്ഡലങ്ങളില്* നിന്നുള്ള 5788 വോട്ടര്*മാരെ നേരിട്ടു കണ്ടാണ് സര്*വേ പൂര്*ത്തിയാക്കിയത്.

Comment