കരിങ്കല്* ക്വാറിയിലെ വെള്ളക്കെട്ടില്* സഹോദരീപുത്രന്മാര?? ?* മുങ്ങിമരിച്ച

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കരിങ്കല്* ക്വാറിയിലെ വെള്ളക്കെട്ടില്* സഹോദരീപുത്രന്മാര?? ?* മുങ്ങിമരിച്ച

    കരിങ്കല്* ക്വാറിയിലെ വെള്ളക്കെട്ടില്* സഹോദരീപുത്രന്മാര്* മുങ്ങിമരിച്ചു


    കല്പറ്റ: കരിങ്കല്* ക്വാറിയിലെ വെള്ളക്കെട്ടില്* കാല്*കഴുകാന്* ഇറങ്ങിയ സഹോദരീപുത്രന്മാര്* മുങ്ങിമരിച്ചു. കല്പറ്റ കൈനാട്ടി സാരംഗില്* സത്യന്റെയും ദേശാഭിമാനി സീനിയര്* സബ് എഡിറ്റര്* ഷീജയുടെയും മകന്* നിരഞ്ജന്* (12), ഷീജയുടെ സഹോദരി മീനങ്ങാടി ഗവ. ഹൈസ്*കൂള്* അധ്യാപിക സുമിതയുടെയും ബത്തേരി ബീനാച്ചി സൗപര്*ണികയില്* വിശ്വനാഥന്റെയും മകന്* ആദിത്യന്* (13) എന്നിവരാണ് മരിച്ചത്.

    വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് തിരുഹൃദയ നഗര്* മൈലാടിപ്പാറയിലെ ക്വാറിയിലാണ് ദുരന്തമുണ്ടായത്. പാറയുടെ മുകളില്* കളിച്ചതിനുശേഷം വീട്ടിലേക്കു മടങ്ങവേ കാല്*കഴുകാന്* കുട്ടികള്* ക്വാറിയില്* ഇറങ്ങുകയായിരുന്നു. സംഭവം നടന്നയുടനെ നാട്ടുകാരും ഫയര്*ഫോഴ്*സും പോലീസും രക്ഷാപ്രവര്*ത്തനം നടത്തിയെങ്കിലും ജീവന്* രക്ഷിക്കാനായില്ല.

    കല്പറ്റ നഗരത്തിനടുത്ത് മൈലാടിപ്പാറയ്ക്കുസമീപമാണ് കരിങ്കല്* ക്വാറി സ്ഥിതിചെയ്യുന്നത്. ലക്കിടി നവോദയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്*ഥിയാണ് നിരഞ്ജന്*. ബത്തേരി ഭാരതീയ വിദ്യാഭവനില്* എട്ടാംക്ലാസിലാണ് ആദിത്യന്* പഠിക്കുന്നത്. ഉണ്ണിയാണ് നിരഞ്ജന്റെ ഏകസഹോദരന്*. ആദ്യത്യന്റെ സഹോദരന്* ആദര്*ശ്.

    നിരഞ്ജന്റെ അച്ഛന്* സത്യന്* ബാംഗ്ലൂരില്* ബിസിനസ്സുകാരനാണ്. ആദിത്യന്റെ അച്ഛന്* വിശ്വനാഥന്* കര്*ഷകനും. 'മാതൃഭൂമി' കോപ്പി റൈറ്ററും 'ചിരിമരുന്ന്' പുസ്തകപരമ്പരയുടെ കര്*ത്താവുമായ പരേതനായ മധുമോഹന്റെ സഹോദരിമാരുടെ പുത്രന്മാരാണ് നിരഞ്ജനും ആദിത്യനും. ശവസംസ്*കാരം വെള്ളിയാഴ്ച പടിഞ്ഞാറത്തറ പിലാത്തോട്ടത്തില്* ഓര്*ക്കാട്ടേരി തറവാട്ടുവളപ്പില്*.
Working...
X