ആരും കരുതിയില്ല, അതൊരു ദുരന്തമാകുമെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ആരും കരുതിയില്ല, അതൊരു ദുരന്തമാകുമെന്ന്

    ആരും കരുതിയില്ല, അതൊരു ദുരന്തമാകുമെന്ന്



    കല്പറ്റ: ഫയര്* ആന്*ഡ് റസ്*ക്യൂ നിലയത്തിന്റെ വാഹനങ്ങള്* കുതിച്ചുപാഞ്ഞപ്പോള്* ആരും വിചാരിച്ചില്ല, അതൊരു വലിയ അപകടത്തിന്റെ സൂചനയാണെന്ന്. വേനല്* രൂക്ഷമായതോടെ അഗ്*നിശമനസേനാ വിഭാഗത്തിന്റെ വാഹനങ്ങള്* വയനാടന്* റോഡുകളിലൂടെ വന്*ശബ്ദം മുഴക്കി ചീറിപ്പായുന്നത് പതിവുകാഴ്ച മാത്രമാണ്. അതുപോലെ എന്തെങ്കിലും മാത്രമാകാമെന്നാണ് എല്ലാവരും കരുതിയത്.

    എന്നാല്*, നിമിഷനേരത്തിനുള്ളിലാണ് നഗരത്തില്*നിന്ന് രണ്ടു വിളിപ്പാടകലെയുള്ള മൈലാടിപ്പാറയുടെ സമീപത്തെ ക്വാറിയില്* കുട്ടികള്* വീണുവെന്ന വിവരം പരന്നത്. ഉപയോഗിക്കാത്ത ക്വാറിയില്* കഴിഞ്ഞദിവസങ്ങളില്* പെയ്ത മഴവെള്ളവും കെട്ടിക്കിടന്നിരുന്നു. അതിലാണ് രണ്ടു കുട്ടികള്* വീണത്. ഫയര്* സര്*വീസിന്റെ വാഹനങ്ങള്* പോയി ഏറെ വൈകാതെതന്നെ പോലീസ് ജീപ്പ് കോഴിക്കോട് ഭാഗത്തേക്ക് കുതിച്ചെത്തി. രണ്ടു കുട്ടികളും അതിലുണ്ടായിരുന്നു.

    കണ്ടവരൊക്കെ കുട്ടികളുടെ ജീവന്* രക്ഷപ്പെടണേയെന്ന് മനംനൊന്ത് പ്രാര്*ഥിച്ചു. ആസ്​പത്രിയിലേക്ക് പിന്നീട് ജനപ്രവാഹമായിരുന്നു. കേട്ടവര്* കേട്ടവര്* ലിയോ ആസ്​പത്രിയിലേക്ക് കുതിച്ചു. റോഡിലാകെ വാഹനങ്ങള്* നിറഞ്ഞു. ഏറെ വൈകാതെ കുട്ടികളുടെ മരണം സ്ഥിരീകരിച്ചു.

    എം.വി. ശ്രേയാംസ്*കുമാര്* എം.എല്*.എ., സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി.എ. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്*. പൗലോസ്, മലബാര്* ദേവസ്വം ബോര്*ഡ് പ്രസിഡന്റ് അഡ്വ. പി. ചാത്തുക്കുട്ടി, ജില്ലാ കളക്ടര്* വി. രതീശന്*, എ.ഡി.എം. ബി. അബ്ദുള്*നാസര്*, നഗരസഭ ചെയര്*മാന്* എ.പി. ഹമീദ്, വൈസ് ചെയര്*പേഴ്*സണ്* കെ.കെ. വത്സല, കൗണ്*സിലര്* കെ. പ്രകാശന്*, സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്*, സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയന്* ചെറുകര, സംസ്ഥാനസമിതി അംഗം ടി. സുരേഷ്ചന്ദ്രന്*, ജില്ലാ പഞ്ചായത്ത് അംഗം എ.പി. ശ്രീകുമാര്* തുടങ്ങിയവരൊക്കെ ആസ്​പത്രിയിലെത്തി.
Working...
X